ആലപ്പുഴ നഗര മാസ്റ്റർ പ്ലാൻ : അഭിപ്രായം അറിയിക്കാനുള്ള സമയപരിധി നീട്ടി ഉത്തരവ്
text_fieldsതിരുവനന്തപുരം : അമൃത് പദ്ധതിയിൽ തയാറാക്കിയ ആലപ്പുഴ നഗര മാസ്റ്റർ പ്ലാനിൽ അക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സമയപരിധി നീട്ടി തദ്ദേശ വകുപ്പിന്റെ ഉത്തരവ്. ജൂലൈ 31 വരെയാണ് ദീർഘിപ്പിച്ചത്.
അമൃത് പദ്ധതിയിൽ തയാറാക്കിയ ആലപ്പുഴ ടൗൺ മാസ്റ്റർ പ്ലാൻ 2023 ജനുവരി 30ന് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് കരട് മാസ്റ്റർ പ്ലാൻ 2023 മാർച്ച് 15 നു ഔദ്യോഗികമായി ഗസറ്റിലും നഗരസഭയുടെ നോട്ടീസ് ബോർഡിലും വെബ്സൈറ്റിലും രണ്ട് പത്രങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.
എന്നാൽ, മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കുന്നതിനുള്ള 60 ദിവസത്തെ സമയപരിധി മെയ് 13ന് അവസാനിച്ചു. തുടർന്ന് ജൂലൈ 31 വരെ ദീർഘിപ്പിക്കണമെന്ന് മുഖ്യനഗരാസൂത്രകൻ ശിപാർശ ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സമയ പരിധി നീട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

