ആലപ്പാട്: ചർച്ച പരാജയം; സീ വാഷിങ് നിർത്തിവെക്കാമെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: ആലപ്പാട് കരിമണൽ ഖനനത്തിനെതിരായ സമരം തുടരുമെന്ന് സമരസമിതി. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജ നുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്. ഖനനം നിർത്തിവെക്കണമെന്ന് സമരക്ക ാർ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാൻ സർക്കാർ തയാറായില്ല. അതേസമയം, ഖനനപ്രദേശത്ത് സീ വാഷിങ് നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി ഇ.പി ജയരാജൻ അറിയിച്ചു. വിദഗ്ദ സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ സീ വാഷിങ് നിർത്തിവെക്കാനാണ് തീരുമാനം. റിപ്പോർട്ട് തയാറാക്കാൻ ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. അതേസമയം ഇൻലാൻഡ് വാഷിങ് തുടരും.
പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. ഇനി സമരം നിർത്തണമെന്നും ചർച്ചക്ക് ശേഷം ഇ.പി. ജയരാജൻ പറഞ്ഞു. ആലപ്പാടിനെ സർക്കാർ സംരക്ഷിക്കും. കരിമണൽ പ്രകൃതിയുടെ സ്വത്താണെന്നും ഖനനം നിർത്തിവെക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രദേശത്തെ പുലിമുട്ട്, കടൽഭിത്തികൾ ശക്തിപ്പെടുത്തും. ഖനനത്തെ തുടർന്നുണ്ടായ കുഴികൾ നികത്താനും സർക്കാർ തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ വി.എസ് അച്യുതാനന്ദൻെറ പേര് അനാവശ്യമായി വലിച്ചിഴക്കരുത്. അദ്ദേഹത്തിൻെറ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യരുതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
