Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഷ്ടിച്ചല്ല; മഞ്ചേശ്വരത്ത് മിന്നും ലീഡുമായി എ.കെ.എം അഷ്റഫ് കുതിക്കുന്നു; സുരേന്ദ്രന് തിരിച്ചടി

text_fields
bookmark_border
കഷ്ടിച്ചല്ല; മഞ്ചേശ്വരത്ത് മിന്നും ലീഡുമായി എ.കെ.എം അഷ്റഫ് കുതിക്കുന്നു; സുരേന്ദ്രന് തിരിച്ചടി
cancel
camera_alt

എ.കെ.എം അഷ്റഫ്

കോഴിക്കോട്: ബി.ജെ.പി മനക്കോട്ടകെട്ടിയ മഞ്ചേശ്വരത്ത് മിന്നും കുതിപ്പുമായി യു.ഡി.എഫിന്റെ മുസ്‍ലിം ലീഗ് സ്ഥാനാർഥി എ.കെ.എം അഷ്റഫ്. 2021ൽ 745 വോട്ടിന് കഷ്ടിച്ച് ജയിച്ച എ.കെ.എം അഷ്റഫ് ഇത്തവണ അഞ്ച് റൗണ്ട് പിന്നിടുമ്പോഴേക്കും 10,406 വോട്ടി​ന്റെ ലീഡുമായി കുതിപ്പ് തുടരുന്നു. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെയാണ് വൻ ലീഡിൽ അഷ്റഫ് പിന്തള്ളുന്നത്.

2011, 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി സ്ഥാനാർഥിയായ കെ. സുരേന്ദ്രൻ മ​ഞ്ചേശ്വരത്ത് തുടർച്ചയായി നാലാം തവണയാണ് മത്സരിക്കുന്നത്. 2016ൽ 89 വോട്ടിനും, 2021ൽ 845 വോട്ടിനുമായിരുന്നു സുരേന്ദ്രന്റെ ​തോൽവി.

മണ്ഡലത്തിലെ സജീവ ഇടപെടലുകളുമായി ജനകീയ എം.എൽ.എയായി മാറിയ എ.കെ.എം അഷ്റഫ് കൂടുതൽ ശക്തനായി മാറിയെന്നാണ് വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകൾ നൽകുന്ന സൂചന. ആകെയുള്ള 17 റൗണ്ടുകളിൽ ആറ് റൗണ്ട് എണ്ണിയപ്പോൾ 39,100 വോട്ടാണ് അഷ്റഫ് നേടിയത്. ഏറ്റവും ഒടുവിലെ സൂചനകൾ പ്രകാരം ലീഗ് സ്ഥാനാർഥിയുടെ ലീഡ് 15,035 വോട്ടായി ഉയർന്നു. 24,065 വോട്ടാണ് സുരേന്ദ്രൻ ഇതുവരെയായി സ്വന്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AKM Ashraf surges with a clear lead in Manjeswaram
Next Story