Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാം സര്‍വേശ്വരന്‍െറ അനുഗ്രഹം –അക്കിത്തം

text_fields
bookmark_border
എല്ലാം സര്‍വേശ്വരന്‍െറ അനുഗ്രഹം –അക്കിത്തം
cancel

ആനക്കര: എല്ലാം സര്‍വേശ്വരന്‍െറ അനുഗ്രഹമാണെന്ന് അക്കിത്തം. പദ്മശ്രീ പുരസ്കാരം ലബ്ധിയെക്കുറിച്ച് അമേറ്റിക്കരയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിയായ സന്തോഷമുണ്ട്. പ്രതീക്ഷിക്കാതെ വന്നുചേര്‍ന്നതാണ്. അധ്വാനത്തിന്‍െറ ഫലം എന്നായാലും തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുണ്ട്. വിമര്‍ശനങ്ങളെ നല്ല മനസ്സോടെ സ്വീകരിക്കണമെന്ന് സാഹിത്യലോകത്തെ വിവാദങ്ങളെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. വെറുതെ ഇരിക്കുന്നവര്‍ക്ക് വിമര്‍ശനത്തെ നേരിടേണ്ടതില്ല. പണിയെടുക്കുന്നവര്‍ക്കാണ് വിമര്‍ശനമെന്നും അക്കിത്തം പറഞ്ഞു.

ബുധനാഴ്ച രാവിലെ കേന്ദ്രമന്ത്രിയുടെ ഓഫിസില്‍നിന്ന് പദ്മശ്രീ പുരസ്കാരം സംബന്ധിച്ച അറിയിപ്പ് അമേറ്റിക്കരയിലെ ‘ദേവായന’ത്തില്‍ എത്തിയത് രാവിലെയാണ്. വൈകീട്ട് 5.18ഓടെ ഒൗദ്യോഗിക പ്രഖ്യാപനം വരുമ്പോഴേക്കും ‘ദേവായനം’ ആഹ്ളാദത്തിലമര്‍ന്നിരുന്നു. വിവരം അറിഞ്ഞതോടെ വിവിധ മേഖലകളില്‍നിന്ന് പ്രമുഖരുടെയും സാഹിത്യ പ്രമുഖരും ആശംസകള്‍ ടെലിഫോണിലൂടെ എത്തി. ഈസമയം ഭാര്യ ശ്രീദേവി അന്തര്‍ജനം, മകന്‍ നാരായണന്‍ എന്നിവരും അടുത്തബന്ധുക്കളും സമീപത്തുണ്ടായിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - akkitham achuthan namboothiri
Next Story