Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോണ്‍ഗ്രസുമായി ആദ്യമായി വേദി പങ്കിട്ട് അഖിലേഷ്

text_fields
bookmark_border
കോണ്‍ഗ്രസുമായി ആദ്യമായി വേദി പങ്കിട്ട് അഖിലേഷ്
cancel

ലഖിംപുര്‍ ഖേരി (യു.പി): ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍  ‘കൈ’  സഹായത്താല്‍ ‘സൈക്കിള്‍‘ കുതിക്കുമെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്. സഖ്യരൂപവത്കരണത്തിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ആദ്യമായി പങ്കെടുത്ത യോഗത്തിലാണ് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് ഇക്കാര്യം പറഞ്ഞത്.

ജനങ്ങള്‍ എതിരായി വോട്ട് ചെയ്ത് ബി.ജെ.പിയെ ശീര്‍ഷാസനം ചെയ്യിക്കുമെന്നും ധൗരേഹ്റ മണ്ഡലത്തിലെ പ്രചാരണയോഗത്തില്‍ അഖിലേഷ് പറഞ്ഞു. നോട്ട് പരിഷ്കരണത്തെ തുടര്‍ന്ന് മോശം ദിനങ്ങളാണ് നമുക്കുണ്ടായത്. എവിടെയാണ് അച്ചേ ദിന്‍? രാജ്യം പുരോഗമിക്കുമെന്ന് നമ്മള്‍ക്കെല്ലാം തോന്നിയിരുന്നു. എന്നാല്‍, നോട്ട് പരിഷ്കരണം കൊണ്ടുവന്ന് ബി.ജെ.പി രാജ്യത്തെ പിന്നോട്ട് വലിച്ചെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് പ്രേം പ്രകാശ് അഗര്‍വാളടക്കമുള്ള നേതാക്കള്‍ വേദിയിലുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - akhilesh yadav shares venue with congress
Next Story