Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലപ്പുഴയിൽ മൽസരിക്കില്ലെന്നാണ് കെ.സി വേണുഗോപാൽ പറഞ്ഞത് -മുല്ലപ്പള്ളി

text_fields
bookmark_border
Mullappally-Ramachandran
cancel

തിരുവനന്തപുരം: ആലപ്പുഴയിൽ നിന്നുള്ള ലോക്​സഭാംഗവും കോൺഗ്രസ്​ നേതാവുമായ കെ.സി. വേണുഗോപാൽ മത്സര രംഗത്തുണ്ട ാകുമെന്ന സൂചന നൽകി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആലപ്പുഴയിൽ മത്സരിക്കില്ലെന്നാണ് അദ്ദേഹം പ റഞ്ഞതെന്ന് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴയിൽ മത്സരിക്കുന്നില്ല എന്ന കെ.സിയുടെ അഭിപ്രായത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല എന്ന തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് സാധ്യതയില്ല. കോണ്‍ഗ്രസ് ഇടപെടേണ്ട സാഹചര്യം വന്നാല്‍ മാത്രമേ ഇടപെടൂ. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിയാവില്ലെന്ന്​ കെ.സി വേണുഗോപാൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എ.​െഎ.സി.സി ജനറൽ സെക്രട്ടറി, പ്രവർത്തക സമിതിയംഗം, സ്​ഥാനാർഥി നിർണയ സമിതിയംഗം എന്നീ പാർട്ടി ഉത്തരവാദിത്തങ്ങൾ മുൻനിർത്തിയാണ്​ പിന്മാറ്റമെന്ന്​ വേണുഗോപാൽ വിശദീകരിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alappuzha KC Venugopal-Kerala News
Next Story