Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ആലപ്പുഴ നഗരസഭ വൈസ് ചെയർപേഴ്സനും രണ്ടു സ്ഥിരം സമിതി അധ്യക്ഷൻമാർക്കും കോവിഡ്
text_fieldsbookmark_border
ആലപ്പുഴ: നഗരസഭ വൈസ് ചെയർപേഴ്സനും രണ്ടു സ്ഥിരംസമിതി അധ്യക്ഷന്മാർക്കും കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ജ്യോതിമോൾ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. റസാഖ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മനോജ് കുമാർ എന്നിവർക്കാണ് കോവിഡ് പരിേശാധന ഫലം പോസിറ്റീവായത്.
മൂന്നുപേരും നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്ന് നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അറിയിച്ചു.
കഴിഞ്ഞ ദിവസം ടൗൺ ഹാളിൽ ടി.വി വിതരണ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ ചെയർമാൻ അടക്കം 400ഓളം പേർ പെങ്കടുക്കുകയും ചെയ്തിരുന്നു. കൂടുതൽ പേരുമായി സമ്പർക്ക സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും നിർദേശം നൽകി.
Next Story
