Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അക്ഷയ സെന്ററുകളുടെ പേരിൽ കോടികൾ തട്ടി; സ്പ്രിൻക്ലറിനായി ആരോഗ്യവിവരം ശേഖരിച്ച വകയിൽ ലഭിച്ച പണം ഉന്നത ഉദ്യോഗസ്ഥർ വീതംവെച്ചതായി വെളിപ്പെടുത്തൽ

text_fields
bookmark_border
https://www.madhyamam.com/tags/akshaya-centre
cancel

കൊല്ലം: കോവിഡ്​ കാലത്ത്​ സ്​പ്രിൻക്ലറിനായി ആരോഗ്യവിവരം ശേഖരിച്ചവകയിൽ അക്ഷയ സെന്‍ററുകൾക്ക്​ നൽകാനുള്ള പണം പലയിടത്തും ബിനാമി സംവിധാനത്തിൽ ചില ഉന്നത ഉദ്യോഗസ്ഥർ വീതംവെച്ചതായി വെളിപ്പെടുത്തൽ. മലപ്പുറം അക്ഷയ ജില്ല പ്രോജക്ട്​ ഓഫിസിലെ ചില ഉദ്യോഗസ്ഥരുടെ ഇതുമായി ബന്ധപ്പെട്ട അഴിമതി പുറത്തായതോടെയാണ്​ സംസ്ഥാനത്തെ പല ജില്ലകളിലും സമാന സ്വഭാവത്തിൽ പണം അപഹരിക്കപ്പെട്ടതായി വ്യക്​തമാകുന്നത്​. മലപ്പുറത്ത്​ മാത്രം രണ്ട്​ കോടി രൂപയാണ്​ അക്ഷയ സംരംഭകരല്ലാത്തവരുടെ അടക്കം പേരിൽ തട്ടിയെടുത്തത്​.

2020 ലെ കോവിഡ് മഹാമാരിയുടെ പ്രാരംഭഘട്ടത്തിൽ, വിദേശ കമ്പനിയായ സ്പ്രിൻക്ലറിന് നൽകാനായി ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ച അക്ഷയ സെന്റർ സംരംഭകർക്ക് സർക്കാർ വാഗ്ദാനം ചെയ്ത വേതനം നൽകാതിരുന്നത് വലിയ പ്രതിഷേധങ്ങൾക്ക്​ ഇടയാക്കിയിരുന്നു. കോവിഡിന്‍റെ ആരംഭത്തിൽ​ ക്വാറന്റൈനിലുള്ളവരുടെയും വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുടെയും ആരോഗ്യവിവരങ്ങൾ ശേഖരിക്കാൻ അക്ഷയ സെന്റർ ജീവനക്കാരെ ചുമതലപ്പെടുത്തിയിരുന്നു. അക്ഷയ ജീവനക്കാരുടെ അധ്വാനത്തിന് പകരമായി, ശേഖരിക്കുന്ന ഓരോ ഡാറ്റാ എൻട്രിക്കും നിശ്ചിത തുക സർക്കാർ വാഗ്ദാനം ചെയ്തു.

വിവരശേഖരണം വിജയകരമായി പൂർത്തിയാക്കിയെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനംചെയ്ത തുക ഐ.ടി വകുപ്പോ സർക്കാരോ അക്ഷയ സംരംഭകർക്ക് നൽകിയില്ല. പിന്നീട്​ സ്പ്രിൻക്ലർ ഇടപാടുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയവിവാദം കരാർ റദ്ദാക്കലിലേക്ക് നയിച്ചു. വിവരങ്ങൾ സി-ഡിറ്റ് സെർവറുകളിലേക്ക് മാറ്റിയെങ്കിലും ബില്ലുകൾ പാസാക്കുന്നതിലും ഫണ്ട് അനുവദിക്കുന്നതിലും ഉദ്യോഗസ്ഥ തലത്തിൽ തടസ്സങ്ങളുണ്ടായി.

ഡാറ്റാ എൻട്രിക്കായി കൈയിൽ നിന്ന് പണം മുടക്കി ഇന്റർനെറ്റ് ഡാറ്റയും ജീവനക്കാരുടെ ശമ്പളവും നൽകിയ അക്ഷയ അസോസിയേഷനുകൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ലോക്ക്ഡൗൺ കാലത്ത് സ്വന്തം ജീവൻ പണയപ്പെടുത്തിയാണ് അക്ഷയ ജീവനക്കാർ വിവരശേഖരണം നടത്തിയതെന്നും, അർഹമായ വേതനം നൽകാതിരിക്കുന്നത് അനീതിയാണെന്നും ഓൾ കേരള അക്ഷയ എന്റർപ്രണേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

പിന്നീട് വിവിധ സംഘടനകളുടെ നിരന്തര ഇടപെടലുകൾക്കൊടുവിൽ കുടിശ്ശിക തുകയുടെ വിതരണത്തിൽ തദ്ദേശ ഭരണകൂടങ്ങളും ഐ.ടി വകുപ്പും ഭാഗികനടപടികൾ സ്വീകരിച്ചെങ്കിലും പണം ഇനിയും അക്ഷയ സെന്‍ററുകൾക്ക്​ ലഭിച്ചില്ല. ഇതിനിടെയാണ്​ 2025 ഏപ്രിലിൽ മലപ്പുറം അക്ഷയ ജില്ല ഓഫിസിലെ ഒരു ഉദ്യോഗസ്ഥൻ ഇക്കാര്യത്തിലെ അന്ന്​ നടന്ന അഴിമതി കണ്ടെത്തുകയും അക്ഷയ ഡയറക്ടർക്കും ജില്ല കലക്ടർക്കും മലപ്പുറം പൊലീസിലും പരാതി നൽകുകയും രണ്ട്​ ജീവനക്കാരെ സർവീസിൽ നിന്ന്​ മാറ്റിനിർത്തിയതടക്കം നടപടി സ്വീകരിക്കുകയും ചെയ്തത്​.

എന്നാൽ, കോടികളുടെ തിരിമറി നടന്ന ഈ വിഷയത്തിൽപോലും ഇവർക്കെതിരെ ക്രിമിനൽ കേസ്​ എടുക്കുന്നതിന്​ നടപടി സ്വീകരിച്ചിട്ടില്ല. അതേസമയം, മലപ്പുറത്ത്‌ ഈ കൊള്ള കണ്ടുപിടിച്ച ഉദ്യോഗസ്ഥനെ കഴിഞ്ഞ സർക്കാർ സ്ഥലംമാറ്റുകയാണ്​ ചെയ്തത്​. സ്ഥലംമാറ്റിയ ഉത്തരവ്​ കോടതി പിന്നീട്​ സ്റ്റേ ചെയ്തു. കൊല്ലം, തൃശൂർ, എറണാകുളം ജില്ലകളിലെ അക്ഷയ ഓഫിസുകളുമായി ബന്ധപ്പെട്ടും സമാനസ്വഭാവത്തിൽ പണം അപഹരിക്കപെട്ടതായി അക്ഷയ എന്‍റർപ്രണേഴ്​സ്​ കോൺഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. ഇത്​ സംബന്ധിച്ച്​ തെളിവുകളടക്കം കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും ആ​രോഗ്യ വകുപ്പ്​ മന്ത്രി കെ. മുരളീധരനും​ പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story