Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദേശത്ത് ജോലി...

വിദേശത്ത് ജോലി വാഗ്ദാനം: 23 ലക്ഷം തട്ടിയ ആലപ്പുഴ സ്വദേശി മുക്കത്ത് പിടിയിൽ

text_fields
bookmark_border
വിദേശത്ത് ജോലി വാഗ്ദാനം: 23 ലക്ഷം തട്ടിയ ആലപ്പുഴ സ്വദേശി മുക്കത്ത് പിടിയിൽ
cancel
camera_alt

റോ​ണി

മു​ക്കം: കു​വൈ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ്ര​വാ​സി കു​ടും​ബ​ത്തി​ൽ​നി​ന്ന് 23 ല​ക്ഷം രു​പ ത​ട്ടി​യെ​ടു​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ലാ​യി. ആ​ല​പ്പു​ഴ മാ​ന്നാ​ർ സ്വ​ദേ​ശി റോ​ണി (40) നെ​യാ​ണ് മു​ക്കം മാ​മ്പ​റ്റ കെ.​എം.​സി.​ടി. ആ​ശു​പ​ത്രി​ക്ക് സ​മീ​പം വാ​ട​ക വീ​ട്ടി​ൽ​നി​ന്ന് കോ​ട്ട​യം ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ഗാ​ന്ധി​ന​ഗ​ർ സ്വ​ദേ​ശി റോ​യി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. റോ​യി​യും മ​ക​ൻ ര​ഞ്ജി​ത്തും ര​ഞ്ജി​ത്തി​‍െൻറ ഭാ​ര്യ​യും പ്ര​തി റോ​ണി​യും ഭാ​ര്യ​യും കു​വൈ​ത്തി​ൽ അ​ബ്ബാ​സി​യ​യി​ൽ ഒ​ന്നി​ച്ചാ​യി​രു​ന്നു താ​മ​സം.

ര​ഞ്ജി​ത്തി​‍െൻറ ഭാ​ര്യ​ക്ക് കു​വൈ​ത്തി​ലെ പ്ര​മു​ഖ എ​ണ്ണ ക​മ്പ​നി​യു​ടെ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സി​ങ്​ ജോ​ലി സം​ഘ​ടി​പ്പി​ച്ചു കൊ​ടു​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ര​ഞ്ജി​ത്തി​ൽ​നി​ന്നും കു​വൈ​ത്തി​ൽ വെ​ച്ച് എ​ട്ടു ല​ക്ഷ​വും പി​താ​വ് റോ​യി​യി​ൽ നി​ന്ന് നാ​ട്ടി​ൽ വെ​ച്ച് 15 ല​ക്ഷ​വും കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി. പ​ണം വാ​ങ്ങി​യ ശേ​ഷം റോ​ണി നാ​ട്ടി​ൽ​നി​ന്ന് മു​ങ്ങി​യ​തോ​ടെ റോ​യി എ​ട്ടു മാ​സം മു​മ്പ് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സി​ലും കോ​ട്ട​യം എ​സ്.​പി​ക്കും പ​രാ​തി ന​ൽ​കി. പ്ര​തി​യെ ക​ണ്ടെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ സ​ബ് കോ​ട​തി​യെ സ​മീ​പി​ച്ചു.

കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് റോ​ണി പി​ടി​യി​ലാ​യ​ത്. ഒ​റ്റ​പ്പാ​ലം, ച​ങ്ങ​നാ​ശ്ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യ​വെ പൊ​ലീ​സ് പി​ടി​യി​ലാ​കു​മെ​ന്ന ഘ​ട്ട​ത്തി​ൽ മു​ങ്ങി​യ ഇ​യാ​ൾ നാ​ലു മാ​സ​ത്തോ​ള​മാ​യി കെ.​എം.​സി.​ടി​ക്ക് സ​മീ​പം വീ​ട് വാ​ട​ക​ക്കെ​ടു​ത്ത് താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

ആ​ല​പ്പു​ഴ, റാ​ന്നി, മാ​ന്നാ​ർ ഭാ​ഗ​ങ്ങ​ളി​ലും ഇ​യാ​ൾ സ​മാ​ന​മാ​യ രീ​തി​യി​ൽ പ​ല​രെ​യും വ​ഞ്ചി​ച്ച് ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ​യോ​ളം കൈ​ക്ക​ലാ​ക്കി​യ​താ​യി പ​റ​യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestJob fraud
Next Story