Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ല​പ്പു​ഴ...

ആ​ല​പ്പു​ഴ ‘രക്ഷാപ്രവർത്തനം’; പ്രതികളെ രക്ഷിക്കാൻ ​ക്രൈംബ്രാഞ്ച്​ രേഖകളിൽ കൃത്രിമം കാണിച്ചെന്ന്​ എസ്​.ഐ.ടി

text_fields
bookmark_border
ആ​ല​പ്പു​ഴ ‘രക്ഷാപ്രവർത്തനം’;  പ്രതികളെ രക്ഷിക്കാൻ ​ക്രൈംബ്രാഞ്ച്​   രേഖകളിൽ കൃത്രിമം കാണിച്ചെന്ന്​ എസ്​.ഐ.ടി
cancel

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള സ​ദ​സ്​ യാ​ത്ര​ക്കി​ടെ കെ.​എ​സ്.​യു-​യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ളെ മ​ർ​ദി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ര​ട​ക്ക​മു​ള്ള പൊ​ലീ​സു​കാ​രെ കേ​സി​ൽ നി​ന്ന്​ ര​ക്ഷി​ക്കാ​ൻ മു​ൻ ക്രൈം​ബ്രാ​ഞ്ച്​ സം​ഘം രേ​ഖ​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്ന്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്.​ഐ.​ടി) ക​​​ണ്ടെ​ത്ത​ൽ. പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന ആ​ല​പ്പു​ഴ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ്​​ ഇ​ക്കാ​ര്യം സൂ​ചി​പ്പി​ക്കു​ന്ന​ത്. നി​യ​മ​ന​ട​പ​ടി നേ​രി​ടാ​തെ പ്ര​തി​ക​ളെ ര​ക്ഷ​​പ്പെ​ടു​ത്താ​ൻ ചി​ല രേ​ഖ​ക​ൾ മാ​റ്റു​ക​യും പ​ക​രം പു​തി​യ​ത്​ വെ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന്‍റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും അ​ന്ന​ത്തെ അ​ന്വേ​ഷ​ണ​സം​ഘം രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ഴി​ക​ളും ത​മ്മി​ൽ പൊ​രു​ത്ത​ക്കേ​ടു​ണ്ട്. കേ​സ്​ രേ​ഖ​ക​ളി​ൽ തി​രു​ത്ത​ലും മാ​റ്റ​വും വ​രു​ത്തി​യ​തി​നെ​ക്കു​റി​ച്ച്​ എ​സ്.​ഐ.​ടി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. യ​ഥാ​ർ​ഥ രേ​ഖ​ക​ൾ, സാ​ക്ഷി​മൊ​ഴി​ക​ൾ, സി.​ഡി​ക​ൾ, ഡി​ജി​റ്റ​ൽ വ​സ്തു​ക്ക​ൾ എ​ന്നി​വ​യി​ൽ കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും. സം​ഭ​വ​ത്തി​ൽ മു​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മേ​ൽ​​നോ​ട്ടം ന​ൽ​കി​യ ​മേ​ലു​​​ദ്യോ​ഗ​സ്ഥ​രു​ടെ​യും കേ​സ്​ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന്​ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ജീ​വ പ​ങ്കും അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്.

ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി ജ​ങ്​​ഷ​നി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി യാ​ത്ര​ചെ​യ്​​ത കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ത​ട​സ​മി​ല്ലാ​​തെ​യാ​ണ്​ ക​ട​ന്നു​​പോ​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​നം നി​ർ​ത്തി​യി​ല്ലെ​ങ്കി​ൽ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​ന​വും നി​ർ​ത്തേ​ണ്ട​തി​ല്ല. ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’ ഏ​ക​ദേ​ശം 11 സെ​ക്ക​ൻ​റ്​ നീ​ണ്ടു​നി​ന്നു. ഈ ​സ​മ​യ​ത്ത് മു​ഖ്യ​മ​ന്ത്രി സ​ഞ്ച​രി​ച്ച വാ​ഹ​നം സു​ര​ക്ഷ അ​ക​മ്പ​ടി സേ​ന​യി​ല്ലാ​തെ 100 മീ​റ്റ​റി​ല​ധി​കം താ​ണ്ടി. മു​ഖ്യ​മ​ന്ത്രി​യു​ടെ സം​ര​ക്ഷ​ണ​വും സു​ര​ക്ഷ​യും വ​ഹി​ക്കു​ന്ന​തി​നു​പ​ക​രം പ്ര​തി​ക​ൾ അ​വ​രു​ടെ അ​ക​മ്പ​ടി വാ​ഹ​നം പൊ​തു​വ​ഴി​യി​ൽ നി​ർ​ത്തി​യ​തി​ലൂ​ടെ ഗു​രു​ത​ര​മാ​യ സു​ര​ക്ഷ വീ​ഴ്ച​യു​ണ്ടാ​യി. വാ​ഹ​ന വ്യൂ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആം​ബു​ല​ൻ​സും മെ​ഡി​ക്ക​ൽ സ​പ്പോ​ർ​ട്ട് ടീ​മും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ യാ​ത്ര​യും ത​ട​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തി​ൽ ബ​സി​ന് നേ​രെ പ്ര​തി​ഷേ​ധ​ക്കാ​ർ ഏ​തെ​ങ്കി​ലും വ​സ്തു​ക്ക​ൾ എ​റി​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. പ്ര​തി​ഷേ​ധ​ക്കാ​ർ മു​ദ്രാ​വാ​ക്യം വി​ളി​ച്ച്​ ബ​സി​നെ സ​മീ​പി​ച്ച​ത​ല്ലാ​തെ ആ​യു​ധ​ങ്ങ​ളും ക​ല്ലു​ക​ളും വ​ടി​ക​ളും മ​റ്റ് വ​സ്തു​ക്ക​ളും കൈ​യി​ലു​ണ്ടാ​യി​രു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യും മ​റ്റ് മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത ബ​സി​ന്​ ക​ല്ലെ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ്​ ഡ്രൈ​വ​ർ അ​ഭി​ലാ​ഷ്​ ന​ൽ​കി​യ മൊ​ഴി. പി​ടി​ച്ചെ​ടു​ത്ത ബ​സി​ന്റെ ലോ​ഗ് ബു​ക്ക്, ലോ​ഗ് ഷീ​റ്റ്, മ​റ്റ് ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ എ​ന്നി​വ​യി​ലും വാ​ഹ​ന​ത്തി​ന് കേ​ടു​പാ​ടി​ല്ല. സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ, സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യം പ​ക​ർ​ത്തി​യ ചാ​ന​ൽ കാ​മ​റ​മാ​ൻ, സം​ഭ​വ സ്ഥ​ല​ത്തെ ക​ട​യു​ട​മ​യു​ടെ മൊ​ഴി എ​ന്നി​വ​യും എ​സ്.​ഐ.​ടി രേ​ഖ​പ്പെ​ടു​ത്തി. ഇ​വ​യെ​ല്ലാം മ​ർ​ദ​ന​മേ​റ്റ​വ​ർ​ക്ക് അ​നു​കൂ​ല​മാ​ണ്. പ്ര​തി​ക​ൾ ത​ല്ലാ​ൻ നീ​ള​മു​ള്ള മ​ര​ക്ക​മ്പ്, ലാ​ത്തി എ​ന്നി​വ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഈ ​ആ​യു​ധം ജീ​വ​ന് ഭീ​ഷ​ണി​യാ​യേ​ക്കാ​വു​ന്ന പ​രി​ക്കു​ക​ൾ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും ഇ​ത് മാ​ര​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നു​മാ​ണ്​ മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​ടെ പ​ക്ഷം. ഇ​തി​നാ​ൽ ഒ​രു അ​ടി പോ​ലും മ​ര​ണ​ത്തി​നു​വ​രെ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ദൃശ്യങ്ങളും ഫോറൻസിക്​ ഫലവും ഹാജരാക്കാൻ കോടതി നിർദേശം

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള സ​ദ​സ്സ്​​ യാ​ത്ര​ക്കി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കെ.​എ​സ്.​യു-​യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​​ളെ മ​ർ​ദി​ച്ച ‘ര​ക്ഷാ​പ്ര​വ​ർ​ത്ത​നം’ കേ​സി​ൽ പൊ​ലീ​സ്​ ചി​ത്രീ​ക​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന ഫ​ല​വും ഹാ​ജ​രാ​ക്കാ​ൻ ആ​ല​പ്പു​ഴ ജി​ല്ല സെ​ഷ​ൻ​സ്​ കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ്​ നി​ർ​ദേ​ശം ന​ൽ​കി. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ ഗ​ൺ​മാ​ൻ​മാ​ര​ട​ക്കം അ​ഞ്ച്​ പൊ​ലീ​സു​കാ​രു​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​ടെ വി​ശ​ദ വാ​ദം കേ​ൾ​ക്കാ​ൻ കേ​സ്​ ശ​നി​യാ​ഴ്ച​ത്തേ​ക്ക്​ മാ​റ്റി. ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ഉ​പ​യോ​ഗി​ച്ച്​ പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്യ​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ മ​ർ​ദ​ന ദൃ​ശ്യ​ങ്ങ​ളി​ൽ പ്ര​തി​ഭാ​ഗം സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​തോ​ടെ​യാ​ണ് ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​ൻ സം​ഭ​വ​സ​മ​യ​ത്ത്​ പൊ​ലീ​സ്​ കാ​മ​റ​മാ​ൻ ചി​ത്രീ​ക​രി​ച്ച വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ദൃ​ശ്യ​ങ്ങ​ളു​ടെ ഫോ​റ​ൻ​സി​ക്​ ഫ​ല​വും ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​ത്. കേ​സി​ൽ ചൂ​ടേ​റി​യ വാ​ദ​ങ്ങ​ൾ​ക്കൊ​പ്പം പ്രോ​സി​ക്യൂ​ഷ​നും എ​സ്.​ഐ.​ടി​ക്കും രൂ​ക്ഷ​വി​മ​ർ​ശ​ന​വും നേ​രി​ടേ​ണ്ടി​വ​ന്നു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ജീ​വ​ന​ട​ക്കം ഭീ​ഷ​ണി​യു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൺ​മാ​ൻ​മാ​ർ സു​ര​ക്ഷ​യൊ​രു​ക്കു​ക മാ​ത്ര​മാ​ണ്​ ചെ​യ്ത​തെ​ന്ന് പ്ര​തി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ൻ ബി. ​ശി​വ​ദാ​സ്​ വാ​ദി​ച്ചു. മ​ർ​ദ​ന​ത്തി​ന്‍റെ തൊ​ട്ടു​മു​മ്പു​ള്ള വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ കാ​ണ​ണം. പ്രോ​സി​ക്യൂ​ഷ​നും പ​രാ​തി​ക്കാ​ര​നും ആ​ശ്ര​യി​ക്കു​ന്ന​ത്​ അ​തി​ന്​ ശേ​ഷ​മു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ്. അ​തി​നാ​ൽ ഐ.​പി.​സി 308 വ​കു​പ്പ് ചു​മ​ത്താ​നാ​കി​ല്ല. ഗു​രു​ത​ര പ​രി​ക്ക​ല്ലാ​ത്ത​തി​നാ​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ വ​കു​പ്പ്​​ നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. എ​ന്നാ​ൽ, ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ധ​ശ്ര​മ​ക്കു​റ്റം നി​ല​നി​ൽ​ക്കു​മോ​യെ​ന്ന് വ്യ​ക്ത​മാ​ക്കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

പ്ര​തി​ക​ൾ​ക്കെ​തി​രെ 308 വ​കു​പ്പ്​ ചു​മ​ത്തി​യു​ള്ള എ​സ്.​ഐ.​ടി റി​​പ്പോ​ർ​ട്ടി​ലെ വൈ​രു​ധ്യ​വും കോ​ട​തി ചോ​ദ്യം​ചെ​യ്തു. പൊ​ലീ​സ്​ ദൃ​ശ്യ​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ത്ത​തി​നെ​യും കോ​ട​തി വി​മ​ർ​​ശി​ച്ചു. പൊ​ലീ​സ്​ ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​ങ്ങ​ൾ എ​വി​ടെ​യെ​ന്ന്​ ചോ​ദി​​ച്ചെ​ങ്കി​ലും അ​ത്​ ല​ഭ്യ​മ​ല്ലെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ മ​റു​പ​ടി. അ​ങ്ങ​നെ​യെ​ങ്കി​ൽ ലോ​ക്ക​ൽ പൊ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും വീ​ഴ്ച ഉ​ണ്ടാ​യി​ട്ടി​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SITAlappuzhaRescue Opertion
News Summary - Alappuzha 'Rescue Operation'; SIT finds Crime Branch manipulated records to save the accused
Next Story