Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅച്ചൻകോവിലാറിലെ...

അച്ചൻകോവിലാറിലെ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവർ ജാഗ്രത പാലിക്കണം- കലക്ടർ

text_fields
bookmark_border
Rain monsoon
cancel

ആലപ്പുഴ: അച്ചൻ കോവിലാറിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആലപ്പുഴ ജില ്ലാ കലക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. തീരപ്രദേശങ്ങളായ ഹരിപ്പാട്, കരുവാറ്റ, വീയപുരം, ചെറുതന,പള്ളിപ്പാട് പ്രദേശ ങ്ങളിലുള്ളവർ ജാഗ്രതപാലിക്കണം. വെള്ളം ഉയരാൻ സാധ്യതയുള്ള സ്ഥലത്തുള്ളവർ തങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ, അവശ്യവസ് തുക്കൾ എന്നിവ പ്രത്യേകം കിറ്റുകളിലാക്കി സൂക്ഷിക്കണമെന്നും കളക്​ടർ അറിയിച്ചിട്ടുണ്ട്​

മഴക്കെടുതി : ഉച ്ചവരെ ചെങ്ങന്നൂരിൽ ആറും കുട്ടനാട്ടിൽ ഒരു ക്യാമ്പും തുറന്നു

ആലപ്പുഴ:മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് ശ നിയാഴ്ച ഉച്ചവരെ ചെങ്ങന്നൂർ താലൂക്കിൽ ആറും, കുട്ടനാട് താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാമ്പും തുറന്നു. ചെങ്ങന്നൂർ താലൂക്കിൽ 74 കുടുംബങ്ങളിൽ നിന്നായി 53 കുട്ടികളുൾപ്പെടെ 212 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. കുട്ടനാട് താലൂക്കിലെ തലവടി മണലേൽ എം.പി എൽ.പി സ്‌ക്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ 28 കുടുംബങ്ങളാണുള്ളത്.

ചെങ്ങന്നൂർ കീഴ്ചേരിമേൽ ഗവ ജെബിഎൽപി സ്‌ക്കൂളിൽ നാല് കുടുംബങ്ങളിൽ നിന്നായി 12 ഉം തിരുവൻ വണ്ടൂർ ഗവ എച്ച് എസ് എസിൽ നാല് കുടുംബങ്ങളിൽ നിന്നായി 13ഉം ബുധനൂർ ഗ്രാമപഞ്ചായത്തിലെ എണ്ണയ്ക്കാട് കെൽട്രോൺ ബിൽഡിംഗിൽ 24 കുടുംബങ്ങളിൽ നിന്നായി 83ഉം ബുധനൂർ തയ്യൂർ പകൽവീട്ടിൽ 10 കുടുംബങ്ങളിൽ നിന്നായി 35ഉം പുത്തൻകാവ് എംപി യുപി എസിൽ ഏഴ് കുടുംബങ്ങളിൽ നിന്ന് 16 ഉം തിരുവൻണ്ടൂർ ഇരമല്ലിക്കര ഹിന്ദു യുപിഎസിൽ 25 കുടുംബങ്ങളിൽ നിന്നായി 53ഉം ആളുകളാണുള്ളത്.

ജില്ലാ പൊലീസ് കൺട്രോൾ റൂം തുറന്നു

ആലപ്പുഴ:മഴക്കെടുതിയുടെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ കൺട്രോൾ റൂം തുറന്നു.അഡീഷണൽ പൊലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാറിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ഏതുസമയത്തും ബന്ധപ്പെടാം.ഫോൺ നമ്പർ:0477-2237826.

മഴക്കെടുതിയെ നേരിടാൻ സുസജ്ജമായി ഹരിപ്പാട്

ആലപ്പുഴ:മഴക്കെടുതി വിലയിരുത്തുന്നതിനും മുൻകരുതൽ സ്വീകരിക്കുന്നതിനുമായി ഹരിപ്പാട് നിയോജക മണ്ഡലത്തിലെ പ്രളയ ബാധിത സാധ്യതയുള്ള മേഖലകളിലെ ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടേയും യോഗം തഹസിൽദാരുടെ മേൽനോട്ടത്തിൽ ചേർന്നു. കാഞ്ഞിരംതുരുത്ത്, പോച്ച പോലയുള്ള പ്രദേശങ്ങളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പ് വരുത്താൻ ആര്യോഗ്യ വകുപ്പിന് നിർദ്ദേശം നൽകി, ഫയർഫോഴ്‌സ്, അംബുലൻസ് സർവ്വീസുകൾ 24 മണിക്കൂറും സജ്ജമാക്കാനും മരുന്ന്, കുടിവെള്ളം, മണ്ണെണ്ണ പോലുള്ള അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിന് യോഗത്തിൽ നടപടികളായി.അടിയന്തിര സാഹചര്യം ഉണ്ടായാൽ ക്യാമ്പുകൾ തുടങ്ങുന്നതിന് തയ്യാറെടുപ്പുകൾ നടത്താനും യോഗം തീരുമാനിച്ചു.

ക്ഷീര മേഖലയിലെ ദുരന്ത നിവാരണത്തിന് നടപടി

ആലപ്പുഴ:കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ക്ഷീര മേഖലയിലെ ദുരന്ത നിവാരണത്തിനും തുടർ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും വേണ്ട ക്രമീകരണങ്ങൾ നടത്തിയതായി ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:94953 52085,0477-2252358,9496966991,9496966991,9446239393.ഇ മെയിൽ:dairyalpy@gmail.com. ബസ് സർവീസ് പുനരാരംഭിച്ചു

ആലപ്പുഴ: എ.സി.റോഡിൽ താൽക്കാലികമായി നിർത്തിവച്ചിരുന്ന ബസ് സർവീസ് പുനരാരംഭിച്ചതായി കെ.എസ്.ആർ.ടി.സി. അറിയിച്ചു. എ.സി.റോഡിൽ കിടങ്ങറ മുതൽ ചങ്ങനാശേരി വരെ ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും ഗതാഗതം തടസപ്പെടും വിധമായിട്ടില്ല. ഇടവിട്ട് ചങ്ങനാശേരിക്ക് ബസ് സർവീസ് നടത്തുന്നുണ്ട്.

രാത്രിയാത്ര സൂക്ഷിക്കണം

ആലപ്പുഴ:ജലനിരപ്പ് ഉയരുന്നതിനാൽ ജലാശയങ്ങൾക്കു മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈനുകൾക്ക് ക്ലിയറൻസ് കുറയുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് .രാത്രി വള്ളത്തിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി

ബസ് സർവീസ് താത്കാലികമായി നിർത്തിവച്ചു
ആലപ്പുഴ:ആലപ്പുഴയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ പുളിങ്കുന്ന് സർവ്വീസ് റോഡിൽ ജലവിതാനം ഉയർന്നതിനാൽ താല്ക്കാലികമായി നിർത്തിവച്ചു.

ക്യാമ്പുകളിൽ രജിസ്റ്റർ സൂക്ഷിക്കണം

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലുള്ള അന്തേവാസികളുടെ പേരുവിവരങ്ങൾ,അഡ്രസ്സ് , ഫോൺ നമ്പറുകൾ, ആധാർ, റേഷൻ കാർഡ് എന്നീ വിവരങ്ങൾ അടങ്ങുന്ന രജിസ്റ്റർ നിർബന്ധമായും ക്യാമ്പുകളിൽ സൂക്ഷിക്കണമെന്ന് ജില്ല കളക്ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsalapuzhamalayalam newsheavy rains 2019
News Summary - alappuzha Heavy rain-Kerala news
Next Story