Begin typing your search above and press return to search.
exit_to_app
exit_to_app
അലനും താഹയും ജയിൽ മോചിതരായി
cancel
camera_alt

താഹയും അലനും ജയിലിൽ നിന്ന് പുറത്തേക്ക് വരുന്നു

Homechevron_rightNewschevron_rightKeralachevron_rightഅലനും താഹയും ജയിൽ...

അലനും താഹയും ജയിൽ മോചിതരായി

text_fields
bookmark_border

തൃശൂർ: കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച അലൻ ഷുൈഹബും താഹ ഫസലും ജയിൽ മോചിതരായി. പത്ത് മാസത്തിനു ശേഷമാണ് ജയിൽ മോചിതരാകുന്നത്. വീയ്യൂർ ജയിലിലായിരുന്നു ഇരുവരെയും പാർപ്പിച്ചിരുന്നത്.

കർശന ഉപാധികളോടെ ബുധനാഴ്ച രാവിലെ എൻ.ഐ.എ സ്പെഷൽ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ജാമ്യവ്യവസ്ഥയിലെ ബോണ്ട് തയാറാക്കുന്നതും ഉത്തരവ് ലഭിക്കുന്നതും നീണ്ടതാണ് മോചനം വൈകിപ്പിച്ചത്.

ജാമ്യം അനുവദിച്ചതിനെതിരെ എൻ.ഐ.എ ഇന്ന് രാവിലെ ഹൈകോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇരുവർക്കും മാവോവാദി ബന്ധമുള്ളതിന് തെളിവുണ്ടെന്ന് ഹരജിയിൽ എൻ.ഐ.എ പറഞ്ഞിരുന്നു. കൂടാതെ, ഇരുവരുടെയും ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എൻ.ഐ.എ സ്പെഷൽ കോടതിയിലും അന്വേഷണ സംഘം അപേക്ഷ നൽകിയരുന്നു. എന്നാൽ, ഈ അപേക്ഷ സ്പെഷൽ കോടതി തള്ളി.

പാസ്പോർട്ട് കെട്ടിവെക്കണം, എല്ലാ മാസവും ആദ്യ ശനിയാഴ്ച പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം, മാവോവാദി സംഘടനയുമായി ബന്ധം പാടില്ല, മാതാപിതാക്കളിൽ ഒരാൾ ജാമ്യം നിൽക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് എന്നിവയാണ് ജാമ്യത്തിന് കോടതി വെച്ച നിബന്ധനകൾ.

സന്തോഷമെന്ന് ഒറ്റവാക്കിൽ പ്രതികരണം

ഉച്ചക്ക്​ 2.45ഓടെയാണ് ഇരുവരും നടപടിക്രമങ്ങൾ പൂർത്തിയാക്കി വിയ്യൂർ ജയിലിന് പുറത്തിറങ്ങിയത്. സന്തോഷമെന്ന് ഒറ്റവാക്കിൽ ഇരുവരും പ്രതികരണം ഒതുക്കി. കടുത്ത ജാമ്യവ്യവസ്ഥകൾ ഉള്ളതിനാൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനുൾപ്പെടെ നിയന്ത്രണങ്ങളുണ്ട്.

ഉച്ചക്ക് ഒരു മണിയോടെ അലൻെറയും താഹയുടെയും രക്ഷിതാക്കൾ ജാമ്യ ഉത്തരവും ബോണ്ടുകളുമായി വിയ്യൂർ അതിസുരക്ഷാ ജയിലിൽ എത്തിയിരുന്നു. ഒരു മണിക്കൂറോളമെടുത്ത നടപടികൾക്ക് ശേഷമാണ് ഇരുവരും പുറത്തിറങ്ങിയത്.

ഒപ്പം നിന്നവർക്ക് നന്ദി -അലൻെറ അമ്മ

മകൻ പുറത്തിറങ്ങിയതിൽ സന്തോഷമുണ്ടെന്ന് അലൻ ഷുഹൈബിൻെറ അമ്മ സബിത മഠത്തിൽ പ്രതികരിച്ചു. ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്നും സബിത പറഞ്ഞു.

അതിസുരക്ഷാ ജയിലിൽനിന്ന് പുറത്തിറങ്ങുന്ന ആദ്യ യു.എ.പി.എ തടവുകാർ

കേരളത്തിലെ ആദ്യ അതിസുരക്ഷാ ജയിലിൽ യു.എ.പി.എ തടവിൽ കഴിയുന്നവരിൽ ആദ്യമായി പുറത്തിറങ്ങുന്ന തടവുകാരാണ് അലനും താഹയും. നേരത്തെ, മാവോവാദി നേതാവ് രൂപേഷിനെ അതിസുരക്ഷാ ജയിലിൽ നിന്ന് മാറ്റിയെങ്കിലും ജയിൽ മോചിതനായിരുന്നില്ല.

ജാ​മ്യം: എ​ൻ.​ഐ.​എ​ അ​പ്പീ​ൽ തി​ങ്ക​ളാ​ഴ്​​ച പ​രി​ഗ​ണി​ക്കും

കൊ​​ച്ചി: മാ​​വോ​​വാ​​ദി ബ​​ന്ധം ആ​​രോ​​പി​​ച്ച്​ പി​​ടി​​യി​​ലാ​​യ പ​​ന്തീ​​രാ​​ങ്കാ​​വ്​ യു.​​എ.​​പി.​​എ കേ​​സ് പ്ര​​തി​​ക​​ളാ​​യ അ​​ല​​ൻ ഷു​​ഹൈ​​ബ്, താ​​ഹാ ഫ​​സ​​ൽ എ​​ന്നി​​വ​​ർ​​ക്ക്​ ജാ​​മ്യം അ​​നു​​വ​​ദി​​ച്ച കീ​​ഴ്​​​കോ​​ട​​തി ഉ​​ത്ത​​വി​​നെ​​തി​​​രാ​​യ എ​​ൻ.​​ഐ.​​എ​​യു​​ടെ അ​​പ്പീ​​ൽ ഹ​​ര​​ജി ഹൈ​​കോ​​ട​​തി ഡി​​വി​​ഷ​​ൻ ബെ​​ഞ്ച്​ തി​​ങ്ക​​ളാ​​ഴ്​​​ച പ​​രി​​ഗ​​ണി​​ക്കാ​​ൻ മാ​​റ്റി.

നി​​യ​​മ​​വ​​ശം പ​​രി​​ശോ​​ധി​​ക്കാ​​തെ​​യും തെ​​ളി​​വു​​ക​​ൾ ശ​​രി​​യാ​​യി വി​​ശ​​ക​​ല​​നം ചെ​​യ്യാ​​തെ​​യു​​മാ​​ണ്​ സ​​മൂ​​ഹ​​ത്തി​​ന്​ തെ​​റ്റാ​​യ സ​​ന്ദേ​​ശം ന​​ൽ​​കു​​ന്ന വി​​ധി പ്ര​​ത്യേ​​ക കോ​​ട​​തി പു​​റ​​പ്പെ​​ടു​​വി​​ച്ച​​തെ​​ന്നും ഇ​​ത്​ റ​​ദ്ദാ​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ണ്​ എ​​ൻ.​​ഐ.​​എ ഹൈ​​കോ​​ട​​തി​​യെ സ​​മീ​​പി​​ച്ച​​ത്. എ​​ന്നാ​​ൽ, ചി​​ല സാ​​​ങ്കേ​​തി​​ക വി​​ഷ​​യ​​ങ്ങ​​ൾ​​കൂ​​ടി പ​​രി​​ഗ​​ണി​​ക്കേ​​ണ്ട​​തി​​നാ​​ൽ ഹ​​ര​​ജി തി​​ങ്ക​​ളാ​​ഴ്​​​ച പ​​രി​​ഗ​​ണി​​ക്കാ​​ൻ ജ​​സ്​​​റ്റി​​സ്​ എ. ​​ഹ​​രി​​പ്ര​​സാ​​ദ്, ജ​​സ്​​​റ്റി​​സ്​ എം.​​ആ​​ർ. അ​​നി​​ത എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഡി​​വി​​ഷ​​ൻ ബെ​​ഞ്ച്​ മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

2019 ന​​വം​​ബ​​ർ ഒ​​ന്നി​​നാ​​ണ്​ പ​​ന്തീ​​രാ​​ങ്കാ​​വ് പൊ​​ലീ​​സ് ഇ​​വ​​രെ അ​​റ​​സ്​​​റ്റ്​ ചെ​​യ്ത​​ത്. എ​​ന്നാ​​ൽ, നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യി​​ൽ അം​​ഗ​​ങ്ങ​​ളാ​​ണ്​ ഇ​​വ​​രെ​​ന്ന്​ പ്രോ​​സി​​ക്യൂ​​ഷ​​ന്​ വാ​​ദ​​മി​​ല്ലെ​​ന്ന​​ത​​ട​​ക്കം ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ്​ ജാ​​മ്യം അ​​നു​​വ​​ദി​​ച്ച​​ത്. എ​​ന്നാ​​ൽ, സ​​മൂ​​ഹ​​ത്തി​​ൽ അ​​രാ​​ജ​​ക​​ത്വ​​ത്തി​​ന്​ കാ​​ര​​ണ​​മാ​​യേ​​ക്കാ​​വു​​ന്ന ഉ​​ത്ത​​ര​​വാ​​ണി​​തെ​​ന്ന്​ എ​​ൻ.​​ഐ.​​എ വാ​​ദി​​ച്ചു. സ​​ർ​​ക്കാ​​റി​​നെ​​തി​​രെ യു​​ദ്ധ​​ത്തി​​ന്​​ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​ ല​​ഘു​​ലേ​​ഖ​​ക​​ളും പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ളുമാണ്​ ഇ​​വ​​രി​​ൽ​​നി​​ന്ന്​ പി​​ടി​​ച്ചെ​​ടു​​ത്തത്​. സി.​​പി.​​എം മാ​​വോ​​യി​​സ്​​​റ്റ്​ സം​​ഘ​​ട​​ന​​യി​​ലെ സ​​ജീ​​വ പ്ര​​വ​​ർ​​ത്ത​​ക​​രാ​​ണ്​ ഇ​​രു​​വ​​രു​​മെ​​ന്ന്​ വെ​​ളി​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണ്​ പി​​ടി​​ച്ചെ​​ടു​​ത്ത തെ​​ളി​​വു​​ക​​ൾ. രേ​​ഖ​​ക​​ളു​​ടെ ആ​​ധി​​കാ​​രി​​ക​​ത​​യും മ​​റ്റും കീ​​ഴ്​​​കോ​​ട​​തി അം​​ഗീ​​ക​​രി​​ച്ചെ​​ങ്കി​​ലും ശ​​രി​​യാ​​യ വി​​ല​​യി​​രു​​ത്ത​​ലി​​ല്ലാ​​തെ​​യാ​​ണ്​ ഉ​​ത്ത​​ര​​വു​​ണ്ടാ​​യ​​ത് - ഹ​​ര​​ജി​​യി​​ൽ പ​​റ​​യു​​ന്നു.

Show Full Article
TAGS:pantheerankavu uapa Alan Taha NIA 
Next Story