Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പന്തീരങ്കാവ്​ യു.എ.പി.എ കേസ്​: അലനും താഹക്കും ജാമ്യം
cancel
Homechevron_rightNewschevron_rightKeralachevron_rightപന്തീരങ്കാവ്​...

പന്തീരങ്കാവ്​ യു.എ.പി.എ കേസ്​: അലനും താഹക്കും ജാമ്യം

text_fields
bookmark_border

കൊച്ചി: പന്തീരങ്കാവ്​ യു.എ.പി.എ കേസിൽ അലൻ ഷുഹൈബിനും താഹ ഫൈസലിനും എൻ​.ഐ.എ കോടതി ജാമ്യം അനുവദിച്ചു​. കർശന ഉപാധികളോടെയാണ്​ അലനും താഹക്കും ജാമ്യം അനുവദിച്ചത്​.

2019 നവംബർ ഒന്നിനാണ് സി.പി.എം ബ്രാഞ്ച് അംഗങ്ങളായ അലനെയും താഹ ഫസലിനെയും മാവോയിസ്​റ്റ്​ ബന്ധം ആരോപിച്ച്​ അറസ്​റ്റ്​ ചെയ്​ത്​ യു.എ.പി.എ ചുമത്തിയത്​. പത്തുമാസത്തെ ജയിൽ വാസത്തിന്​ ശേഷമാണ്​ അലനും താഹക്കും ജാമ്യം ലഭിക്കുന്നത്​. വിയ്യൂർ ജയിലിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്​.

മാതാപിതാക്കളിൽ ഒരാളുടെ ജാമ്യത്തിലും ഒരു ലക്ഷം രൂപയു​െട ബോണ്ടുമടക്കമുള്ള ഉപാധിയോടെയാണ്​ ജാമ്യം അനുവദിച്ചത്​. സി.പി.ഐ മാവോയിസ്​റ്റ്​ സംഘടനയുമായി ബന്ധം പാടില്ല എന്നും എല്ലാ മാസവും സ്​റ്റേഷനിൽ ഒപ്പ്​ വെക്കണമെന്നും നിർദേശമുണ്ട്​. വൈകിയാണെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്ന്​ താഹയുടെ ഉമ്മ പ്രതികരിച്ചു.



അലനും താഹക്കുമെതിരെ യു.എ.പി.എ ചുമത്തയത്​ കേരളത്തിൽ രാഷ്​​ട്രീയ കോളിളക്കം സൃഷ്​ടിച്ചിരുന്നു. അലനും താഹയും സി.പി.എം പ്രവർത്തകരല്ല, മാവോവാദികളാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സി.പി.എം പ്രവർത്തകരായ ഇവരെ പാർട്ടി കോഴിക്കോട് ജില്ലാ നേതൃത്വവും തള്ളിപ്പറഞ്ഞിരുന്നു.

ജനുവരിയിൽ എറണാകുളം പ്രത്യേക എൻ.​െഎ​​.ഐ കോടതിയിൽ ഹാജരാക്കിയപ്പോൾ 'ഞങ്ങൾ മാവോവാദികളെങ്കിൽ മുഖ്യമന്ത്രി തെളിവ്​ തരൂ'വെന്ന്​ അലനും താഹയും പ്രതികരിച്ചിരുന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ പോ​ലും സി.​പി.​എ​മ്മി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ച​വ​രാ​ണെന്നും ബൂ​ത്ത്​ ഏ​ജ​ൻ​റു​മാ​രാ​യി​രു​ന്നു​വെ​ന്നും കോ​ട​തി​യി​ൽ​നി​ന്ന്​ പു​റത്തിറങ്ങവെ ഇരുവരും പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nia courtalan and thahapantheerankavu uapa
Next Story