Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡി.സി.സി സെക്രട്ടറി ശ്രീദേവി രാജൻ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
sreedevi rajan
cancel

ആലപ്പുഴ: സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് ആലപ്പുഴ ഡി.സി.സി സെക്രട്ടറി ചിങ്ങോലി ആരതിയിൽ ശ്രീദേവി രാജൻ (58) മരിച്ചു. മുൻ ജില്ല പഞ്ചായത്ത് അംഗമായിരുന്നു.

ശനിയാഴ്ച രാവിലെ 8.30ന്​ ദേശീയപാതയിൽ കാഞ്ഞൂർ ക്ഷേത്രത്തിനുസമീപമാണ്​ അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക്​ മടങ്ങുമ്പോൾ പിന്നിൽനിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. കാളീക്കാവിള സ്വദേശികൾ സഞ്ചരിച്ച കാറാണ്​ ഇടിച്ചത്​. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

എൻ.എസ്​.എസ്​ കാർത്തികപ്പള്ളി താലൂക്ക് വനിത യൂനിയൻ മുൻ അധ്യക്ഷയായും ഐ.എൻ.ടി.യു.സി മുൻ ജില്ല ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. നിലവിൽ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ജില്ല അധ്യക്ഷയാണ്​. ഭർത്താവ്​: രാജൻ. മക്കൾ: അര്‍ജുന്‍, ആരതി. സംസ്‌കാരം പിന്നീട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alappuzha DCC Secretary Sreedevi Rajan dies in accident
Next Story