Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിതുമ്പലടക്കാനാവാതെ സഹപാഠികൾ; അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ പൊതുദർശനം മെഡിക്കൽ കോളജിൽ

text_fields
bookmark_border
പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും
vandanam 987987
cancel

ആലപ്പുഴ: ഇന്നലെ വരെ പഠിച്ചും രസിച്ചും പ്രതീക്ഷകൾ പങ്കുവെച്ചും നടന്നിറങ്ങിയ വ​ണ്ടാ​നം മെഡിക്കൽ കോളജ് മുറ്റത്ത് അവർ അഞ്ചുപേരും ചലനമറ്റ് കിടന്നു. പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സഹപാഠികൾ നൊമ്പരമടക്കാനാവാതെ വിതുമ്പിക്കരഞ്ഞു. കളർകോട് ഇന്നലെയുണ്ടായ വാഹനാപകടത്തിൽ മരിച്ച അഞ്ച് എം.ബി.ബി.എസ് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വെച്ചപ്പോൾ സഹപാഠികളും അധ്യാപകരും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്.

മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷമായിരുന്നു പൊതുദർശനം. ഒ​ന്നാം വ​ർ​ഷ എം.​ബി.​ബി.​എ​സ്​ വി​ദ്യാ​ർ​ഥി​ക​ളാ​യ​ കോ​ട്ട​യം പൂ​ഞ്ഞാ​ർ ചെ​ന്നാ​ട്​ ക​രി​ങ്ങോ​ഴ​ക്ക​ൽ വീ​ട്ടി​ൽ ഷാ​ജി​യു​ടെ​യും ഉ​ഷ​യു​ടെ​യും മ​ക​ൻ ആ​യു​ഷ്​ ഷാ​ജി, പാ​ല​ക്കാ​ട്​ കാ​വ്​ സ്​​ട്രീ​റ്റ്​ ശേ​ഖ​രി​പു​രം ശ്രീ​വി​ഹാ​റി​ൽ ശ്രീ​ദീ​പ്​ വ​ത്സ​ൻ, മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ ചീ​നം​പു​ത്തൂ​ർ ശ്രീ​വൈ​ഷ്ണ​വ​ത്തി​ൽ ദേ​വാ​ന​ന്ദ​ൻ, ല​ക്ഷ​ദ്വീ​പ്​ ആ​​ന്ത്രോ​ത്ത്​ ദ്വീ​പ്​ പ​ക​ർ​ക്കി​യ വീ​ട്ടി​ൽ മു​ഹ​മ്മ​ദ്​ ന​സീ​റി​ന്‍റെ​യും മും​താ​സ്​ ബീ​ഗ​ത്തി​ന്‍റെ​യും മ​ക​ൻ മു​ഹ​മ്മ​ദ്​ ഇ​ബ്രാ​ഹിം, ക​ണ്ണൂ​ർ മു​ട്ടം വേ​ങ്ങ​ര പാ​ണ്ടി​യാ​ല​യി​ൽ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ എന്നിവരാണ് ഇന്നലെ അപകടത്തിൽ​ മരിച്ചത്​. എല്ലാവരും 19 വയസ്സുകാരാണ്. ക​ള​ർ​കോ​ടി​ന​ടു​ത്ത്​ ദേ​ശീ​യ​പാ​ത​യി​ൽ തിങ്കളാഴ്ച രാത്രി 9.45 ഓടെ ഇവർ സഞ്ചരിച്ച വാഹനം കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ആറ് പേർ പരിക്കുകളോടെ ചികിത്സയിലാണ്.

സിനിമ കാണാനായി സുഹൃത്തുക്കൾ ഒന്നിച്ചുള്ള യാത്രയാണ് അപകടത്തിൽ കലാശിച്ചത്. ഗു​രു​വാ​യൂ​രി​ൽ​നി​ന്ന്​ കാ​യം​കു​ള​ത്തേ​ക്ക്​ പോ​കു​ക​യാ​യി​രു​ന്ന കെ.എസ്.ആർ.ടി.സി ബ​സിലേക്കാണ് കാർ ഇടിച്ചുകയറിയത്. കാർ പൂർണമായും തകർന്ന നിലയിലാണ്​. വാഹനം വെട്ടിപ്പൊളിച്ചാണ്​ വിദ്യാർഥികളെ പുറത്തെടുത്തത്​.

പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. വിദ്യാർഥികളുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണെന്ന് അനുശോചനക്കുറിപ്പിൽ പറഞ്ഞു. മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാഹനാപകടത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ അഞ്ച് വിദ്യാർഥികള്‍ അപകടത്തിൽ ദാരുണമായി മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. ആതുരസേവന രംഗത്ത് നാടിന് മുതല്‍ക്കൂട്ടാകേണ്ടിയിരുന്ന കുട്ടികളാണ് ചെറുപ്രായത്തില്‍ വിട്ടുപിരിഞ്ഞത്. കുടുംബാംഗങ്ങളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു -അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Alappuzha accident students pay adieu to their loved friens
Next Story