Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഖിൽ മാരാരുടെ കൊട്ടാരക്കര സ്വപ്നം തകർത്ത് ആർ. രശ്മി; എറണാകുളത്ത് മത്സരിക്കാൻ നീക്കം

text_fields
bookmark_border
അഖിൽ മാരാരുടെ കൊട്ടാരക്കര സ്വപ്നം തകർത്ത് ആർ. രശ്മി; എറണാകുളത്ത് മത്സരിക്കാൻ നീക്കം
cancel
camera_alt

അഖിൽ മാരാർ, ആർ. രശ്മി

പത്തനാപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ അഖിൽ മാരാർ എൻ.ഡി.എ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹം തള്ളി നേതാക്കൾ. കൊട്ടാരക്കരയിൽ മത്സരിക്കാൻ പദ്ധതിയിട്ട് ട്വന്റി ട്വന്റി പാർട്ടിയിലൂടെ എൻ.ഡി.എയിലെത്തിയ അഖിൽ മാരാർക്ക്, കോൺഗ്രസ്സിൽ നിന്നും നേരിട്ട് ബി.ജെ.പി യിലെത്തിയ ആർ. രശ്മി വിലങ്ങുതടിയാവുകയായിരുന്നു. അപ്രതീക്ഷിതമായുള്ള രശ്മിയുടെ കൂടുമാറ്റം അഖിൽ മാരാരുടെ കൊട്ടാരക്കര സ്വപ്നം തകർത്തു.

സീറ്റ് വിട്ടുനൽകാനാകില്ലെന്ന് ബി.ജെ.പി നേതൃത്വവും അറിയിച്ചതോടെ അഖിൽ മാരാർ ശരിക്കും പെട്ടു. ഇതിനിടെയാണ് കൊല്ലം സീറ്റും, പത്തനാപുരവും അഖിൽ മാരാർക്ക് വേണ്ടി പരിഗണിക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നത്. ഒടുവിൽ പത്തനാപുരത്ത് എൻ.ഡി.എ സ്ഥാനാർഥിയാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക പ്രചാരണവും ഉണ്ടായി. എന്നാൽ ഇതു സംബന്ധിച്ച് ഒരു ആലോചനയും നടന്നിട്ടില്ലെന്നാണ് പാർട്ടിയുമായി അടുത്ത ബന്ധമുള്ളവർ പറയുന്നത്.

ട്വിന്റി ട്വന്റിക്ക് പത്തനാപുരം സീറ്റ് വിട്ടുനൽകുന്നതിൽ ബി.ജെ.പിക്കും എതിർപ്പാണ്. അഖിൽ മാരാർക്കും പത്തനാപുരത്ത് മത്സരിക്കാൻ താൽപര്യമില്ല. ട്വന്റി ട്വന്റിക്ക് ജനപിന്തുണയുള്ള എറണാകുളം മേഖലയിൽ അഖിൽ മാരാരെ മത്സരിപ്പിക്കാനാണ് നേതൃത്വവും ആലോചിക്കുന്നത്. എങ്ങനെയും ഒരു എം.എൽ.എയെ സംഘടിപ്പിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. അഖിൽ മാരാർക്ക് പാർട്ടി കാണുന്ന സാധ്യതയും എറണാകുളം ജില്ലയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Akhil Marar | Twenty Twenty | Kerala Assembly Election
Next Story