Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആറാട്ടുപുഴ,...

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങൾ ദുരന്തത്തി​െൻറ വക്കിൽ

text_fields
bookmark_border
nallanikkal-shore-alappuzha
cancel
camera_alt?????????????? ??????????????? ??????????????? ?????

ആ​റാ​ട്ടു​പു​ഴ: കാ​ല​വ​ർ​ഷം എ​ത്തി​യ​േ​താ​ടെ ആ​റാ​ട്ടു​പു​ഴ-​തൃ​ക്കു​ന്ന​പ്പു​ഴ തീ​ര​ങ്ങ​ൾ ദു​ര​ന്ത​ത്തി​​െൻറ വ​ക്കി​ൽ. ഏ​ത് നി​മി​ഷ​വും ആ​ർ​ത്ത​ല​ച്ചു വ​രു​ന്ന തി​ര​മാ​ല​ക​ൾ ക​ര​യി​ൽ ദു​രി​തം വി​ത​ക്കാം. ക​ട​ൽ ഭി​ത്തി ദു​ർ​ബ​ല​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ തീ​ര​ദേ​ശ റോ​ഡും വീ​ടു​ക​ളും ഗു​രു​ത​ര ഭീ​ഷ​ണി​യി​ലാ​ണ്. 

പെ​ൻ​ഷ​ൻ പ​ണം കൊ​ണ്ടും പ​ലി​ശ​ക്ക് ക​ടം വാ​ങ്ങി​യും വീ​ടി​ന് ചു​റ്റും ഉ​യ​ർ​ത്തി​യ മ​ണ​ൽ തി​ട്ട​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം മാ​ത്ര​മാ​ണ് ചി​ല​ർ​ക്കു​ള്ള​ത്. അ​ല​റി​യെ​ത്തു​ന്ന തി​ര​മാ​ല​യെ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​വ​യ്​​ക്ക്​ ക​ഴി​യി​ല്ലെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ കൈ​വെ​ടി​ഞ്ഞ ഒ​രു ജ​ന​ത​ക്ക് മ​റ്റ് മാ​ർ​ഗ​മി​ല്ല. അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ലെ​ത്തി​യി​ട്ടും തീ​ര സം​ര​ക്ഷ​ണ​ത്തി​ന് ന​ട​പ​ടി​യി​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തു​ന്നു. 

കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ ക​ട​ൽ ഒാ​രോ​ദി​വ​സ​വും കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്​​ദ​മാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ക​ട​ലാ​ക്ര​മ​ണം തീ​ര​ത്ത് ക​ടു​ത്ത ദു​രി​ത​ങ്ങ​ളാ​ണ് വി​ത​ച്ച​ത്. ഭീ​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​യി​രു​ന്നു തീ​ര​വാ​സി​ക​ൾ അ​ന്ന് നേ​രി​ട്ട​ത്. ക​ര​യി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റു​ന്ന തി​ര​മാ​ല​ക​ൾ ക​ട​ൽ​തീ​ര​ത്തി​ന് അ​ക​ലെ​യു​ള്ള വീ​ടു​ക​ളി​ൽ വ​രെ ദു​രി​തം വി​ത​ച്ചു. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ക്യാ​മ്പു​ക​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും താ​മ​സം മാ​റ്റി. നി​ര​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ളും ടെ​ൻ​ഡ​റു​ക​ളു​മാ​യി എ​ത്തി​യെ​ങ്കി​ലും ക​ട​ല​ട​ങ്ങി​യ​പ്പോ​ൾ അ​തും അ​ട​ങ്ങി. 

അ​പ​ക​ടാ​വ​സ്ഥ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലും തീ​ര​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ ന​ട​ത്തി​യി​ല്ല. 80.81 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ആ​റാ​ട്ടു​പു​ഴ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​ലി​മു​ട്ടും ക​ട​ൽ​ഭി​ത്തി​യും ഉ​ട​ൻ നി​ർ​മി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ക​ട​ലാ​ക്ര​മ​ണ​ത്തി​ന് ശേ​ഷം പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തും പാ​ഴ്വാ​ക്കാ​യി. 

ടെ​ൻ​ഡ​ർ എ​ടു​ക്കാ​ൻ ആ​ളി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്. തീ​രം സം​ര​ക്ഷി​ക്കാ​തെ ക​രി​മ​ണ​ൽ ഖ​ന​ന​ത്തി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക​യാ​ണ് അ​ധി​കാ​രി​ക​ളെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്നു. ദു​രി​ത​ത്തി​ലാ​കു​ന്ന ജ​ന​ങ്ങ​ൾ തീ​രം വി​ട്ടൊ​ഴി​യു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കു​ക​യാ​ണ് ഇ​ക്കൂ​ട്ട​രു​ടെ ല​ക്ഷ്യ​മെ​ന്നും ആ​രോ​പ​ണം ഉ​ണ്ട്.

ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​ഴീ​ക്ക​ൽ, പെ​രു​മ്പ​ള്ളി, വ​ട്ട​ച്ചാ​ൽ, ന​ല്ലാ​ണി​ക്ക​ൽ, ആ​റാ​ട്ടു​പു​ഴ ബ​സ്​ സ്​​റ്റാ​ൻ​ഡ്, എം.​ഇ.​എ​സ് ജ​ങ്ഷ​ൻ, കാ​ർ​ത്തി​ക ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളും തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ​െഗ​സ്​​റ്റ്​ ഹൗ​സ് ജ​ങ്ഷ​ൻ, മ​തു​ക്ക​ൽ, പാ​നൂ​ർ, പു​ത്ത​ൻ​പു​ര ജ​ങ്​​ഷ​ന് പ​ടി​ഞ്ഞാ​റ്, പ​ല്ല​ന ഹൈ​സ്കൂ​ൾ ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ക​ട​ലാ​ക്ര​മ​ണ ഭീ​ഷ​ണി ഏ​റെ. ഇ​വി​ടെ​യൊ​രു ഒ​രു​വ​ർ​ഷ​മാ​യി​ട്ടും തീ​ര​സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ട്ടി​ല്ല. കൂ​ടു​ത​ൽ അ​പ​ക​ടാ​വ​സ്ഥ​യു​ള്ള ആ​റാ​ട്ടു​പു​ഴ ന​ല്ലാ​ണി​ക്ക​ൽ ഭാ​ഗ​ത്ത് 40 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് തീ​ര​സം​ര​ക്ഷ​ണ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കാ​രി​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ദു​ര​ന്ത​ത്തി​​െൻറ വ​ക്കി​ലെ​ത്തി​യി​ട്ടും ന​ട​പ​ടി​ക​ളാ​യി​ല്ല.

ഇ​വി​ടെ തീ​ര​ദേ​ശ റോ​ഡും നി​ര​വ​ധി വീ​ടു​ക​ളും ഏ​ത് നി​മി​ഷ​വും ക​ട​ലെ​ടു​ക്കു​ന്ന അ​വ​സ്​​ഥ​യി​ലാ​ണ്. അ​ള​വ് മാ​ത്ര​മാ​ണ് നാ​ളി​തു​വ​രെ ന​ട​ന്ന​ത്. പ്ര​ത്യേ​ക​ത​രം ജി​യോ സ​ഞ്ചി​ക​ളി​ൽ മ​ണ​ൽ നി​റ​ച്ച് തീ​ര​ത്ത് അ​ടു​ക്കി​വെ​ച്ച് തീ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ, ന​ട​പ​ടി​ക​ൾ ഇ​ഴ​ഞ്ഞ് നീ​ങ്ങു​ക​യാ​ണ്. സ​ഞ്ചി​കി​ട്ടു​ന്നി​ല്ലെ​ന്നാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​തെ​ന്നാ​ണ് മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​​െൻറ ന്യാ​യം. 

ക​ട​ൽ പ്ര​ക്ഷു​ബ്​​ദ​മാ​യ ഘ​ട്ട​ത്തി​ലും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ​തി​രെ തീ​ര​ത്ത് പ്ര​തി​ഷേ​ധം ക​ന​ക്കു​ക​യാ​ണ്. എ​ല്ലാം പ്ര​ഹ​സ​ന​മാ​ക്കി തീ​ര​വാ​സി​ക​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​നു​ള്ള ത​ന്ത്ര​മാ​ണി​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ന​ല്ലാ​ണി​ക്ക​ൽ പോ​ലെ​ത​ന്നെ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് അ​ധി​കാ​രി​ക​ൾ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. വ​രാ​ൻ പോ​കു​ന്ന ദു​രി​ത​ങ്ങ​ളു​ടെ തീ​വ്ര​ത വ​ള​രെ വ​ലു​താ​യി​രി​ക്കു​മെ​ന്ന് തീ​ര​വാ​സി​ക​ൾ​ക്ക് ബോ​ധ്യ​മു​ണ്ട്. ത​ങ്ങ​ളു​ടെ കി​ട​പ്പാ​ടം സം​ര​ക്ഷി​ക്കാ​ൻ എ​ന്ത് ചെ​യ്യു​മെ​ന്ന​റി​യാ​തെ ഭീ​തി​യി​ലും സ​ങ്ക​ട​ത്തി​ലും ക​ഴി​യു​ക​യാ​ണി​വ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsAlappuzha shore
News Summary - Alappuzha shore will Face Tragedy -Kerala News
Next Story