Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​‘അക്ഷരവീട്​’...

​‘അക്ഷരവീട്​’ അക്ഷരങ്ങളുടെ സർഗാത്മക ഭാവന –മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
​‘അക്ഷരവീട്​’ അക്ഷരങ്ങളുടെ സർഗാത്മക ഭാവന –മന്ത്രി ജി. സുധാകരൻ
cancel

ആലപ്പുഴ: അക്ഷരങ്ങളിലൂടെ സർഗാത്മക മാനം തീർക്കുന്ന ഭാവനയാണ്​ ‘മാധ്യമ’ത്തി​​​െൻറ അക്ഷരവീട്​ പദ്ധതിയിലൂടെ വിര ിയുന്നതെന്ന്​ പൊതുമരാമത്ത്​ മന്ത്രി ജി. സുധാകരൻ. പുന്നപ്ര വടക്ക്​ പഞ്ചായത്ത്​ ഇ.എം.എസ്​ കമ്യൂണിറ്റി ഹാളിൽ കലാ കാരന്മാരായ ശിവദാസ്​ വാസുവിനും സന്തോഷ്​ തോട്ടപ്പള്ളിക്കും അക്ഷരവീട്​ പദ്ധതിയിൽപെടുത്തി നൽകുന്ന ‘ച’, ‘ഛ’ വീ ടുകളുടെ നിർമാണോദ്​ഘാടനം നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ എല്ലാവർക്കും വീട്​ എന്ന സ്വപ്​നത്തിന്​ തുടക്കം കുറിച്ച രാജ്യത്ത്​​ ഇനിയും ഇത്​ പൂവണിഞ്ഞിട്ടില്ല. ഇൗ അവസരത്തിലാണ്​ ‘മാധ്യമം’ ദിനപത്രം അക്ഷരവീടുകളുമായി രംഗത്തെത്തിയിരിക്കുന്നത്​. വേണ്ടതിനും വേണ്ടാത്തതിനും സായിപ്പി​​​െൻറ ഭാഷ ഉപയോഗിക്കുന്ന ഇൗ കാലത്ത്​ മലയാള അക്ഷരങ്ങളെ നിരത്തി വീടൊരുക്കുന്ന പദ്ധതി തന്നെ സർഗാത്മകമാണ്​.

ധാർമിക മൂല്യങ്ങളിൽ അടിയുറച്ച നിലപാട്​ തുടരുന്ന ‘മാധ്യമ’ത്തിന്​ മാത്രമേ ഇത്തരം സർഗാത്മക വൈവിധ്യങ്ങളുമായി ജനങ്ങൾക്കിടയിൽ ഇടംപിടിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ധനവിനിമയ രംഗത്തെ ആഗോളസ്​ഥാപനമായ യുനിമണിയും ആരോഗ്യരംഗത്തെ രാജ്യാന്തര ബ്രാൻഡായ എൻ.എം.സിയും അഭിനേതാക്കളുടെ സംഘടനയായ അമ്മയും ‘മാധ്യമ’വുമായി ചേർന്ന്​ ഒരുക്കുന്ന അക്ഷരവീട്​ പദ്ധതിയിൽ ആലപ്പുഴ ജില്ലയിലെ ആദ്യവീടുകളുടെ ശിലാസ്​ഥാപനം ചിത്രകാരൻ ശിവദാസ്​ വാസു, ശിൽപി സന്തോഷ്​് തോട്ടപ്പള്ളി എന്നിവർക്ക്​ ശിലാഫലകം കൈമാറി മന്ത്രി നിർവഹിച്ചു.

അമ്പലപ്പുഴ ​േബ്ലാക്ക്​ പഞ്ചായത്ത്​ പ്രസിഡൻറ്​ കെ.എം. ജുനൈദ്​ അധ്യക്ഷത വഹിച്ചു. ശിവദാസ്​ വാസുവിനുള്ള അക്ഷരവീടി​​​െൻറ പ്രഖ്യാപനം പുന്നപ്ര വടക്ക്​ പഞ്ചായത്ത്​ പ്രസിഡൻറ്​ സുവർണ പ്രതാപനും സന്തോഷ്​ തോട്ടപ്പള്ളിയുടെ വീടി​​​െൻറ പ്രഖ്യാപനം പുറക്കാട്​ പഞ്ചായത്ത്​ പ്രസിഡൻറ്​ റഹ്​മത്ത്​ ഹാമിദും നിർവഹിച്ചു. എല്ലാ വെല്ലുവിളികളും അതിജീവിക്കാൻ ശേഷിയുള്ള സംസ്​ഥാനമാണ്​ കേരളമെന്ന്​​ യുനിമണി മീഡിയ റിലേഷൻസ്​ ഡയറക്​ടർ കെ.കെ. മൊയ്​തീൻ കോയ അക്ഷരവീട്​ സ്​നേഹസന്ദേശത്തിൽ പറഞ്ഞു. മാധ്യമം അഡ്മിനിസ്​ട്രേഷൻ ജനറൽ മാനേജർ കളത്തിൽ ഫാറൂഖ്​ സ്വാഗതവും സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ്​ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala newsaksharaveedmalayalam news
News Summary - aksharaveed Madhyamam- kerala news
Next Story