സ്വർണക്കടകൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തണം -എ.കെ.ജി.എസ്.എം.എ
text_fieldsകൊച്ചി: സ്വർണക്കടകൾ കേന്ദ്രീകരിച്ച് പട്രോളിങ് ശക്തമാക്കാൻ പൊലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ (AKGSMA) മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കേരളത്തിലെ സ്വർണ വ്യാപാരസ്ഥാപനങ്ങൾ മാർച്ച് 22 മുതൽ അടച്ചിട്ടിരിക്കുകയാണ്.
മിക്ക സ്ഥാപനങ്ങളിലെയും സുരക്ഷാ ജീവനക്കാർ അവധിയിലാണെന്നും അസോസിയേഷൻ ഭാരവാഹികൾ സൂചിപ്പിച്ചു. ഏപ്രിൽ 14 വരെ ലോക് ഡൗണായതിനാൽ മോഷണ സാധ്യത കൂടുതലാണെന്നാണ് ഇവരുടെ ആശങ്ക.
ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ പരിശോധിക്കാൻ കടകൾ തുറക്കുന്നതിന് ഉടമകൾക്ക് നിശ്ചിത സമയം അനുവദിക്കണമെന്നും അസോസിയേഷൻ പ്രസിഡൻറ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ .എസ് .അബ്ദുൽ നാസർ എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.