രണ്ടാനച്ഛന്റെ മർദനത്തിൽ രണ്ടര വയസ്സുകാരന് ഗുരുതര പരിക്ക്; മാതാവിനെതിരെയും കേസ്
text_fieldsഅമ്പലപ്പുഴ: രണ്ടാനച്ഛെൻറ ക്രൂര മർദനമേറ്റ രണ്ടര വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശ ുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ഭക്ഷണം ആവശ്യപ്പെട്ട് കു ട്ടി നിലവിളിച്ചേപ്പാഴാണ് രണ്ടാനച്ഛൻ വൈശാഖ് മർദിച്ചത്.
തലക്കും ദേഹത്തും ക്രൂരമായി അടിയേറ്റ കുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പുകാരാണ് ആദ്യം സംഭവം അറിയുന്നത്. വിവരമറിഞ്ഞ് പഞ്ചായത്ത് അംഗം സനിലും നാട്ടുകാരും എത്തിയപ്പോഴേക്കും ഇയാൾ കടലിൽച്ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ കടൽഭിത്തിയിൽ തട്ടി പരിക്കേറ്റു. ഇയാളെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കും കുട്ടിയുടെ മാതാവിനും എതിരെ കൊലപാതകശ്രമത്തിന് കേസെടുക്കുമെന്ന് അമ്പലപ്പുഴ സി.ഐ മനോജ് പറഞ്ഞു.
കുട്ടിയുടെ മാതാവിെൻറ മൂന്നാം വിവാഹത്തിലെ ഭർത്താവാണ് ഇയാൾ. ആദ്യവിവാഹത്തിലുള്ള കുട്ടികൾ ഭർത്താവിനൊപ്പമാണ് താമസം. രണ്ടാം വിവാഹത്തിൽ മൂന്ന് കുട്ടികളുണ്ട്. അതിൽ മുതിർന്ന രണ്ട് കുട്ടികൾ പിതാവിനൊപ്പമാണ് താമസം. ഏറ്റവും ഇളയ കുട്ടിയാണിത്. മാസങ്ങളായി കുട്ടിയും മാതാവും ഇയാൾക്കൊപ്പം വാടകവീട്ടിൽ താമസിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
