കാരക്കാട് ഗുണ്ട ആക്രമണം; അമ്മക്കും മകനും പരിക്ക്
text_fieldsചെങ്ങന്നൂർ: ഗുണ്ട ആക്രമണത്തിൽ അമ്മക്കും മകനും പരിക്ക്. മുളക്കുഴ കാരക്കാട് സന്തോഷ് ഭവനത്തിൽ സന്തോഷിെൻറ മകൻ സുധിൻ (20), അമ്മ സുമ എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെ ഏഴംഗ സംഘം സുധിനെ അന്വേഷിച്ച് വീട്ടിലെത്തി ക്രൂരമായി മർദിച്ചു.
നിലവിളി കേട്ട് അമ്മ സുമ തൊട്ടടുത്ത മുറിയിൽനിന്നെത്തി തടയാൻ ശ്രമിച്ചതോടെ മാതാവിനെയും മർദിച്ചു. നാട്ടുകാർ ഓടിക്കൂടി പൊലീസിനെ വിളിച്ചുവരുത്തിയതോടെ ആറുപേർ ഓടിമറഞ്ഞു. പ്രതികളിൽ ഒരാളായ ചെങ്ങന്നൂർ ഗവ. ഐ.ടി.ഐക്ക് സമീപം താമസിക്കുന്ന അനന്തു അശോകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കൊഴുവല്ലൂർ സ്വദേശിയായ പെൺകുട്ടിക്ക് എസ്.എം.എസ് അയെച്ചന്നും അവളുടെ ആങ്ങളമാരാണ് ഞങ്ങൾ എന്നും പറഞ്ഞാണ് അടി തുടങ്ങുന്നത്. എന്നാൽ, പിന്നീട് തിരക്കിയപ്പോൾ അങ്ങനെ ഒരുവിഷയം നടന്നിട്ടിെല്ലന്നും ഇവർ പെൺകുട്ടിയുടെ സഹോദരന്മാരല്ലെന്നുമാണ് അറിയാൻ കഴിഞ്ഞത്.
പിടികൂടിയ പ്രതികളിൽ ഒരാൾ സുധിെൻറ കൂടെ മുമ്പ് സ്കൂളിൽ പഠിച്ചതാണ്. വടിവാൾ, കമ്പിവടി, ചെയിൻ, കത്തി എന്നീ മാരകായുധങ്ങളുമായാണ് സംഘം എത്തിയത്. ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുധിെൻറ തലക്കും കഴുത്തിനും തൊണ്ടയിലും സാരമായ മുറിവുണ്ട്. അമ്മ സുമക്കും ശരീരത്തിലും കൈക്കും പരിക്കുകളുണ്ട്. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. മറ്റുപ്രതികൾക്കായി അന്വേഷണം തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
