Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർവകക്ഷിസംഘം ഇന്ന്​...

സർവകക്ഷിസംഘം ഇന്ന്​ പ്രധാനമന്ത്രിയെ കാണും

text_fields
bookmark_border
സർവകക്ഷിസംഘം ഇന്ന്​ പ്രധാനമന്ത്രിയെ കാണും
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വ​ക​ക്ഷി​സം​ഘം വ്യാ​ഴാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ർ​ശി​ക്കും. നേ​ര​ത്തെ നാ​ലു​പ്രാ​വ​ശ്യം മോ​ദി കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്​ വി​വാ​ദ​മാ​യി​രു​ന്നു. റേ​ഷ​ന്‍ വി​ഹി​തം, ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി, ശ​ബ​രി റെ​യി​ല്‍പാ​ത, ക​സ്തൂ​രി രം​ഗ​ന്‍ റി​പ്പോ​ര്‍ട്ട് സം​ബ​ന്ധി​ച്ച സം​സ്ഥാ​ന​ത്തി‍​​​െൻറ ശി​പാ​ര്‍ശ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യു​ന്ന​തി​നാ​ണ്​ സ​ര്‍വ​ക​ക്ഷി പ്ര​തി​നി​ധി സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യെ സ​ന്ദ​ര്‍ശി​ക്കു​ന്ന​ത്. കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ലും സ​ഹാ​യം​തേ​ടും. 

മ​​ന്ത്രി​മാ​രാ​യ ജി. ​സു​ധാ​ക​ര​ൻ, പി. ​തി​ലോ​ത്ത​മ​ൻ, ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, എം.​പി​മാ​രാ​യ പി. ​ക​രു​ണാ​ക​ര​ൻ, ഇ.​ടി. മു​ഹ​മ്മ​ദ്​ ബ​ഷീ​ർ, എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ, ജോ​സ്​ കെ. ​മാ​ണി, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളാ​യ എം.​എം. ഹ​സ​ൻ, കെ. ​പ്ര​കാ​ശ്​ ബാ​ബു, എ.​എ​ൻ. രാ​ധാ​കൃ​ഷ്​​ണ​ൻ, സി.​കെ. നാ​ണു, തോ​മ​സ്​ ചാ​ണ്ടി, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, അ​നൂ​പ്​ ജേ​ക്ക​ബ്, പി.​സി. ജോ​ർ​ജ്, എം.​കെ. ക​ണ്ണ​ൻ, സി. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ, ചീ​ഫ്​ സെ​ക്ര​ട്ട​റി ടോം ​ജോ​സ്, ഭ​ക്ഷ്യ​വ​കു​പ്പ്​ സെ​ക്ര​ട്ട​റി മി​നി ആ​ൻ​റ​ണി എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ള്ള​ത്. വെ​ട്ടി​ക്കു​റ​ച്ച ഭ​ക്ഷ്യ​ധാ​ന്യ ​േക്വാ​ട്ട പു​നഃ​സ്​​ഥാ​പി​ക്ക​ണ​മെ​ന്ന​താ​ണ്​ പ്ര​ധാ​ന ആ​വ​ശ്യം. സം​സ്ഥാ​ന​ത്തി​ന്​ ല​ഭി​ച്ചി​രു​ന്ന ഭ​ക്ഷ്യ​ധാ​ന്യ അ​ള​വ് 16 ല​ക്ഷം ട​ണ്ണി​ൽ​നി​ന്ന് 14.25 ല​ക്ഷം ട​ണ്ണാ​യി കു​റ​ച്ചി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Al lparty leaders Meets PM today-Kerala News
Next Story