Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തിരുവനന്തപുരത്തും ആലപ്പുഴയിലും കോവിഡ്​ മരണനിരക്ക്​ ദേശീയ ശരാശരിക്ക്​ മുകളിൽ
cancel
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്തും...

തിരുവനന്തപുരത്തും ആലപ്പുഴയിലും കോവിഡ്​ മരണനിരക്ക്​ ദേശീയ ശരാശരിക്ക്​ മുകളിൽ

text_fields
bookmark_border

ന്യൂഡൽഹി: തിരുവന്തപുര​ം, ആല​പ്പുഴ ഉൾപ്പെടെ രാജ്യത്തെ 13 ജില്ലകളിൽ കോവിഡ്​ മരണനിരക്ക്​ ദേശീയ ശരാശരിയെക്കാൾ മുകളിലെന്ന്​ കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കോവിഡ്​ മരണത്തി​ൽ 14 ശതമാനവും ഈ ജില്ലകളിൽ നിന്നാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു.

അസമിലെ കാംരൂപ്​ മെ​േ​ട്രാ, ബിഹാറിലെ പട്​ന, ഝാർഖണ്ഡിലെ റാഞ്ചി, കേരളത്തിലെ ആലപ്പുഴ, തിരുവന്തപുരം, ഒഡീഷയിലെ ഗഞ്ചാം, ഉത്തർപ്രദേശിലെ ലഖ്​നോ, പശ്ചിമബംഗാളിലെ നോർത്ത്​ 24 പാരഗൺ, ഹൂഗ്ലി, കൊൽക്കത്ത, മാൽഡ, ഡൽഹി എന്നിവിടങ്ങളിലാണ്​ മരണനിരക്ക്​ ദേശീയ ശരാശരിയെക്കാൾ മുകളിൽ. രാജ്യത്തെ രോഗബാധിതരിൽ ഒമ്പതു ശതമാനവും ഈ 14 ജില്ലകളിൽ നിന്നുമാണ്​. ഇവിടങ്ങളിൽ പരിശോധനയുടെ എണ്ണം വർധിപ്പിക്കാനും ​എളുപ്പത്തിൽ പരിശോധന ഫലം ലഭിക്കുന്നതിനും നടപടി സ്വീകരിക്കാനാണ്​ നീക്കം.

കാംരൂപ്​, ലഖ്​നോ, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിൽ പുതുതായി രോഗം സ്​ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തുന്നുണ്ട്​. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്​ ഭൂഷൻെറ അധ്യക്ഷതയിൽ ചേർന്ന ​േയാഗത്തിൽ ആംബുലൻസ്​ സൗകര്യം ഉൾപ്പെടെ ഒരുക്കാൻ സംസ്​ഥാനങ്ങൾക്ക്​ നിർദേശം നൽകി. രണ്ടാഴ്​ചയായി രാജ്യത്തെ രോഗബാധിതരുടെ എണ്ണത്തിൽ വൻവർധന രേഖപ്പെടുത്തിയിരുന്നു. രോഗബാധിതരുടെ എണ്ണം 21 ലക്ഷം കടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzhafatality rate​Covid 19Thiruvananthapuram NewsCovid In Kerala
News Summary - Alappuzha, Thiruvananthapuram Covid 19 fatality rate higher than the national average
Next Story