Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേവപൂജ കഴിയുന്നത് വരെ...

ദേവപൂജ കഴിയുന്നത് വരെ പൂജാരി ആരെയും സ്പർശിക്കാറില്ല, സമുദായിക ധ്രുവീകരണത്തിന് നീക്കം -മന്ത്രിയുടെ വെളിപ്പെടുത്തലിനെതിരെ തന്ത്രി സമാജം

text_fields
bookmark_border
ദേവപൂജ കഴിയുന്നത് വരെ പൂജാരി ആരെയും സ്പർശിക്കാറില്ല, സമുദായിക ധ്രുവീകരണത്തിന് നീക്കം -മന്ത്രിയുടെ വെളിപ്പെടുത്തലിനെതിരെ തന്ത്രി സമാജം
cancel

കണ്ണൂർ: പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ലെന്നും അതിൽ ബ്രാഹ്മണൻ എന്നോ അബ്രാഹ്മണൻ എന്നോ നോക്കാറില്ലെന്നും അഖില കേരള തന്ത്രി സമാജം. ക്ഷേത്രത്തിലെ ചടങ്ങിനിടെ ജാതി വിവേചനം നേരിട്ടെന്ന മന്ത്രി കെ. രാധാകൃഷ്ണന്റെ വെളിപ്പെടുത്തലിൽ വിശദീകരണവുമായാണ് തന്ത്രി സമാജത്തിന്റെ പ്രസ്താവന.

വിവാദങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടോയെന്ന് സംശയിക്കുന്നതായും തന്ത്രി സമാജം ആരോപിച്ചു. ‘മന്ത്രിയുടെ പ്രസ്താവനയെ മുൻനിർത്തി ജാതി, വർണ്ണദ്വേഷം ആരോപിക്കുകയും ക്ഷേത്ര മേൽശാന്തിയും അദ്ദേഹം ഉൾപ്പെടുന്ന സമുദായത്തേയും നിരന്തരം അപമാനിക്കുകയാണ് ഇന്ന് ചിലർ ചെയ്യുന്നത്. തികച്ചും നിർദ്ദോഷമായ ഒരു പ്രവർത്തിയെ ദുർവ്യാഖ്യാനം ചെയ്യുകയും, സമൂഹത്തിൽ സാമുദായിക സ്പർധ ഉണ്ടാക്കുവാനുമാണ് ഇവിടെ അത്തരക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ അയിത്തം നിലനില്ക്കുന്നു എന്ന പേരില് സമുദായിക ധ്രുവീകരണത്തിനുള്ള നീക്കമായിട്ടേ ഇതിനെ വിലയിരുത്തുവാനാകുള്ളു.

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. ക്ഷേത്ര പൂജാരിമാർ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കുന്നത്. പൂജാരി ദേവപൂജ കഴിയുന്നതുവരെ ആരെയും സ്പർശിക്കാറില്ല. അതിൽ ബ്രാഹ്മണൻ എന്നോ അബ്രാഹ്മണൻ എന്നോ ഇല്ല. ഇപ്പോൾ വിവാദമായ ക്ഷേത്രത്തിലും സംഭവിച്ചത് ഇത് തന്നെയാണ്. മേൽശാന്തി പൂജക്കിടെയാണ് വിളക്ക് കൊളുത്താനായി ക്ഷേത്ര മുറ്റത്തേക്ക് വന്നത്. വിളക്ക് കൊളുത്തിയ ഉടൻ അദ്ദേഹം പൂജക്കായി മടങ്ങിപ്പോകുകയും ചെയ്തു. അദ്ദേഹം ചെയ്തത് ഒരിക്കലും ആചാരത്തിന്റെ ഭാഗമായിട്ടല്ല’ - അഖില കേരള തന്ത്രി സമാജം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

പ​യ്യ​ന്നൂ​ർ ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലെ ന​മ്പ്യാ​ത്ര​കൊ​വ്വ​ൽ ശി​വ​ക്ഷേ​ത്ര​ത്തി​ൽ ഈ ​വ​ർ​ഷം ജ​നു​വ​രി 26നാ​ണ് മന്ത്രിക്ക് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ക്ഷേ​ത്ര​ത്തി​ന്റെ ന​ട​പ്പ​ന്ത​ൽ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​പ്പോ​ൾ പൂ​ജാ​രി​മാ​ർ വി​ള​ക്കു​കൊ​ളു​ത്തി​യ​ശേ​ഷം മ​ന്ത്രി​ക്ക് കൈ​മാ​റാ​തെ താ​ഴെ വെ​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്. താ​ഴെ​നി​ന്ന് വി​ള​ക്കെ​ടു​ത്ത് ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ ന​ൽ​കി​യെ​ങ്കി​ലും മ​ന്ത്രി അ​ത് വാ​ങ്ങാ​ൻ ത​യാ​റാ​യി​ല്ല. സി.​പി.​എം നേ​താ​വ് കൂ​ടി​യാ​യ സ്ഥ​ലം എം.​എ​ൽ.​എ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ, ക്ഷേ​ത്രം ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി.​പി. സു​നി​ൽ​കു​മാ​ർ, ന​ഗ​ര​സ​ഭ ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട്ട​യ​ത്ത് ന​ട​ന്ന ഭാ​ര​തീ​യ വേ​ല​ൻ സൊ​സൈ​റ്റി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​ത​ന്നെ ദു​ര​നു​ഭ​വം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ താൻസ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ന​മ്പ്യാ​ത്ര​കൊ​വ്വ​ൽ ശി​വ​ക്ഷേ​ത്രം ത​ന്ത്രി തെ​ക്കി​നി​യേ​ട​ത്ത് ത​ര​ണ​നെ​ല്ലൂ​ർ പ​ത്മ​നാ​ഭ​ൻ ഉ​ണ്ണി ന​മ്പൂ​തി​രി​പ്പാ​ട് പറഞ്ഞിരുന്നു. ജാ​തി​വി​വേ​ച​നം നി​ല​നി​ൽ​ക്കു​ന്നു എ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെന്നും സാ​ഹ​ച​ര്യം എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്ക​ണമെന്നും ത​ന്ത്രി പ​റ​ഞ്ഞു.

തന്ത്രിസമാജത്തിന്റെ പ്രസ്താവനയുടെ പൂർണരൂപം:

സാമുദായിക ഐക്യം തകർക്കുക എന്ന ഉദ്ദേശത്തോടെയുള്ള ദുരുദ്ദേശപരമയ വിവാദ വിഷയങ്ങളിൽ ക്ഷേത്ര വിശ്വാസികൾ അകപ്പെട്ടുപോകരുത്.

ക്ഷേത്രാചാരങ്ങളിലെ ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നതിനെ അയിത്തം ആചരണമായി ദേവസ്വം മന്ത്രി നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ മൂലം മാത്രമാണ്. കേരളാചാരപ്രകാരം ക്ഷേത്രങ്ങളില് പാലിക്കുന്ന ശുദ്ധമെന്നത് തീർത്തും ആത്മീയമായ ഒന്നാണ്. അതൊരിക്കലും ജാതി തിരിച്ചുള്ള വിവേചനമല്ല. ക്ഷേത്ര പൂജാരിമാർ ക്ഷേത്രത്തിലെത്തുന്ന ഭക്തരെ ജാതി നോക്കിയല്ല സ്വീകരിക്കാറുള്ളത്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തുന്ന പൂജാരി, ദേവ പൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കാറില്ല. അത് ബ്രാഹ്മണനെന്നോ അബ്രാഹ്മണനെന്നോ ഭേദമില്ല. ഇപ്പോൾ വിവാദമായ ഈ ക്ഷേത്രത്തിലും സംഭവിച്ചിട്ടുള്ളത് ഇത് തന്നെയാണ്. പ്രസ്തുത ദിവസം ക്ഷേത്രം തന്ത്രിയുടെ അഭാവത്തിൽ അപ്പോൾ മാത്രം വിളക്കു കൊളുത്താൻ നിയുക്തനായ മേൽശാന്തി പൂജയ്ക്കിടയിലാണ് വിളക്കു കൊളുത്തുവാനായി ക്ഷേത്രമുറ്റത്തേക്ക് വരേണ്ടി വന്നത്. വിളക്ക് കൊളുത്തിയ ഉടൻ അദ്ദേഹം പൂജയ്ക്കായി മടങ്ങിപ്പോവുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവർത്തി ഒരിക്കലും അയിത്തം ആചരണത്തിന്റെ ഭാഗമായിട്ടല്ല. പൂജ മുഴുവനാക്കുക എന്ന അദ്ദേഹത്തിന്റെ കർമ്മം പൂർത്തീകരിക്കുവാനാണ്. പക്ഷേ അദ്ദേഹത്തിന്റെ പ്രവർത്തിയെ മന്ത്രി അയിത്തമായി തെറ്റിദ്ധരിക്കുകയും അവിടെ വച്ചു തന്നെ അക്കാര്യത്തിൽ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു.

സാങ്കേതികമായി അന്ന് അവിടെ അവസാനിച്ച അതേ വിഷയം എട്ട് മാസങ്ങൾക്കിപ്പുറത്ത് കേരളമാകെ ചർച്ചയാകുന്ന വിധത്തിൽ വിവാദമാക്കുന്നതിന് പിന്നിൽ ദുഷ്ടലാക്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മലബാർ ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം വരെ പ്രവർത്തി ചെയ്തിരുന്ന പൂജാരിമാർക്കെതിരെ അവർ ജനിച്ച ജാതിയെ മാത്രം അടിസ്ഥാനപ്പെടുത്തി ഇപ്പോൾ ഗുരുതരമായ കേസ് ചാർജ്ജ് ചെയ്തിരിക്കുന്നു.

യാഥാർത്ഥ്യം ഇതാണ് എന്നിരിക്കെ മന്ത്രിയുടെ പ്രസ്താവനയെ മുൻനിർത്തി ജാതി, വർണ്ണദ്വേഷം ആരോപിക്കുകയും ക്ഷേത്ര മേൽശാന്തിയും അദ്ദേഹം ഉൾപ്പെടുന്ന സമുദായത്തേയും നിരന്തരം അപമാനിക്കുകയാണ് ഇന്ന് ചിലർ ചെയ്യുന്നത്. തികച്ചും നിർദ്ദോഷമായ ഒരു പ്രവർത്തിയെ ദുർവ്യാഖ്യാനം ചെയ്യുകയും, സമൂഹത്തിൽ സാമുദായിക സ്പർധ ഉണ്ടാക്കുവാനുമാണ് ഇവിടെ അത്തരക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ അയിത്തം നിലനില്ക്കുന്നു എന്ന പേരില് സമുദായിക ധ്രുവീകരണത്തിനുള്ള നീക്കമായിട്ടേ ഇതിനെ വിലയിരുത്തുവാനാകുള്ളു. ഇത്തരം ദുരുദ്ദേശപരമയ വിവാദങ്ങളിൽ യഥാർത്ഥ ക്ഷേത്ര വിശ്വാസികൾ അകപ്പെട്ടുപോകരുതെന്ന് അഖില കേരള തന്ത്രി സമാജം അഭ്യർത്ഥിക്കുന്നു.

അഖില കേരള തന്ത്രി സമാജം സംസ്ഥാന കമ്മറ്റി യോഗം ക്ഷേത്ര ആചാരങ്ങൾക്ക് എതിരായി നിരന്തരം നടക്കുന്ന ഇത്തരം അപനിർമ്മിതികളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തന്ത്രി സമാജം സംസ്ഥാന അദ്ധ്യക്ഷൻ വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡന്റ് എ.എ ഭട്ടതിരിപ്പാട് ജനറൽ സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട്, ജോയിന്റ് സെക്രട്ടറി സൂര്യകാലടി പരമേശ്വരൻ ഭട്ടതിരിപ്പാട്, ദിലീപ് വാഴുന്നവർ, ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട്, പെരിഞ്ഞേരി വാസുദേവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k radhakrishnanAkhila Kerala Tantri Samajam
News Summary - Akhila Kerala Tantri Samajam against Minister radhakrishnan
Next Story