ഭാര്യയെ മർദിച്ച യുവമോർച്ച നേതാവിനെതിരെ കേസ്
text_fieldsചേർത്തല: സ്ത്രീപീഡനത്തിന് യുവമോർച്ച ജില്ല വൈസ് പ്രസിഡൻറും പഞ്ചായത്ത് അംഗവുമായ തൈക്കാട്ടുശ്ശേരി സ്വദേശിെക്കതിരെ പൊലീസ് കേസെടുത്തു. അവിഹിതബന്ധം ചോദ്യംചെയ്ത ഭാര്യയെ ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചതിന് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽ തേവർവട്ടം കണ്ണാട്ട് വീട്ടിൽ വിനോദ്കുമാറിന് എതിരെയാണ് കേസ്.
ഭാര്യ തൃപ്പൂണിത്തുറ ആമേട ഗ്രീൻവാലി വില്ലയിൽ ലക്ഷ്മിപുരം വീട്ടിൽ ലക്ഷ്മിപ്രിയയുടെ പരാതിയിലാണ് ഉദയംപേരൂർ പൊലീസ് കേസെടുത്തത്.
അധിക സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും മൊഴിയിലുണ്ട്.
ഈ മാസം 11ന് വൈകീട്ട് 7.30ഓടെയാണ് ഒടുവിൽ ലക്ഷ്മിപ്രിയയെ ഉപദ്രവിച്ചത്. വിവാഹസമയത്ത് വീട്ടുകാർ നൽകിയ 51 പവൻ ആഭരണങ്ങൾ വിനോദ് സ്വന്തം ആവശ്യത്തിന് വിറ്റതായും പരാതിയിൽ പറയുന്നു. ഉദയംപേരൂർ പൊലീസ് കേസന്വേഷണം പൂച്ചാക്കൽ പൊലീസിന് കൈമാറി.
