Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്ഷര വീടി​െൻറ...

അക്ഷര വീടി​െൻറ സ്​നേഹത്തണലിൽ പ്രണവ്​

text_fields
bookmark_border
pranav Akshraveedu
cancel
camera_alt

ആലത്തൂർ അരങ്ങാട്ടുപറമ്പിൽ പ്രണവിന്​ നിർമ്മിച്ച ‘ഖ’ അക്ഷരവീട്​

രമ്യ ഹരിദാസ് എം.പി സമർപ്പിക്കുന്നു.

ആലത്തൂർ: പരിമിതികളെ വകഞ്ഞുമാറ്റി പാട്ടും വർണ്ണവും ഒപ്പം കായിക മികവും ചേർത്തുവെച്ച ആലത്തൂരിലെ പ്രണവ്,​ അക്ഷരവീടി​െൻറ സ്​നേഹത്തണലിൽ. കോവിഡ് മാനദണ്ഡം പാലിച്ച്​, വെള്ളിയാഴ്ച രാവിലെ അക്ഷര വീട്​ അങ്കണത്തിൽ നടന്ന ലളിതമായ നടന്ന ചടങ്ങിൽ രമ്യ ഹരിദാസ് എം.പി വീട് സമർപ്പണം നിർവഹിച്ചു​. ആലത്തൂർ പഞ്ചായത്തിലെ അരങ്ങാട്ടുപറമ്പിലാണ്​ പ്രണവി​െൻറ പ്രതിഭക്കുള്ള ആദരമായി സമർപ്പിക്കപ്പെടുന്ന 'ഖ' അക്ഷര വീട്​ ഉയർന്നിരിക്കുന്നത്​.

ജന്മനാ ഇരുകൈകളുമില്ലാത്ത 21കാരനായ പ്രണവ്,​ ചിത്രംവരച്ചും പാട്ടുപാടിയും നൃത്തംചെയ്​തും കായികമത്സരങ്ങളിൽ പ​െങ്കടുത്തും ജനഹൃദയങ്ങൾ കീഴടക്കി മുന്നേറു​േമ്പാഴും സ്വന്തമായി വീട്​ എന്നത്​ സ്വപ്​നം മാത്രമായിരുന്നു. മലയാളത്തി​ലെ മധുരാക്ഷരങ്ങൾ കോർത്തിണക്കി 'മാധ്യമ'വും, അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനിമണി-എൻ.എം.സി ഗ്രൂപ്പും സംയുക്​തമായാണ് വീട് നിർമ്മിച്ചത്. ആലത്തൂർ കൃപ ചാരിറ്റബിൾ സൊസൈറ്റി ആൻറ് കൃപ പാലിയേറ്റീവ്​ കെയർ യൂണിറ്റ് മുഖേന കീ സ്​റ്റോൺ ബിൽഡേഴ്‌സ് ഉടമ എഞ്ചിനീയർ എസ്. ഉമ്മർ ഫാറൂഖാണ് വീട്​ നിർമ്മാണത്തിന്​ ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്​.

2018 ഒക്ടോബർ ഒമ്പതിന് നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആലത്തൂർ മുൻ എം.പി പി.കെ. ബിജുവാണ് വീടി​െൻറ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്​. ഹാബിറ്റാറ്റ് ഗ്രൂപ് ചെയർമാൻ ജി. ശങ്കറാണ് വീടി​​െൻറ രൂപകൽപ്പന നിർവഹിച്ചത്. ശ്രീജിത്ത് പ്രസാദ്, അശ്വിൻ എന്നിവരുടെ മോൽനോട്ടത്തിലാണ്​ നിർമ്മാണം പൂർത്തീകരിച്ചത്​.

സമർപ്പണ ചടങ്ങിൽ ​ 'ഖ' അക്ഷരം നാമകരണം ചെയ്ത വീടി​െൻറ ഫലകം പ്രണവിന്​, നിർമ്മാണ കമ്മിറ്റി രക്ഷാധികാരി കെ.ഡി. പ്രസേനൻ എം.എൽ.എ കൈമാറി. എം.എൽ.എ, പ്രണവിനെ പൊന്നാട അണിയിച്ചു. ആലത്തൂർ ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ എം.എ. നാസർ, ​ക്ഷേമകാര്യ സ്​റ്റാൻറിങ്​ കമ്മിറ്റി ചെയർപേഴ്‌സൺ രജനി ബാബു, പഞ്ചായത്തംഗം പി. വിജയൻ, എ. ഉസ്​മാൻ, മാധ്യമം ചീഫ് റീജിയണൽ മാനേജർ വി.സി മുഹമ്മദ് സലിം, പി.എസ്​. അബൂഫൈസൽ എന്നിവർ പങ്കെടുത്തു.

അക്ഷരവീടുകളിൽ ജില്ലയിൽ നിർമ്മാണം പൂർത്തിയായ മൂന്നാമത്തെ വീടാണ്​ പ്രണവിന്​​ സമർപ്പിച്ചത്​. നേരത്തെ, ദേശീയ ഹൈജംബ്​ താരം നെന്മാറയിലെ എം. ജിഷ്​ണക്ക്​ 'ഏ' എന്ന്​ നാമകരണംചെയ്​ത അക്ഷര വീടും ചിത്രകാരി പുതുക്കോട്​ അപ്പക്കാ​െട്ട ഉമ്മുകുൽസുവിന്​ 'ഗ' എന്ന്​ നാമകരണം ചെയ്​ത അക്ഷരവീടും കൈമാറിയിരുന്നു. ദേശീയ കായിക താരം ചാന്ദ്​നിക്ക്​ പൊൽപ്പുള്ളി വേർകോലിയിൽ അക്ഷര വീടി​െൻറ നിർമ്മാണം പൂർത്തിയായിവരികയാണ്​. സിനിമ താരം പ​വിത്രനുള്ള വീടി​െൻറ നിർമ്മാണം പുലാപ്പറ്റയിൽ ഉടൻ തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Akshraraveedu pranavramyharidas MP
Next Story