ആലപ്പുഴ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിൽ വീണ്ടും സംഘർഷം
text_fieldsകായംകുളം: കനത്ത പൊലീസ് കാവലിൽ സുപ്രീംകോടതി വിധിയിലൂടെ ഒാർത്തഡോക്സ് പക്ഷത്തിന് സ്വന്തമായ കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വീണ്ടും സംഘർഷം. രാ വിലെ കുർബാനക്കെത്തിയ ഒാർത്തഡോക്സ് വിഭാഗവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന യാക്കോബായ വിഭാഗവുമാണ് വാക്കുതർക്കത്തിലേർപ്പെട്ടത്.
ഇടവകാംഗങ്ങളല്ലാത്ത ആളുകൾ പള്ളിയിൽ പ്രവേശിക്കുന്നുവെന്ന് ആരോപിച്ചാണ് യാക്കോബായ വിഭാഗം പ്രതിഷേധമുയർത്തിയത്. വാക്കുതർക്കം രൂക്ഷമായതോടെ പൊലീസ് ഇടപ്പെട്ടു. ഇടവകാംഗങ്ങളുടെ പട്ടികയിലുള്ളവർ മാത്രമേ പള്ളിയിൽ പ്രവേശിക്കാവൂ എന്ന് നേരത്തെ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
ഇന്നലെയാണ് കനത്ത പൊലീസ് കാവലിൽ സുപ്രീംകോടതി വിധി നടപ്പാക്കിയത്. പള്ളിക്ക് മുൻവശം സമരമുഖം തുറന്ന യാക്കോബായക്കാരെ മതിൽ തീർത്ത് തടഞ്ഞാണ് ഒാർത്തഡോക്സ്പക്ഷ വികാരിെയയും സംഘത്തെയും പള്ളിയിൽ പ്രവേശിപ്പിച്ചത്. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ താക്കോൽ കൈമാറണമെന്ന ആവശ്യം യാക്കോബായക്കാർ അംഗീകരിക്കാത്തതാണ് ബലപ്രയോഗത്തിന് കാരണമായത്. വിധി അംഗീകരിക്കാൻ തയാറാണെന്നും എന്നാൽ ഇടവകാംഗങ്ങളായ വിശ്വാസികൾക്ക് പള്ളിയിൽ പ്രവേശനം ഉറപ്പാക്കണമെന്നുമായിരുന്നു യാക്കോബായക്കാരുടെ ആവശ്യം.
ആഗസ്റ്റ് 15 വരെ ഒരു സംഘം പള്ളിയിൽ പ്രാർഥനയുമായി കഴിയാനാണ് ഒാർത്തഡോക്സ് പക്ഷത്തിെൻറ തീരുമാനം. അതേസമയം, തങ്ങൾക്ക് നീതികിട്ടുംവരെ പള്ളിക്ക് മുന്നിലെ പ്രാർഥനസമരം ശക്തിപ്പെടുത്തുമെന്ന് യാേക്കാബായ പക്ഷവും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
