ആലപ്പുഴ: ബൈപാസിലെ കളർകോട് ജങ്ഷനിലെ മീഡിയൻ നീട്ടി സൂചന ബോർഡ് സ്ഥാപിച്ചു. തെക്ക് ഭാഗത്തുനിന്ന് വരുന്ന വാഹനയാത്രക്കാരുടെ ആശയക്കുഴപ്പം മാറ്റാനാണ് മീഡിയൻ നീട്ടിയത്. വാഹനങ്ങള്‍ ബൈപാസിലേക്കും ദേശീയപാതയിലേക്കും കയറുന്നതില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു.
ബൈപാസ് തുറന്നതോടെ കളർകോടും കൊമ്മാടിയിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ശവക്കോട്ടപ്പാലത്തിന് സമാന്തരമായുള്ള പാലം പണി പുരോഗമിക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി ബസുകളും വലിയവാഹനങ്ങളും ദേശീയപാതയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കൊമ്മാടി പാലം വഴിയാണ് പോകുന്നത്.
ഇതുമൂലം കൊമ്മാടി പാലത്തിൽനിന്ന് ദേശീയപാതയിലേക്കും ബൈപാസിലേക്കും പ്രവേശിക്കാൻ വാഹനങ്ങൾ ബുദ്ധിമുട്ടുന്നുണ്ട്.