Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമനുഷ്യസ്​നേഹത്തിന്‍റെ...

മനുഷ്യസ്​നേഹത്തിന്‍റെ ആയിരം സൗരമണ്ഡലങ്ങൾ ആത്മാവിൽ വഹിച്ച കവി

text_fields
bookmark_border
മനുഷ്യസ്​നേഹത്തിന്‍റെ ആയിരം സൗരമണ്ഡലങ്ങൾ ആത്മാവിൽ വഹിച്ച കവി
cancel

'ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം'

മറ്റുള്ളവർക്കായ്​​ കണ്ണീർ പൊഴിക്കു​േമ്പാൾ ആത്മാവിൽ ആയിരം സൗരമണ്ഡലങ്ങൾ ഉദിക്കുന്നുവെന്നത്​ തന്നെയായിരുന്നു മഹാകവി അക്കിത്തത്തി​െൻറ ജീവിതത്തി​െൻറ അന്തസത്തയും. മനുഷ്യസ്​നേഹം എന്ന വികാരമായിരുന്നു അദ്ദേഹത്തി​െൻറ കവിതകളിൽ നിറഞ്ഞത്​. മാനവികതയായിരുന്നു അദ്ദേഹത്തി​െൻറ കവിതകളുടെ മുഖമുദ്ര. അതുകൊണ്ടുതന്നെ യുദ്ധക്കെടുതിയും നഗരവത്​കരണം മൂലം അരക്ഷിതതമായ മനുഷ്യ​െൻറ ആകുലതകളും മാനുഷികബന്ധങ്ങളില്‍ സംഭവിച്ച വിള്ളലുകളുമെല്ലാം അക്കിത്തം കവിതകളില്‍ ആവര്‍ത്തിക്കപ്പെട്ടു.

മനുഷ്യനെയും പ്രകൃതിയെയും ഒരേ മനസോടെ നോക്കിക്കാണുന്നവയാണ് അക്കിത്തത്തിൻെറ കവിതകള്‍. നന്മയെതിന്നുതീര്‍ക്കാന്‍ ശ്രമിക്കുന്ന തിന്മയെക്കുറിച്ചും കവി എഴുതി.

'നിരത്തില്‍ കാക്കകൊത്തുന്നു

ചത്തപെണ്ണിന്റെ കണ്ണുകള്‍,

മുലചപ്പിവലിക്കുന്നൂ

നരവര്‍ഗ്ഗനവാതിഥി" -

നഗരവത്​കരണത്തി​െൻറ പൊള്ളലേറുന്ന അനുഭവവും പട്ടിണിയുടെ തീവ്രതയുമെല്ലാം തീക്ഷ്​ണമായി അവതരിപ്പിക്കുകയാണ്​ കവി ഇവിടെ. മായികമായ അന്തരീക്ഷമല്ല, തൻെറ ഏറ്റവും അടുത്തുള്ളവയും തനിക്ക്​ അനുഭഭവിക്കാൻ കഴിഞ്ഞതുമായ വികാരങ്ങളായിരുന്നു അക്കിത്തം കവിതകൾ.

'വെളിച്ചം ദു:ഖമാണുണ്ണി

തമസ്സല്ലോ സുഖപ്രദം! - എന്നീ വരികൾ മതി അക്കിത്തം എന്ന ക്രാന്തദർശിയെ അറിയാൻ.

'കോഴിമുട്ടകണക്കെൻെറ കൈവെള്ളയിലടക്കിടാം

ഈ മഹാബ്രഹ്മഗോളത്തെയെന്ന് തെറ്റിദ്ധരിച്ചു ഞാന്‍'

ഭൂമി- എന്ന കവിതയിൽ പ്രകൃതിശക്തികളെ മനുഷ്യൻ എങ്ങനെ ഇകഴ്​ത്തതികാണുന്നു ദുരുപയോഗം ചെയ്യുന്നുവെന്നതി​െൻറ നേർകാഴ്​ചയാണ്​ വരികളിലുള്ളത്​. മനുഷ്യനാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി എന്നന അഹംഭാവത്തെ പൂർണമായും ഖണ്ഡിക്കാന്‍ രണ്ടുവരികൾ ധാരാളം. ഇതേ കവവിതയിൽ ഭൂമി എന്ന ഏകസത്യത്തെകുറിച്ചും ആസന്നമരണക്കിടക്കയിലാണെങ്കിലും ക്ഷമ യാചിക്കാന്‍ ഭൂമി മാത്രമാണുള്ളതെന്നും കവി വിളിച്ചുപറയുന്നു.

ആത്മീയ ചൈതന്യം നിറഞ്ഞ കാവ്യമായിരുന്നു 'ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം' എന്ന കൃതി. കവിതയും കവിയും രണ്ട് വഴിക്ക് നടക്കുന്ന സമകാലിക ശൈലിയെ തച്ചുടച്ച മഹാകവിയായിരുന്നു അക്കിത്തം. 'കവിതകൾ ഗദ്യത്തിലാക്കിയാൽ എ​െൻറ ജീവചരിത്രം' എന്ന കവി വാക്യം അതിനെ അടിവരയിടുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demiseAkkithamPoet
Next Story