Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ.ജി സെന്‍റർ...

എ.കെ.ജി സെന്‍റർ ആക്രമണം: ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും- കോടിയേരി

text_fields
bookmark_border
എ.കെ.ജി സെന്‍റർ ആക്രമണം: ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കും- കോടിയേരി
cancel
Listen to this Article

തിരുവനന്തപുരം: എ.കെ.ജി സെന്‍ററിന് നേരെ സ്​​ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ ബഹുജനങ്ങളെ അണിനിരത്തി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്​താവനയിൽ പറഞ്ഞു.

സംസ്​ഥാനത്തെ കലാപഭൂമിയാക്കി ക്രമസമാധാനനില തകർന്നുവെന്ന്​ മുറവിളി സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് കുറച്ചുനാളുകളായി നടക്കുന്നത്. അതിന്‍റെ തുടർച്ചയാണ് എ.കെ.ജി സെന്‍ററിന്​ നേരെ നടന്ന അക്രമണം. പാർട്ടിയെ ജീവനുതുല്യം സ്​നേഹിക്കുന്നവരെ പ്രകോപിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ സംസ്​ഥാനത്ത് നടക്കുന്നു​. പാർട്ടി ഓഫീസുകൾ അക്രമിക്കുക, പാർട്ടി പതാക കത്തിക്കുക, ദേശാഭിമാനി പോലുള്ള മാധ്യമ സ്​ഥാപനങ്ങളെ അക്രമിക്കുക തുടങ്ങിയ അക്രമങ്ങൾ സംസ്​ഥാനത്ത് വലതുപക്ഷ ശക്​തികൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ മുഖ്യമന്ത്രിയെ ഉൾപ്പെടെ അക്രമിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുകയും അവർക്ക് ഒത്താശ ചെയ്യുകയും പൂമാലയിട്ട് സ്വീകരിക്കുകയും ചെയ്യുന്നവർ ഏതറ്റം വരെയും പോകുമെന്ന് ഈ സംഭവങ്ങൾ വ്യക്​തമാക്കുന്നു. യു.ഡി.എഫും ബി.ജെ.പിയും എല്ലാ വർഗീയ ശക്​തികളും ഇടതുപക്ഷത്തിനെതിരായി ഒന്നിച്ചു നിൽക്കുകയാണ്​. ഈ രാഷ്ട്രീയത്തെ ജനങ്ങളെ അണിനിരത്തി നേരിടാനുള്ള ഉന്നതമായ രാഷ്ട്രീയ ബോധം എല്ലാ പാർട്ടി അംഗങ്ങളും ഉയർത്തിപ്പിടിക്കണം. എ.കെ.ജി സെൻറിന്​ നേരെ അക്രമം സൃഷ്ടിച്ച് പ്രകോപനം സൃഷ്​ടിക്കാനുള്ള യു.ഡി.എഫ് തന്ത്രങ്ങളിൽ പാർട്ടിയെ സ്​നേഹിക്കുന്നവർ കുടുങ്ങിപ്പോകരുതെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodiyeri balakrishnanAKG centre attack
News Summary - AKG Center attack: Masses will be mobilized and protested- Kodiyeri
Next Story