കാഞ്ഞങ്ങാട്: കാസർകോടിൻെറ ഗ്രാമത്തിൽനിന്ന് കാൽപന്തുകളിയുടെ കരുത്തിൽ സംസ്ഥാന താരമായി ഉദിച്ചുയർന്ന നന്ദന കൃഷ്ണക്ക് 'ജ' അക്ഷര വീ ട് സമർപ്പണം റവന്യു ഭവന നിർമാണ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. ആദരവും അംഗീകാരവുമായി നൽകിയ അക്ഷര വീടിൻെറ പ്രശസ്തി പത്രം നന്ദന കൃഷ്ണ ഏറ്റുവാങ്ങി.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കാഞ്ഞങ്ങാട് മന്ത്രിയുടെ ഓഫിസിൽ നടന്ന ചടങ്ങിൽ മാധ്യമം റീജനൽ മാനേജർ കെ.ടി. ഇമ്രാൻ ഹുസൈൻ, പബ്ലിക് റിലേഷൻ മാനേജർ കെ.ടി. ഷൗക്കത്തലി, മാധ്യമം ജില്ല മുഖ്യ രക്ഷാധികാരി മുഹമ്മദ് കുഞ്ഞി എന്നിവർ സംബന്ധിച്ചു.
മാധ്യമവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനിമണി, എൻ.എം.സി ഗ്രൂപ്പും ചേർന്നാണ് ബേളൂർ പഞ്ചായത്തിലെ എണ്ണപ്പാറ കുറ്റിയടുക്കം ഗ്രാമത്തിൽ നന്ദന കൃഷ്ണക്ക് 'അക്ഷര വീട്' ഒരുക്കിയത്.