അഖിൽജിത്ത് ഇ.ഡി കസ്റ്റഡിയിൽ
text_fieldsതിരുവനന്തപുരം: കണ്ടല ബാങ്ക് തട്ടിപ്പില്‍ സി.പി.ഐ നേതാവ് ഭാസുരാംഗന്റെ മകന് അഖില്‍ജിത്ത് കസ്റ്റഡിയില്‍. തട്ടിപ്പില്‍ അഖിലിനും പങ്കുണ്ടെന്ന് കണ്ടെത്തിയ ഇ.ഡി 70 ലക്ഷം രൂപ വിലവരുന്ന ആഡംബര കാറും സീല്‍ ചെയ്തു. പരിശോധനക്കുശേഷം അഖില്‍ജിത്തുമായി ഇ.ഡി കൊച്ചിയിലേക്ക് പുറപ്പെട്ടു.
ടൗൺ ബ്രാഞ്ചിൽ ചോദ്യംചെയ്ത ശേഷം ഇയാളെ കണ്ടല ബാങ്കിലേക്ക് കൊണ്ടുവന്നു. 101 കോടിയുടെ തട്ടിപ്പ് നടന്ന കേസിൽ 36 കോടി രൂപ വ്യാജ വായ്പയായി തട്ടിയെടുത്തെന്ന് കണ്ടെത്തി.
ഈ പണമുപയോഗിച്ചാണ് അഖിൽജിത്ത് ചില വ്യവസായങ്ങൾ തുടങ്ങിയതും ആഡംബര വാഹനം വാങ്ങിയതെന്നുമുള്ള ആരോപണം ശരിവെക്കുന്ന തെളിവ് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു.

