Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightര​​ണ്ടാം...

ര​​ണ്ടാം ‘അ​​ക്ഷ​​ര​​വീ​​ടി’​​ന്​ യാ​​ദൃ​​ച്ഛികതകളേറെ

text_fields
bookmark_border
ര​​ണ്ടാം ‘അ​​ക്ഷ​​ര​​വീ​​ടി’​​ന്​ യാ​​ദൃ​​ച്ഛികതകളേറെ
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: ‘ചെ​​മ്മീ​​ന്‍’ സി​​നി​​മ തി​​യ​​റ്റ​​റു​​ക​​ളി​​ല്‍ നി​​റ​​ഞ്ഞോ​​ടു​​ന്ന കാ​​ലം. മ​​ധു എ​​ന്ന വ​​ലി​​യ ന​​ട​െ​ൻ​റ മാ​​നേ​​ജ​​ര്‍ ജ​​മീ​​ല​​യെ​​ന്ന സ്കൂ​​ള്‍ കു​​ട്ടി​​യെ തേ​​ടി​​​യെ​​ത്തി​​യ​​ത് അ​​പ്പോ​​ഴാ​​യി​​രു​​ന്നു.  തി​​രു​​വി​​താം​​കൂ​​ര്‍ രാ​​ജാ​​വി​െ​ൻ​റ പി​​റ​​ന്നാ​​ളി​​ല്‍ കൊ​​ട്ടാ​​ര​​ത്തി​​ല്‍ ക​​ളി​​ക്കു​​ന്ന ‘തൃ​​ഷ്ണ’ എ​​ന്ന നാ​​ട​​ക​​ത്തി​​ലെ ബു​​ദ്ധി​​വ​​ള​​രാ​​ത്ത 14കാ​​രി​​യു​​ടെ  വേ​​ഷ​​മി​​ടാ​​ന്‍ ക്ഷ​​ണി​​ക്കാ​​നാ​​ണ്​ മാ​​നേ​​ജ​​ര്‍ വ​​ന്ന​​ത്. കൊ​​ട്ടാ​​ര​​ത്തി​​ല്‍ ക​​ളി​​ച്ച നാ​​ട​​ക​​ത്തി​​ല്‍നി​​ന്ന് ആ ​​കു​​ട്ടി​​യെ തൃ​​ശൂ​​ര്‍ പൂ​​ര​​ത്തി​​ന് അ​​വ​​ത​​രി​​പ്പി​​ച്ച ‘ലു​​ബ്​​​ധ​​ന്‍  ലൂ​​ക്കോ​​സ്’ എ​​ന്ന നാ​​ട​​ക​​ത്തി​​െൻറ വേ​​ദി​​യി​​ലേ​​ക്ക് എ​​ത്തി​​ച്ച​​തും മ​​ധു​​വാ​​യി​​രു​​ന്നു. 

പി​​ന്നീ​​ട് ആ ​​പെ​​ണ്‍കു​​ട്ടി ജ​​മീ​​ലാ മാ​​ലി​​ക് എ​​ന്ന് അ​​റി​​യ​​പ്പെ​​ടു​​ന്ന ന​​ടി​​യാ​​യി മാ​​റി. ഇ​​പ്പോ​​ള്‍ പാ​​ലോ​​ട് ഗ്രാ​​മ​​ത്തി​​ല്‍ ജ​​മീ​​ലാ മാ​​ലി​​ക്കി​​നാ​​യി ഒ​​രു​​ങ്ങു​​ന്ന ‘അ​​ക്ഷ​​ര​​വീ​​ടി​’െ​ൻ​റ ത​​റ​​ക്ക​​ല്ലി​​ടാ​​നു​​ള്ള നി​​യോ​​ഗ​​വും കൈ​​വ​​ന്ന​​ത് ന​​ട​​ന്‍ മ​​ധു​​വി​​ന്. ജ​​മീ​​ല​​യെ അ​​ഭി​​ന​​യ​​ത്തി​​ലേ​​ക്ക്​ കൈ ​​പി​​ടി​​ച്ചു ന​​ട​​ത്തി​​യ​​തും സ്വ​​പ്​​​ന​​ വീ​​ടി​​ന് ​തു​​ട​​ക്ക​​മി​​ട്ട​​തും ഒ​​രേ ക​​ര​​ങ്ങ​​ൾ. ഇ​​ത​​ട​​ക്കം നി​​ര​​വ​​ധി യാ​​ദൃ​​ച്ഛി​​ക​​ത​​ക​​ളു​​ണ്ട്​ ‘ആ’ ​​എ​​ന്ന ര​​ണ്ടാ​​മ​​ത്തെ ‘അ​​ക്ഷ​​ര​​വീ​​ടി’​​ന്. പു​​ണെ ഫി​​ലിം ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ടി​​ല്‍ അ​​ഭി​​ന​​യം പ​​ഠി​​ക്കാ​​ൻ പോ​​യ ആ​​ദ്യ മ​​ല​​യാ​​ളി വ​​നി​​ത​​യാ​​ണ്​ ജ​​മീ​​ലാ മാ​​ലി​​ക്. ഏ​​താ​​ണ്ട് ഇ​​തേ​​കാ​​ല​​ത്ത് പു​​ണെ​​യി​​ല്‍ സി​​നി​​മ പ​​ഠി​​ക്കാ​​ന്‍  പോ​​യ പാ​​പ്പ​​നം​​കോ​​ട് ബ​​ഷീ​​റി​െ​ൻ​റ ഓ​​ര്‍മ​​ക്കാ​​യി അ​​ദ്ദേ​​ഹ​​ത്തി​െ​ൻ​റ കു​​ടും​​ബം ന​​ല്‍കി​​യ സ്ഥ​​ല​​ത്താ​​ണ് ജ​​മീ​​ല​​ക്ക്​ വീ​​ടൊ​​രു​​ങ്ങു​​ന്ന​​ത്. ആ​​റു വ​​ര്‍ഷം മു​​മ്പാ​​ണ് ബ​​ഷീ​​ര്‍ മ​​ര​​ണ​​പ്പെ​​ട്ട​​ത്.

ജ​​മീ​​ലാ മാ​​ലി​​ക്കി​െ​ൻ​റ പി​​താ​​വി​െൻ​റ പേ​​ര് മു​​ഹ​​മ്മ​​ദ് മാ​​ലി​​ക്ക് എ​​ന്നാ​​ണ്. പാ​​പ്പ​​നം​​കോ​​ട് ബ​​ഷീറി​​െൻറ പി​​താവി​​െൻറ പേ​​രും മു​​ഹ​​മ്മ​​ദ് മാ​​ലി​​ക്​​ എ​​ന്നു​​ത​​ന്നെ. ‘എെ​ൻ​റ മൂ​​ത്ത സ​​ഹോ​​ദ​​ര​​ന്‍ അ​​പ​​ക​​ട​​ത്തി​​ല്‍  മ​​ര​​ണ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ആ ​​സ​​ഹോ​​ദ​​ര​​നൊ​​പ്പ​​മാ​​ണ് ബ​​ഷീ​​റി​​നെ​​യും ഞാ​​ന്‍ കാ​​ണു​​ന്ന​​ത്...’ ത​​റ​​ക്ക​​ല്ലി​​ട​​ല്‍  വേ​​ദി​​യി​​ലെ മ​​റു​​പ​​ടി പ്ര​​ഭാ​​ഷ​​ണ​​ത്തി​​ല്‍ ജ​​മീ​​ല മാ​​ലി​​ക് അ​​നു​​സ്മ​​രി​​ച്ചു. ഒ​​രു മ​​നു​​ഷ്യ​​നോ​​ടു​​ള്ള സ്നേ​​ഹ​​സ്മ​​ര​​ണ​​യി​​ല്‍ മ​​റ്റു ചി​​ല മ​​നു​​ഷ്യ​​ര്‍ ന​​ല്‍കി​​യ മ​​ണ്ണി​​ലാ​​ണ് ‘മാ​​ധ്യ​​മ’​​വും  അ​​ഭി​​നേ​​താ​​ക്ക​​ളു​​ടെ സം​​ഘ​​ട​​ന​​യാ​​യ ‘അ​​മ്മ’​​യും ‘യു.​​എ.​​ഇ എ​​ക്സ്ചേ​​ഞ്ച് എ ​​ന്‍.​​എം.​​സി ഗ്രൂ​​പ്പും’  ചേ​​ര്‍ന്നൊ​​രു​​ക്കു​​ന്ന അ​​ക്ഷ​​ര​​വീ​​ടി​​ല്‍ ര​​ണ്ടാ​​മ​​ത്തേ​​ത്​ ഉ​​യ​​രു​​ന്ന​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - akshara veedu
Next Story