Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅലനും താഹയും...

അലനും താഹയും പുറത്തിറങ്ങുന്നത്​ പത്തുമാസത്തെ ജയിൽവാസത്തിനുശേഷം

text_fields
bookmark_border
അലനും താഹയും പുറത്തിറങ്ങുന്നത്​ പത്തുമാസത്തെ ജയിൽവാസത്തിനുശേഷം
cancel

കോഴിക്കോട്​: പന്തീരാങ്കാവ്​ യു.എ.പി.എ കേസിൽ അലനും താഹയും ജാമ്യം കിട്ടി പുറത്തിറങ്ങുന്നത്​ പത്തുമാസത്തെ ജയിൽവാസത്തിനുശേഷം. ​2019 നവംബർ ഒന്നിന്​ രാത്രി പെരുമണ്ണ പാറമ്മൽ അങ്ങാടിക്കട​ുത്തുനിന്നാണ്​ വിദ്യാർഥികളായ ഒളവണ്ണ മൂർക്കനാട്​ താഹ ഫസൽ, തിരുവണ്ണൂർ പാലാട്ട്​ നഗർ അലൻ ശുഹൈബ് എന്നിവരെ പൊലീസ്​ അറസ്​റ്റുചെയ്​തത്​.

ഇവരിൽനിന്ന്​ മാവോവാദി അനുകൂല ലഘുലേഖ ലഭിച്ചെന്നും വീട്ടിൽനിന്ന് ലഘുലേഖ, പുസ്​തകങ്ങൾ, മൊബൈൽ ഫോൺ, ലാപ്​ടോപ്​, മെമ്മറി കാർഡ്​ എന്നിവ പിടി​ച്ചെടുത്തെന്നും​ പറഞ്ഞാണ്​ പൊലീസ്​ യു.എ.പി.എ ചുമത്തിയത്​. അന്വേഷണം പിന്നീട്​ എൻ.​െഎ.എ ഏറ്റെടുത്തെങ്കിലും കേസിൽ ഇരുവർക്കുമെതിരെ കൂടുതൽ തെളിവൊന്നും ലഭ്യമാക്കാൻ​ കഴിഞ്ഞില്ലെന്നാണ്​ കരുതുന്നത്​.

സി.പി.എം അംഗമായ ഇരുവർക്കുമെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ പാർട്ടി സൗത്ത്​ ഏരിയ കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു. ആദ്യഘട്ടത്തിൽ ജില്ല നേതൃത്വം ഇവർക്കൊപ്പം നിൽക്കുകയും ധനമന്ത്രി ടി.എം. തോമസ്​ ​െഎസക്ക്​ ഉൾപ്പെടെ നേതാക്കൾ വീട്ടിൽപോയി കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്​തു. അതിനിടെ പാർട്ടി ഭരിക്കു​േമ്പാൾ കരിനിയമം സ്വന്തം അംഗങ്ങൾക്കെതിരെ ചുമത്തിയത്​ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്​ഥയുമായി. ഇതോടെ യു.ഡി.എഫും അവസരം മുതലാക്കാൻ രംഗത്തുവന്നു.

പ്രതികളിലൊരാൾ മാവോവാദി അനുകൂല മുദ്രാവാക്യം മുഴക്കിയതുസംബന്ധിച്ച വിഡിയോ ഇതിനിടെ പൊലീസ്​ പുറത്തുവിട്ടു. പിന്നാലെ ഇരുവരെയും പാർട്ടിയിൽനിന്ന്​ പുറത്താക്കിയുള്ള വാർത്തകളും വന്നെങ്കിലും ഇത്​ സ്​ഥിരീകരിക്കാനോ തള്ളിക്കളയാനോ ജില്ല സെക്രട്ടറി പി. മോഹനനടക്കമുള്ളവർ തയാറായില്ല.

കോഴിക്കോട്​ കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്​ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണ്​ മാവോവാദികൾക്ക്​ ​െവള്ളവും വളവും നൽകി വളർത്തുന്ന​െതന്ന്​ പി. മോഹനൻ താമരശ്ശേരിയിലെ പൊതുയോഗത്തിൽ പറഞ്ഞതും വിവാദങ്ങൾക്ക്​ തീകൊളുത്തി.

ഇരുവരും ചായ കുടിച്ചു​െകാണ്ടിരിക്കു​േമ്പാഴല്ല അറസ്​റ്റിലായതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ അവസാനം പ്രഖ്യാപിച്ചതോടെ പാർട്ടി ഇവരെ കൈയൊഴിയുകയും ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്നറിയിക്കുകയുമായിരുന്നു. ഇരുവർക്കും ജാമ്യം ലഭിച്ചപ്പോഴും മൂന്നാമനായി കേസ്​ ഡയറിയിലുള്ള മലപ്പുറം കരുവാരക്കുണ്ട്​ സ്വദേശിയും പിടികിട്ടാപ്പുള്ളിയുമായ ഉസ്​മാനിപ്പോഴും കാണാമറയത്താണ്​.

​ഇരുവരും അറസ്​റ്റിലായപ്പോൾ ഉസ്​മാൻ ഒാടിമറിഞ്ഞെന്നാണ്​ പൊലീസ്​ ഭാഷ്യം. കൂടുതൽ ​െതളിവുകൾ ലഭിക്കാതെ അന്വേഷണം വഴിമുട്ടിയ ഘട്ടത്തിൽ അലനെ മാപ്പുസാക്ഷിയാക്കി താഹയിൽ മാത്രം കുറ്റം ചുമത്താൻ എൻ.​െഎ.എ ശ്രമിച്ചതും ചർച്ചയായിരുന്നു.

മകന്​ രണ്ടാം ജന്മമെന്ന്​ സബിത; സന്തോ​ഷമുണ്ടെന്ന്​​ ജമീല

കോഴിക്കോട്: യു.എ.പി.എ ചുമത്തപ്പെട്ട്​ അറസ്​റ്റിലായ അലനും താഹക്കും ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്​ ഇരുവരുടെയും രക്ഷിതാക്കൾ. അലൻ രണ്ടാമത്​ ജനിച്ചപോലുള്ള സന്തോഷമാണ്​ തനിക്കുള്ളതെന്ന്​ മാതാവ്​ സബിത മഠത്തിൽ പറഞ്ഞു. അലനൊപ്പം താഹക്കും ജാമ്യം കിട്ടി എന്നതിൽ ഏറ്റവുമധികം സന്തോഷമുണ്ട്​. സ്വാധീനമുള്ളവർ എന്ന്​ ഏറ്റവും കൂടുതൽ പഴി കേട്ടവരാണ്​ ഞങ്ങൾ.

എന്നാൽ ഒരു സ്വാധീനവുമില്ല എന്നതി​െൻറ തെളിവാണ്​ അലൻ പത്ത​ുമാസം ജയിലിൽ കിടക്കേണ്ടി വന്നു എന്നത് ​​-സബിത പറഞ്ഞു. ജാമ്യം കിട്ടുമോ എന്ന ഭയമുണ്ടായിരുന്നുവെന്നും വൈകിയെങ്കിലും നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും താഹയുടെ മാതാവ്​ ജമീലയും സഹോദരൻ ഇജാസും വ്യക്​തമാക്കി. ജാമ്യവ്യവസ്​ഥകൾ അംഗീകരിച്ച്​ വേണ്ട നടപടികൾ ചെയ്യുമെന്നും അവർ മാധ്യമങ്ങ​േളാട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtuapafasalalan thaha
Next Story