Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.കെ.ജി സെൻറർ...

എ.കെ.ജി സെൻറർ ആ​ക്രമണം: പൊലീസ്​ മർദിച്ച്​ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന്​ ജിതിൻ

text_fields
bookmark_border
jithin
cancel
camera_alt

ജിതിൻ

കോഴിക്കോട്​:`ഞാൻ ചെയ്​തിട്ടില്ല, ഒരുതെളിവുമില്ല, പൊലീസ്​ മർദിച്ചും ഭീഷണി​പ്പെടുത്തിയും കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. തനിക്കെതിരെയുള്ളത്​ കള്ളക്കേസാണെന്ന്​' എ.കെ.ജി സെൻറർ ആക്രമിച്ച കേസിൽ അറസ്​റ്റിലായ യൂത്ത്​ കോൺ​ഗ്രസ്​ നേതാവ്​ ജിതിൽ കോടതിയി​ലേക്ക്​ ​കൊണ്ടുപോകവെ മാധ്യമങ്ങളോട്​ പറഞ്ഞു.

തനിക്കെതിരെയുണ്ടാക്കിയത്​ കള്ളതെളിവുകളാണെന്നും ജിതിൻ പറഞ്ഞു. അഞ്ച്​ ദിവസത്തേക്ക്​ കസ്​റ്റഡിയിൽ വേണമെന്നാണ്​ പൊലീസ്​ ആവശ്യം. ആറ്റിപ്ര യൂത്ത്​​ കോൺ​ഗ്രസ്​ മണ്ഡലം പ്രസിഡൻറാണ്​ ജിതിൻ. ഏറെ വിവാദമായ കേസിൽ രണ്ട്​ മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ്​ അറസ്​റ്റ്​ നടക്കുന്നത്​. അന്വേഷണത്തിൽ പൊലീസിനെ അഭിനന്ദിച്ച്​ കൊണ്ട്​ എൽ.ഡി.എഫ്​ കൺവീനർ ഇ.പി. ജയരാജൻ രംഗത്തെത്തി. എന്നാൽ, പൊലീസ്​​ കള്ളക്കേസ്​ എടുക്കുകയാണെന്ന്​ കോൺഗ്രസ്​ ആ​േരാപിച്ചു. കേസിൽ കുടുക്കുകയായിരുന്നുവെന്നും​ പൊലീസ്​ ഭീഷണിപ്പെടുത്തിയെന്നും ജിതി​െൻറ കുടുംബവും പറയുന്നു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് ജി​തി​നാ​ണ്​ അക്രമണത്തിനുപിന്നിലെന്ന്​ ക്രൈം​ബ്രാ​ഞ്ചി​ന്​ സൂ​ച​ന ല​ഭി​ച്ച​ത് ടീ​ഷ​ർ​ട്ട്, ഷൂ​സ്, കാ​ർ എ​ന്നി​വ​യി​ൽ​നി​ന്നാ​ണെ​ന്ന്​ അ​ന്വേ​ഷ​ണ സം​ഘം അവകാശപ്പെടുന്നു. എ.​കെ.​ജി സെ​ന്‍റ​റി​ന്​ മു​ന്നി​ലെ സി.​സി ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ത്തി​ലു​ള്ള​യാ​ൾ ധ​രി​ച്ചി​രു​ന്ന ത​ര​ത്തി​ലു​ള്ള ടീ​ഷ​ർ​ട്ടി​ട്ട് ജി​തി​ൻ ഫേ​സ്ബു​ക്കി​ൽ ഫോ​ട്ടോ ഇ​ട്ടി​രു​ന്നു. ജി​തി​ൻ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ പ്ര​ത്യേ​ക ബ്രാ​ൻ​ഡി​ന്റേ​താ​ണെ​ന്ന്​ പ​രി​ശോ​ധ​ന​യി​ൽ മ​ന​സ്സി​ലാ​യി. വ​സ്ത്ര​ങ്ങ​ൾ വി​റ്റ ക​ട​യി​ൽ ക്രൈം​ബ്രാ​ഞ്ച് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വി​ടെ​നി​ന്ന്​ വി​റ്റ 2022 മേ​യി​ൽ പു​റ​ത്തി​റ​ക്കി​യ ഈ ​ബ്രാ​ൻ​ഡി​ലു​ള്ള 12 ടീ​ഷ​ർ​ട്ടു​ക​ളി​ൽ ഒ​ന്ന് വാ​ങ്ങി​യ​ത് ജി​തി​നാ​ണെ​ന്ന്​ ക​ണ്ടെ​ത്തി​യ​താ​ണ്​ നി​ർ​ണാ​യ​ക​മാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ മ​ൺ​വി​ള​യി​ലെ വീ​ട്ടി​ൽ​നി​ന്നാ​ണ്​ ജി​തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ​പേ​ർ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​രു​തു​ന്ന​ത്. എ.​കെ.​ജി സെ​ന്‍റ​റി​ന്​ നേ​രെ സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ ശേ​ഷം സ്കൂ​ട്ട​റി​ൽ ഗൗ​രീ​ശ​പ​ട്ട​ത്തെ​ത്തി​യ ജി​തി​ൻ കാ​റി​ൽ ക​യ​റി പോ​യെ​ന്ന ക്രൈം​ബ്രാ​ഞ്ച്​ ക​ണ്ടെ​ത്ത​ലും നി​ർ​ണാ​യ​ക​മാ​യി. സ്വ​ന്ത​മാ​യി സ്കൂ​ട്ട​റി​ല്ലാ​ത്ത ജി​തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റും ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി.

ജി​തി​ൻ കാ​റി​ൽ ക​യ​റി പോ​യ​ശേ​ഷം സ്കൂ​ട്ട​ർ ഓ​ടി​ച്ചു​പോ​യ​ത് മ​റ്റൊ​രാ​ളാ​ണെ​ന്നും വ്യ​ക്ത​മാ​യി. ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച​പ്പോ​ൾ ഫോ​ണി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ മാ​റ്റി​യ ശേ​ഷ​മാ​ണ് എ​ത്തി​യ​തെ​ന്നും ക്രൈം​ബ്രാ​ഞ്ച് പ​റ​യു​ന്നു. സം​ഭ​വ​ദി​വ​സം രാ​ത്രി 11.25ന് ​എ.​കെ.​ജി സെ​ന്റ​റി​ന്റെ മ​തി​ലി​നു​നേ​രെ പ​ട​ക്കം എ​റി​ഞ്ഞ​ശേ​ഷം ഡി​യോ സ്കൂ​ട്ട​റി​ൽ ജി​തി​ൻ ഗൗ​രീ​ശ​പ​ട്ട​ത്തു​ണ്ടാ​യി​രു​ന്ന സ്വ​ന്തം കാ​റി​ന​ടു​ത്തേ​ക്ക് എ​ത്തി​യെ​ന്ന്​ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ക്ത​മാ​യ​താ​യി​ അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്നു. കെ.​എ​സ്.​ഇ.​ബി​യു​ടെ ബോ​ർ​ഡ് സ്ഥാ​പി​ച്ച കാ​റി​ന​ടു​ത്തേ​ക്ക് സ്കൂ​ട്ട​ർ വ​രു​ന്ന​തും കാ​റി​ന്​ പി​ന്നാ​ലെ സ്കൂ​ട്ട​ർ ഓ​ടി​ച്ചു​പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. കു​റ​ച്ച്​ മു​ന്നോ​ട്ടു​പോ​യ​ശേ​ഷം ജി​തി​ൻ സ്കൂ​ട്ട​ർ നി​ർ​ത്തി കാ​റി​ലേ​ക്ക് ക​യ​റി ഓ​ടി​ച്ചു​പോ​യി. ജി​തി​ൻ വ​ന്ന സ്കൂ​ട്ട​ർ കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് കൊ​ണ്ടു​പോ​യ​ത്.

ജി​തി​ന്റെ പേ​രി​ലാ​ണ് കാ​റെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സ്സി​ലാ​യി. കെ.​എ​സ്.​ഇ.​ബി അ​സി.​എ​ക്സി. എ​ൻ​ജി​നീ​യ​ർ​ക്കാ​യി ഓ​ടു​ന്ന ടാ​ക്സി കാ​റാ​യി​രു​ന്നു ഇ​ത്. അ​സി.​എ​ക്സി. എ​ൻ​ജി​നീ​യ​റു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ വൈ​കീ​ട്ട്​ വ​രെ കാ​ർ ഉ​പ​യോ​ഗി​ച്ച​താ​യും വാ​ട​ക​ക്കാ​ണ് എ​ടു​ത്ത​തെ​ന്നും വ്യ​ക്ത​മാ​യി. ക​ഴ​ക്കൂ​ട്ടം​വ​രെ കാ​റി​ന്റെ ഡി​ക്കി തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. സ്ഫോ​ട​ക​വ​സ്തു എ​ടു​ക്കാ​ൻ തു​റ​ന്ന​ശേ​ഷം അ​ട​ക്കാ​ന്‍ മ​റ​ന്ന​താ​കാ​മെ​ന്നാ​ണ്​ ക്രൈം​ബ്രാ​ഞ്ച് വി​ല​യി​രു​ത്ത​ൽ. നേ​ര​ത്തേ​ ജി​തി​നെ പ​ല​ത​വ​ണ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ചി​രു​ന്നു. സം​ഭ​വ​സ​മ​യം ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ൺ ഇ​യാ​ൾ വി​റ്റ​താ​യും ആ​ഗ​സ്റ്റി​ൽ മ​റ്റൊ​ന്ന്​ വാ​ങ്ങി​യ​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പ്ര​തി​യെ പി​ടി​കൂ​ടി​യെ​ങ്കി​ലും ജി​തി​ന്​ എ​വി​ടെ​നി​ന്നാ​ണ് സ്ഫോ​ട​ക​വ​സ്തു ല​ഭി​ച്ച​ത്, എ​വി​ടെ വെ​ച്ചാ​ണ് പ​ട​ക്കം നി​ർ​മി​ച്ച​ത്, സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ എ​വി​ടെ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന്​ ക്രൈം​ബ്രാ​ഞ്ച്​ വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AKG center
News Summary - AKG center attack accused arrested
Next Story