Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശസ്ത്രക്രിയയ്ക്കിടെ തർക്കം;ആലപ്പുഴ ജില്ലയിൽ ഡോക്ടർമാർക്ക്​ കൂട്ട സ്ഥലംമാറ്റം

text_fields
bookmark_border
ശസ്ത്രക്രിയയ്ക്കിടെ തർക്കം;ആലപ്പുഴ ജില്ലയിൽ ഡോക്ടർമാർക്ക്​ കൂട്ട സ്ഥലംമാറ്റം
cancel
camera_alt

പ്രതീകാത്മക ചിത്രം

ആലപ്പുഴ: ജനറൽ ആശുപത്രിയിലെ വിവാദങ്ങൾക്കു പിന്നാലെ ജില്ലയിലെ ഡോക്ടർമാർക്ക് കൂട്ടത്തോടെ സ്ഥലംമാറ്റം. 23നാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. ഡോക്ടര്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്ന ഡി.എം.ഒയെയും ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരെയുമാണ് സ്ഥലംമാറ്റിയത്. സൂപ്രണ്ട് ഡോ. കെ.ആര്‍. രാജനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പകരം പേരൂര്‍ക്കട ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. അനുവിനെ ആലപ്പുഴ ജില്ല ആശുപത്രി സൂപ്രണ്ടാക്കി.

ചെങ്ങന്നൂര്‍ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ടി. അനിതാകുമാരിയെ ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫിസറായും നിയമിച്ചു. ജില്ല മെഡിക്കല്‍ ഓഫിസറായിരുന്ന ഡോ. പി.വി. വിദ്യയെ പാലക്കാട് ജില്ല ആശുപത്രി സൂപ്രണ്ടായാണ് മാറ്റിയിരിക്കുന്നത്. ഡോ. എം.എം. ഷാനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍നിന്ന് ചെങ്ങന്നൂര്‍ ജില്ല ആശുപത്രി സൂപ്രണ്ടായി നിയമിച്ചു. കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ കെ.എസ്. നിരൻ ബാബുവിനെ ആലപ്പുഴ ഡബ്ല്യു ആൻഡ് സി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടായാണ് നിയമിച്ചിരിക്കുന്നത്. ആലപ്പുഴ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എസ്.ആർ. ദിലീപ് കുമാറിനെ കട്ടപ്പന താലൂക്ക് ആശുപത്രി സൂപ്രണ്ടായി മാറ്റി. പുളിങ്കുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സിന്ധു ശ്രീധരനെ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടാക്കി.

ജില്ലയിൽ ആരോഗ്യ മേഖലയിൽ കാലങ്ങളായി തർക്കങ്ങളും രാഷ്ട്രീയ പ്രശ്നങ്ങളും നിലനിന്നിരുന്നു. അതിനിടയിലാണ് ജനറൽ ആശുപത്രിയിലെ തർക്കവും ഉടലെടുക്കുന്നത്. ജനറൽ ആശുപത്രിയിലെ ഓപറേഷൻ തിയറ്ററിൽ ശസ്ത്രക്രിയക്കിടെ ഡോക്ടർമാർ തമ്മിലുണ്ടായ വാക്കേറ്റമാണ് വിവാദങ്ങൾക്ക് കാരണം. ഇതിന്റെ അന്വേഷണ റിപ്പോർട്ട് ജില്ല മെഡിക്കൽ ഓഫിസർ ശനിയാഴ്ച ആരോഗ്യവകുപ്പിന് കൈമാറിയിരുന്നു. ആരോഗ്യമന്ത്രി കെ. മുരളീധരൻ കൂടി റിപ്പോർട്ട് പരിശോധിച്ചശേഷം ഡോക്ടർമാർക്കെതിരെ നടപടിയുണ്ടാകും. സർജൻ ഡോ. ബിമൽ സുദേവ്, സീനിയർ അനസ്തെറ്റിസ്റ്റ് വി. ശ്രീകുമാർ എന്നിവരുടെ ഓപറേഷൻ തിയറ്ററിലെ പെരുമാറ്റദൂഷ്യം ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. മറ്റു ഡോക്ടർമാരും ജീവനക്കാരുമുൾപ്പെടെ 22 പേരുടെ മൊഴി രേഖപ്പെടുത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. തർക്കത്തിലേർപ്പെട്ട രണ്ടുപേരുടെ വിശദീകരണവും ഉൾപ്പെടുത്തി. ആശുപത്രി സൂപ്രണ്ടിന്റെ ഇൻസിഡന്റ് റിപ്പോർട്ടും കൈമാറി.

7.5 ഇഞ്ച് കൈയുറ ഇല്ലാത്തതുമായി ബന്ധപ്പെട്ടാണ് ഓപറേഷൻ തിയറ്ററിൽ തർക്കമുണ്ടായത്. എന്നാൽ, ഏറെക്കാലമായി ഡോക്ടർമാർ തമ്മിൽ നിലനിന്ന അസ്വാരസ്യം ഒടുവിൽ പൊട്ടിപ്പുറപ്പെടുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alappuzha Doctors Face Mass Transfers
Next Story