Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശമ്പളം ചോദിച്ചതിന്​...

ശമ്പളം ചോദിച്ചതിന്​ ഹരിപ്പാട്​ സ്വദേശിക്ക്​ മലേഷ്യയിൽ ക്രൂരമർദനം

text_fields
bookmark_border
ശമ്പളം ചോദിച്ചതിന്​ ഹരിപ്പാട്​ സ്വദേശിക്ക്​ മലേഷ്യയിൽ ക്രൂരമർദനം
cancel
camera_alt???????????? ???????

ആ​ല​പ്പ​ു​ഴ: ശ​മ്പ​ളം ചോ​ദി​ച്ച​തി​ന് മ​ലേ​ഷ്യ​യി​ൽ മ​ല​യാ​ളി​ക്ക് പീ​ഡ​നം. ഹ​രി​പ്പാ​ട് പ​ള്ളി​പ്പാ​ട് നീ​ണ്ടൂ​ർ വാ​ലേ​ത്ത് വീ​ട്ടി​ൽ ഹ​രി​ദാ​സ​നെ​യാ​ണ്​​ (45) ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും തീ​പ്പൊ​ള്ള​ൽ ഏ​ൽ​പി​ക്കു​ക​യും ചെ​യ്ത​ത്. പ​രാ​തി​യു​മാ​യി ഭാ​ര്യ രാ​ജ​ശ്രീ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ രാ​ജ​ശ്രീ​യും പെ​ൺ​മ​ക്ക​ളാ​യ പ​ത്താം ത​ര​ത്തി​ൽ പ​ഠി​ക്കു​ന്ന ഹ​രി​ല​ക്ഷ്​​മി​യും യു.​കെ.​ജി​യി​ൽ പ​ഠി​ക്കു​ന്ന ശ്രീ​ന​യ​ന​യും സ​ങ്ക​ട​ക്ക​ട​ലി​ലാ​ണ്.

നാ​ലു വ​ർ​ഷം മു​മ്പാ​ണ് ഹ​രി​പ്പാ​​ട്ടെ സു​ധ​ൻ എ​ന്നൊ​രാ​ൾ മു​ഖേ​ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ ന​ട​ത്തു​ന്ന സ​ലൂ​ണി​ൽ ജോ​ലി ല​ഭി​ച്ച​ത്. 30,000 രൂ​പ​യാ​ണ്​ ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്ത​ത്. എ​ന്നാ​ൽ, 12,000 രൂ​പ മാ​ത്ര​മേ കി​ട്ടി​യി​രു​ന്നു​ള്ളൂ. ആ​റു മാ​സ​മാ​യി അ​തും ന​ൽ​കു​ന്നി​ല്ല. വേ​ത​നം ചോ​ദി​ച്ച​പ്പോ​ൾ മ​ർ​ദി​ക്കു​ക​യും ശ​രീ​ര​മാ​സ​ക​ലം പൊ​ള്ളി​ക്കു​ക​യ​ും ചെ​യ്​​തെ​ന്ന്​ രാ​ജ​ശ്രീ പ​റ​ഞ്ഞു.

ഉ​ത്ത​ർ​പ്ര​ദേ​ശു​കാ​ര​നാ​യ മ​റ്റൊ​രാളെയും പൊ​ള്ളലേ​ൽ​പി​ച്ചി​ട്ടു​ണ്ട്. പൊ​ള്ള​ലേ​റ്റ ഇ​രു​വ​രു​ടെ​യും ഫോ​​ട്ടോ​ക​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ മ​റ്റൊ​രാ​ൾ വാ​ട്​​സ്​​ആ​പ്പി​ലൂ​ടെ കൈ​മാ​റു​ക​യാ​യി​രു​ന്നു. ശ​മ്പ​ളം ന​ൽ​കാ​തെ പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ ഹ​രി​ദാ​സ​ൻ ര​ണ്ടാ​ഴ്​​ച മു​മ്പ്​ ഭാ​ര്യ​യെ വി​ളി​ച്ച്​ പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട്​ ക​ട​യു​ട​മ ഫോ​ൺ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​ങ്ക​മു​ത​ലാ​ളി എ​ന്ന രാ​ജ​യ്യ ചാ​ത്ത​യ്യ​യാ​ണ്​ ക​ട ന​ട​ത്തു​ന്ന​ത്. ഇ​യാ​ളും സ​ഹാ​യി മു​നി​യാ​ണ്ടി​യും ​ ചേ​ർ​ന്നാ​ണ്​ മ​ർ​ദി​ച്ച​തെ​ന്നും ഇ​പ്പോ​ൾ ഭ​ർ​ത്താ​വി​നെ പ​റ്റി ഒ​രു വി​വ​ര​വു​മി​ല്ലെ​ന്നും കാ​ണി​ച്ച്​ രാ​ജ​ശ്രീ തി​രു​വ​ന​ന്ത​പു​ര​ത്ത്​ നോ​ർ​ക്ക ആ​സ്​​ഥാ​ന​ത്ത്​ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaalappuzhaburned
News Summary - alappuzha man attacked in malaysia for asking salary-kerala news
Next Story