Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാ​ഹ ഫ​സ​ലി​ന്​...

താ​ഹ ഫ​സ​ലി​ന്​ ജാ​മ്യം ല​ഭി​ച്ച​തിൽ ഏറെ സന്തോഷമെന്ന്​ അലനും കുടുംബവും

text_fields
bookmark_border
Alan Shuhaib seeks bail in All India Moot Court
cancel

കോ​ഴി​ക്കോ​ട്​: പ​ന്തീ​രാ​ങ്കാ​വ്​ യു.​എ.​പി.​എ കേ​സി​ൽ പ്രി​യ സു​ഹൃ​ത്ത്​ താ​ഹ ഫ​സ​ലി​ന്​ ജാ​മ്യം ല​ഭി​ച്ച​തി​ലും ത​െൻറ ജാ​മ്യം ശ​രി​െ​വ​ച്ച​തി​ലും ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​ല​ൻ ഷു​ഹൈ​ബ്. പ​ത്തു മാ​സ​മാ​യി താ​ഹ​യു​ടെ​യും വീ​ട്ടു​കാ​രു​ടെ​യും സ​ങ്ക​ടം താ​ൻ കാ​ണു​ക​യാ​ണെ​ന്ന്​ അ​ല​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചു.

തീ​ർ​ച്ച​യാ​യും നീ​തി​യാ​ണി​ത്. താ​ഹ എ​ത്ര​യും പെ​​ട്ടെ​ന്ന്​ പു​റ​ത്തി​റ​ങ്ങ​​ട്ടെ. ചി​ല​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണ്​ കോ​ട​തി​യു​ടെ തീ​രു​മാ​ന​മെ​ന്നും അ​ല​ൻ പ​റ​ഞ്ഞു.

അ​ല​ന്​ ജാ​മ്യം കി​ട്ടു​ക​യും താ​ഹ​ക്ക്​ കി​ട്ടാ​തി​രി​ക്കു​ക​യും ചെ​യ്​​ത​തി​ൽ ചി​ല​ർ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്​ ഏ​റെ വി​ഷ​മ​മു​ണ്ടാ​ക്കി​യെ​ന്ന്​ അ​ല​െൻറ മാ​താ​വ്​ സ​ബി​ത മ​ഠ​ത്തി​ൽ പ​റ​ഞ്ഞു. മ​ക​ൻ ഇ​ന്നാ​ണ്​ ഒ​ന്ന്​ ചി​രി​ച്ച​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ്​ കാ​ര​ണം വീ​ട്ടി​ൽ ക്വാ​റ​ൻ​റീ​നി​ലാ​ണ്​ അ​ല​ൻ.


പ​ന്തീ​രാ​ങ്കാ​വ് യു.​എ.​പി.​എ കേ​സി​ൽ താ​ഹ ഫ​സ​ലിന് ജാമ്യം; അലൻ ഷുഹൈബിന് നേരത്തെ അനുവദിച്ച ജാമ്യം ശരിവെച്ചു

ന്യൂ​ഡ​ൽ​ഹി: പ​ന്തീ​രാ​ങ്കാ​വ് യു.​എ.​പി.​എ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ താ​ഹ ഫ​സ​ലിന് സുപ്രീംകോടതി ജാ​മ്യം നൽകി. ജ​സ്​​റ്റി​സ്​ അ​ജ​യ് ര​സ്തോ​ഗി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാണ് ജാമ്യം നൽകിയത്. സെ​പ്​​റ്റം​ബ​റി​ൽ കേ​സി​ൽ വാ​ദം പൂ‌ർ​ത്തി​യാ​ക്കി വി​ധി പ​റ​യാ​ൻ മാ​റ്റു​ക​യാ​യി​രു​ന്നു. നേരത്തെ ഹൈകോടതി താഹക്ക് ജാമ്യം നിഷേധിച്ചിരുന്നു.

2019 ന​വം​ബ​ർ ഒ​ന്നി​നാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളാ​യ താ​ഹ ഫ​സി​ലി​നെ​യും അ​ല​ൻ ഷു​ഹൈ​ബി​നെ​യും മാ​വോ​യി​സ്​​റ്റു​ക​ളെ​ന്ന് ആ​രോ​പി​ച്ച് യു.​എ.​പി.​എ ചു​മ​ത്തി അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

കേസിൽ അലൻ ഷുഹൈബിന് നേരത്തെ ഹൈകോടതി ജാമ്യം നൽകിയത് സുപ്രീംകോടതി ശരിവെച്ചു. അ​ല​ൻ ഷു​ഹൈ​ബിന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് എ​ൻ.​ഐ.​എ​യായിരുന്നു ഹ​ര​ജി​ നൽകിയത്.

മ​ാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്​​ എൻ.​െഎ.എ തടങ്കലിലാക്കിയ രണ്ടുപേരിൽ ഒരാൾക്ക്​ ജാമ്യം അനുവദിക്കുകയും മറ്റെയാൾക്ക്​ നിഷേധിക്കുകയും ചെയ്​തതിനെതിരെ സുപ്രീംകോടതി നിലപാടെടുത്തിരുന്നു. അലൻ ഷുഹൈബിന്​ ജാമ്യം അനുവദിച്ച്​ താഹ ഫസലിന്​ ജാമ്യം നിഷേധിക്കുന്നത്​ ശരിയല്ലെന്നായിരുന്നു കോടതി നിരീക്ഷണം.

ഒന്നര വർഷത്തിലേറെ തടവറയിൽ കഴിയുന്ന താഹക്ക്​ ജാമ്യം നൽകണമെന്ന്​ കഴിഞ്ഞ ജൂലൈയിൽ അ​ദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. വി. ഗിരി വാദിച്ചിരുന്നു. സാമ്പത്തിക ശേഷിയില്ലാത്ത ക​ുടുംബത്തിന്​ താങ്ങാവുന്നതല്ല താഹയുടെ തടങ്കൽ എന്നും ഗിരി ബോധിപ്പിച്ചു. കേന്ദ്ര സർക്കാറിന്​ വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്​.വി. രാജ​ു ഇതിനെ എതിർത്തു. മാവോയിസ്​റ്റ്​ യോഗത്തിൽ താഹ പ​െങ്കടുത്തുവെന്ന്​ മാത്രമല്ല, യോഗത്തി​െൻറ മിനുട്​സ്​ എഴുതിയത്​ താഹയാണെന്നുമുള്ള ആരോപണങ്ങളും അദ്ദേഹം നിരത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thaha Fasalalan shuhaibpantheerankavu uapa
News Summary - Alan shuhaib and his family are happy that SC grants bail to Thaha Fasal
Next Story