ആലപ്പുഴ ബൈപ്പാസ് ഗർഡറുകൾ തകർന്ന സംഭവം: അടിയന്തിര അന്വേഷണത്തിന് പി.എ.സി നിർദേശം
text_fieldsന്യൂഡൽഹി: ആലപ്പുഴ ബൈപ്പാസ് ഗർഡറുകൾ തകർന്ന സംഭവം അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പാർലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റി (പി.എ.സി) ആവശ്യപ്പെട്ടു. ദേശീയപാത അഥോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം നേരിട്ട് എത്തി അന്വേഷണം നടത്തി റിപ്പോർട്ട് നൽകുമെന്ന് പി.എ.സി ചെയർമാൻ കെ.സി വേണുഗോപാൽ പറഞ്ഞു.
നിർമ്മാണത്തിനിടെ നാല് ഗർഡറുകൾ തകർന്ന് ജീവഹാനി ഉണ്ടാകാതിരുന്നത് ഭാഗ്യം കൊണ്ടാണെന്നും വേണുഗോപാൽ പറഞ്ഞു.
ദേശീയ പാത അതോറിറ്റിക്ക് കീഴിലുള്ള ടോൾ പ്ലാസകളിൽ ജനങ്ങളിൽ നിന്ന് അധികമായി ടോൾ പിരിക്കുന്നുണ്ടെന്നും നിയമാനുസൃതമായ രീതിയിൽ കാര്യങ്ങൾ നടക്കുന്നില്ലെന്നും നീണ്ട വരികൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും പി.എ.സി ചെയർമാൻ കുറ്റപ്പെടുത്തി.
ടോൾ പ്ലാസകൾ സുതാര്യമാക്കാനും ജനങ്ങൾക്ക് അനുകൂലമായ നടപടി സ്വീകരിക്കാനും നിർദേശം നൽകി.
ബീച്ചിലെ വിജയ് പാർക്കിന് സമീപം നിർമാണത്തിലിരുന്ന ആലപ്പുഴ രണ്ടാം ബൈപാസ് മേൽപാലത്തിന്‍റെ നാല് കൂറ്റൻ ഗർഡറുകൾ തിങ്കളാഴ്ച രാവിലെ 10.50നാണ് തകർന്നുവീണത്. ആഘാതത്തിൽ സമീപത്തെ രണ്ട് വീടുകളുടെ ഭിത്തിയിൽ വിള്ളൽവീണിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

