Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​നേഹാക്ഷരങ്ങളുടെ ...

സ്​നേഹാക്ഷരങ്ങളുടെ  രണ്ടാം വീടി​െൻറ സമർപ്പണം ഇന്ന്​

text_fields
bookmark_border
akshara-veed-logo
cancel

തി​രു​വ​ന​ന്ത​പു​രം: ‘അ​ക്ഷ​ര​വീ​ട്’​ പ​ദ്ധ​തി​യി​ലെ ര​ണ്ടാ​മ​ത്തെ ആ ​ഭ​വ​നം നാ​ടി​​െൻറ ആ​ദ​ര​മാ​യി  വ്യാ​ഴാ​ഴ്​​ച സ​മ​ർ​പ്പി​ക്കും. നേ​ർ​വാ​യ​ന​യു​ടെ മ​ല​യാ​ള പ​തി​പ്പാ​യി മാ​റി​യ ‘മാ​ധ്യ​മം’ പ്ര​മു​ഖ പ്ര​വാ​സി വ്യ​വ​സാ​യ സം​രം​ഭ​മാ​യ യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ചും എ​ൻ.​എം.​സി ഗ്രൂ​പ്പു​മാ​യി ചേ​ർ​ന്ന്​ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു​ക്കി​യ സ്​​നേ​ഹ​ഭ​വ​ന​ത്തി​ലേ​ക്ക്​ പ​ഴ​യ​കാ​ല ന​ടി ജ​മീ​ല മാ​ലി​ക്കും കു​ടും​ബ​വും ഇ​ന്ന്​ കാ​ലെ​ടു​ത്തു​വെ​ക്കു​ം.  

 ‘മാ​ധ്യ​മം’ ദി​ന​പ​ത്ര​ത്തി​​െൻറ 30ാം വാ​ർ​ഷി​ക​ത്തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ 51 മ​ല​യാ​ള അ​ക്ഷ​ര​ങ്ങ​ളു​ടെ വി​ലാ​സ​ത്തി​ൽ അ​ക്ഷ​ര​വീ​ട്​ പ​ദ്ധ​തി ആ​വി​ഷ്​​ക​രി​ച്ച​ത്. പ​ദ്ധ​തി​യി​ലെ ആ​ദ്യ​വീ​ടാ​യ ‘അ’ ​തൃ​ശൂ​ർ ത​ളി​ക്കു​ള​ത്ത്​ കാ​യി​ക​പ്ര​തി​ഭ ര​ഖി​ൽ ഘോ​ഷി​ന്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു. പാ​പ്പ​നം​കോ​ട്​ ബ​ഷീ​റി​​െൻറ സ്​​മ​ര​ണ​ക്കാ​യി ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ സ്ഥ​ല​ത്താ​ണ്​ ജ​മീ​ല മാ​ലി​ക്കി​ന്​ വീ​ട്​ ഉ​യ​ർ​ന്ന​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ച്​ അ​ഞ്ചി​ന്​ ന​ട​ൻ മ​ധു​വാ​ണ്​ വീ​ടി​ന്​ ത​റ​ക്ക​ല്ലി​ട്ട​ത്. 

പാ​ലോ​ട്​ വൃ​ന്ദാ​വ​നം ക​ൺ​വെ​ൻ​ഷ​ൻ സ​െൻറ​റി​ൽ വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും ഭ​ര​ണ​പ​രി​ഷ്​​കാ​ര ക​മീ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. ഡി.​കെ. മു​ര​ളി എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ‘അ​മ്മ’ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കെ.​ബി. ഗ​ണേ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ  സ്​​നേ​ഹ​ദ​ര പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഏ​ഴാ​മ​ത്തെ വീ​ടാ​യ ‘ഋ’​െൻറ പ്ര​ഖ്യാ​പ​ന​വും ഗ​ണേ​ഷ്​ കു​മാ​ർ നി​ർ​വ​ഹി​ക്കും. യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്, എ​ൻ.​എം.​സി ഗ്രൂ​പ്​​ സി.​ഇ.​ഒ പ്ര​മോ​ദ്​ മ​ങ്ങാ​ട്ട്​ ശി​ലാ​ഫ​ല​കം കൈ​മാ​റും. മ​ജീ​ഷ്യ​ൻ നാ​ഥ്​ ഫ​ല​കം ഏ​റ്റു​വാ​ങ്ങും. ​എ​ഴു​ത്തു​കാ​ര​ൻ പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. ‘മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ’ ഗ്രൂ​പ്​​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ക്ഷ​ര​വീ​ട്​ സ്​​നേ​ഹ​സ​ന്ദേ​ശം ന​ൽ​കും.  ഹാ​ബി​റ്റാ​റ്റ്​ ചെ​യ​ർ​മാ​നാ​യ ജി. ​ശ​ങ്ക​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmadhyamam aksharaveedjameela malikmalayalam news
News Summary - Aksharaveedu - Kerala News
Next Story