Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്ഷര വീടി​െൻറ...

അക്ഷര വീടി​െൻറ സ്​നേഹപ്രഭയിൽ ചാന്ദ്​നി

text_fields
bookmark_border
അക്ഷര വീടി​െൻറ സ്​നേഹപ്രഭയിൽ ചാന്ദ്​നി
cancel
camera_alt

ചി​റ്റൂ​ർ പൊ​ൽ​പ്പു​ള്ളി​യി​ൽ അ​ക്ഷ​ര​വീ​ട്​ സ​മ​ർ​പ്പ​ണ ച​ട​ങ്ങി​ൽ ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി കാ​യി​ക​താ​രം സി. ​ചാ​ന്ദ്​​നി​ക്ക്​ പ്ര​ശ​സ്​​തി​പ​ത്രം സ​മ്മാ​നി​ക്കു​ന്നു. വി.​എം. ഇ​ബ്രാ​ഹിം,

വി. ​ബാ​ല​ഗം​ഗാ​ധ​ര​ൻ, ശ്രീ​ഹ​രി, ടി.​കെ. ശി​ഹാ​ബു​ദ്ദീ​ൻ എ​ന്നി​വ​ർ സ​മീ​പം

ചി​റ്റൂ​ർ (പാ​ല​ക്കാ​ട്): ജീ​വി​ത വെ​ല്ലു​വി​ളി​ക​ളോ​ട്​ പൊ​രു​തി ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്​ കു​തി​ക്കു​ന്ന ദേ​ശീ​യ കാ​യി​ക​താ​രം സി. ​ചാ​ന്ദ്നി​ക്ക്​ 'അ​ക്ഷ​ര​വീ​ടി​'െൻറ സ്​​നേ​ഹ​ത്ത​ണ​ൽ. മ​ല​യാ​ള അ​ക്ഷ​ര​മാ​ല​യി​ലെ മ​ധു​രാ​ക്ഷ​ര​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി മാ​ധ്യ​മം ദി​ന​പ​ത്ര​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യും യൂ​നി​മ​ണി-​എ​ൻ.​എം.​സി ഗ്രൂ​പ്പും സം​യു​ക്​​ത​മാ​യി ഒ​രു​ക്കു​ന്ന അ​ക്ഷ​ര​വീ​ട് പ​ദ്ധ​തി​യി​ലൂ​ടെ ചാ​ന്ദ്​​നി​ക്കാ​യി പ​ണി​ത 'ഒാ' ​എ​ന്ന്​ നാ​മ​ക​ര​ണം ചെ​യ്​​ത വീ​ടിെൻറ സ​മ​ർ​പ്പ​ണം ജ​ല​വി​ഭ​വ മ​ന്ത്രി കെ. ​കൃ​ഷ്​​ണ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. മി​ക​വി​നു​ള്ള പ്ര​ശ​സ്​​തി​പ​ത്രം മ​ന്ത്രി, ചാ​ന്ദ്​​നി​ക്ക്​ സ​മ്മാ​നി​ച്ചു. സ​മൂ​ഹ​ത്തി​െൻറ അ​ടി​ത്ത​ട്ടി​ലു​ള്ള​വ​രെ ഉ​യ​ർ​ത്തി​​ക്കൊ​ണ്ടു​വ​രു​ക​യെ​ന്ന​ത്​ മ​ഹ​ത്ത​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​യി​ക​രം​ഗ​ത്ത്​ ചാ​ന്ദ്​​നി​യി​ലൂ​ടെ ചി​റ്റൂ​രു​കാ​ർ അ​റി​യ​പ്പെ​ട​ണ​മെ​ന്നാ​ണ്​ ആ​ഗ്ര​ഹം. ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത്​ മു​ന്നോ​ട്ടു​പോ​കു​ന്ന പ​ത്രം എ​ന്ന നി​ല​യി​ൽ 'മാ​ധ്യ​മ'​ത്തെ​ക്കു​റി​ച്ച്​ ത​നി​ക്ക്​ അ​ഭി​മാ​ന​മു​ണ്ട്. ചാ​ന്ദ്​​നി​യു​ടെ പ്ര​തി​ഭ​ക്ക്​ ആ​ദ​ര​മാ​യി അ​ക്ഷ​ര​വീ​ട് സ​മ്മാ​നി​ച്ച​തി​ൽ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ന​ന്ദി പ​റ​യു​ന്ന​താ​യും ​മ​ന്ത്രി അ​റി​യി​ച്ചു. ചാ​ന്ദ്​​നി​യും ത​െൻറ ന​ന്ദി​യ​റി​യി​ച്ചു.

പൊ​ൽ​പ്പു​ള്ളി വേ​ർ​കോ​ലി​യി​ലെ അ​ക്ഷ​ര​വീ​ട്​ അ​ങ്ക​ണ​ത്തി​ൽ, കോ​വി​ഡ്​ മാ​ന​ദ​ണ്ഡം പാ​ലി​ച്ച്​ ന​ട​ന്ന ച​ട​ങ്ങി​ൽ അ​മ്മ പ്ര​തി​നി​ധി​യും ന​ട​നു​മാ​യ ശ്രീ​ഹ​രി അ​ക്ഷ​ര​വീ​ടി​െൻറ ഫ​ല​കം ചാ​ന്ദ്​​നി​ക്ക്​ കൈ​മാ​റി. മാ​ധ്യ​മം എ​ക്​​സി​ക്യൂ​ട്ടീ​വ്​ എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​ൽ​പ്പു​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ വി. ​ബാ​ല​ഗം​ഗാ​ധ​ര​ൻ ചാ​ന്ദ്​​നി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു.

വാ​ർ​ഡ്​ മെ​മ്പ​ർ എ. ​ബീ​ന, മാ​ധ്യ​മം ജി​ല്ല ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ ഹ​സ​ൻ ന​ദ്​​വി, ചാ​ന്ദ്​​നി​യു​ടെ പ​രി​ശീ​ല​ക​രാ​യ കെ. ​രാ​മ​ച​ന്ദ്ര​ൻ, ലാ​ലി ഷാ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹാ​ബി​റ്റാ​റ്റ്​ എ​ൻ​ജി​നി​യ​ർ ശ്രീ​ജി​ത്ത്​ ​പ്ര​സാ​ദ്, മാ​ധ്യ​മം ചി​റ്റൂ​ർ ലേ​ഖ​ക​ൻ കെ. ​ദി​ലീ​പ്, അ​ക്ഷ​ര​വീ​ട്​ നി​ർ​മാ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി.​കെ. ശി​ഹാ​ബു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം വി.​എം. ഇ​ബ്രാ​ഹിം സ​മ്മാ​നി​ച്ചു. മാ​ധ്യ​മം ചീ​ഫ്​ റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​സി. മു​ഹ​മ്മ​ദ്​ സ​ലീം സ്വാ​ഗ​ത​വും ഡെസ്​ക്​ ഇൻ ചാർജ്​ ബി.​എ​സ്. നി​സാ​മു​ദ്ദീ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ചി​റ്റൂ​ർ വി​ള​യോ​ടി താ​മ​ര​ക്കു​ള​ത്തെ ച​ന്ദ്ര​െൻറ എ​ക മ​ക​ളാ​ണ്​ പ്ല​സ്​​ടു ​കൊ​മേ​ഴ്​​സ്​ വി​ദ്യാ​ർ​ഥി​നി​യാ​യ ചാ​ന്ദ്​​നി. മ​ണ്ണാ​ർ​ക്കാ​ട്​ കു​മ​രം​പു​ത്തൂ​ർ ക​ല്ല​ടി എ​ച്ച്.​എ​സ്.​എ​സി​ലൂ​ടെ അ​ത്​​ല​റ്റി​ക്​​സി​ൽ അ​ന്ത​ർ​ദേ​ശീ​യ ത​ലം വ​രെ അ​റി​യ​പ്പെ​ട്ട ഇൗ ​മ​ധ്യ​ദൂ​ര ഒാ​ട്ട​ക്കാ​രി നി​ര​വ​ധി മീ​റ്റു​ക​ളി​ൽ മെ​ഡ​ലു​ക​ളും റെ​ക്കോ​ഡു​ക​ളും സ്വ​ന്ത​മാ​ക്കി. ചി​റ്റൂ​രി​ലെ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ വേ​ർ​കോ​ലി​യി​ൽ അ​ക്ഷ​ര വീ​ടി​ന്​ സ്ഥ​ലം വാ​ങ്ങി​യ​ത്. ഹാ​ബി​റ്റാ​റ്റ്​ ചെ​യ​ർ​മാ​ൻ പ​ത്​​മ​ശ്രീ ജി. ​ശ​ങ്ക​ർ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത വീ​ടാ​ണ്​ സ​മ​ർ​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ പ​രി​ശീ​ല​ക​രും സ​ഹ​താ​ര​ങ്ങ​ളും നാ​ട്ടു​കാ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aksharaveedu
News Summary - Aksharaveedu Project In Palakkad
Next Story