പുതുവർഷ സമ്മാനമായി ആലപ്പുഴ-കോട്ടയം ജലപാതയിൽ അതിവേഗ എ.സി ബോട്ട്
text_fieldsകോട്ടയം: പുതുവർഷ സമ്മാനമായി ആലപ്പുഴ-കോട്ടയം ജലപാതയിൽ അതിവേഗ എ.സി ബോെട്ടത്തും. ബോട്ടിെൻറ നിർമാണം അരൂരിലെ യാർഡിൽ പൂർത്തിയായി. ഇൻറിരീയർ ജോലികൾ പുരോഗമിക്കുന്നു. ഡിസംബർ പകുതിയോെട ഇത് പൂർത്തിയാകും.
തുടർന്ന് പരീക്ഷണഒാട്ടം നടത്തി വിജയകരമായാൽ സർവിസിന് തുടക്കമിടും. രാവിലെ കോട്ടയത്തുനിന്നും ൈവകീട്ട് തിരിച്ചുമാകും സർവിസ്. ഏട്ടിന് പുറപ്പെട്ട് 9.30ന് ആലപ്പുഴയിലെത്തുന്ന തരത്തിലാകും രാവിലത്തെ സർവിസ്. രാത്രി ഏഴിന് കോട്ടയത്ത് എത്തുംവിധമായിരിക്കും മടക്കസർവിസ്. ബോട്ടിന് നാല് സ്റ്റോപ്പാകും ഉണ്ടാവുക. ഇതിലും ടിക്കറ്റ് നിരക്കിലും തീരുമാനമായില്ല.
കോട്ടയം റൂട്ടിൽ കാഞ്ഞിരം വഴിക്ക് പകരം പള്ളം വഴിയാകും സർവിസ്. കാഞ്ഞിരം റൂട്ടിലായാൽ ജലപാതയിലെ പൊക്കുപാലം ഉയർത്തിവേണം സർവിസ് നടത്താൻ. ഇത് സമയനഷ്ടമെന്ന് കണ്ടാണ് സർവിസ് പള്ളം വഴിയാക്കുന്നത്. നിലവിൽ പൊക്കുപാലം തകരാറിലായതിനാൽ ബോട്ടുകൾ കാഞ്ഞിരത്ത് സർവിസ് അവസാനിപ്പിക്കുകയാണ്.
ഇതിനിടയിെല സമയത്ത് വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആലപ്പുഴ-കുമരകം റൂട്ടിൽ സർവിസ് നടത്തും. 12 ട്രിപ് കുമരകത്തേക്ക് നടത്താനാണ് ആലോചിക്കുന്നതെന്ന് ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു. 120 സീറ്റാണ് ബോട്ടിലുണ്ടാകുക. ഇതിൽ 40 എ.സി സീറ്റാണ്. ബസിനേക്കാൾ കുറഞ്ഞ നിരക്കിലാകും ബോട്ട് സർവിസ്. ഏകദേശം ഒന്നര മണിക്കൂറാണ് യാത്ര കണക്കാക്കുന്നത്. പരീക്ഷണ സർവിസിന് ശേഷമാകും യാത്രാസമയത്തിൽ അന്തിമ തീരുമാനമാവുക.
വൈക്കം-എറണാകുളം അതിവേഗ എ.സി ബോട്ടിന് വൻ കലക്ഷൻ
കോട്ടയം: വൈക്കം-എറണാകുളം അതിവേഗ എ.സി ബോട്ടിനെ ഏറ്റെടുത്ത് യാത്രക്കാർ. മികച്ച തിരക്ക് അനുഭവപ്പെടുന്ന ബോട്ടിന് നിലവിൽ 7000-8000 രൂപയാണ് പ്രതിദിന കലക്ഷൻ. 120 സീറ്റുള്ള ബോട്ടിൽ ശരാശരി 140 യാത്രക്കാരാണ് സഞ്ചരിക്കുന്നത്. രാവിലെ വൈക്കത്തുനിന്ന് എറണാകുളേത്തക്കും വൈകീട്ട് തിരിച്ചുമാണ് സർവിസ്. ഒന്നേമുക്കാൽ മണിക്കൂറുകൊണ്ട് എറണാകുളത്ത് എത്തുന്ന ബോട്ടിന് 40 രൂപയാണ് നിരക്ക്. എയർ കണ്ടീഷൻ ചെയ്ത മുറിയിൽ കുഷ്യൻ സീറ്റുകളിൽ ഇരുന്ന് യാത്ര ചെയ്യാൻ 80 രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
