Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകാശ് തില്ല​ങ്കേരി ഒളിവിൽ തന്നെ; സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആകാശിന്റെ രണ്ട് കൂട്ടാളികൾ പിടിയിൽ

text_fields
bookmark_border
ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിലാണ് അറസ്റ്റ്
akash thillenkeri
cancel

കണ്ണൂർ: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ​കൊലപ്പെടുത്തിയ കേസിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ട ആകാശ് തില്ല​ങ്കേരിയുടെ രണ്ട് കൂട്ടാളികൾ പിടിയിൽ. ആകാശിന്റെ അടുത്ത സുഹൃത്തുക്കളായ ജിജോ തില്ല​ങ്കേരി, ജയപ്രകാശ് തില​​ങ്കേരി എന്നിവരാണ് പിടിയിലായത്. ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ ആകാശ് ഉൾപ്പടെയുള്ള മൂന്ന് പേർക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം മുഴക്കുന്ന് പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്. ആകാശ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

ഡി.വൈ.എഫ്.ഐ പ്രവർത്തകയുടെ പരാതിയിൽ സ്ത്രീത്വത്തെ അപമാനിക്കൽ, അശ്ലീലചുവയോടെ സംസാരിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കഴിഞ്ഞദിവസം മുഴക്കുന്ന് പൊലീസ് കേസെടുത്തത്. ഇവരെ പിടികൂടാൻ മുഴക്കുന്ന് സി.ഐ രജീഷ് തെരുവത്ത് പീടികയുടെയും മട്ടന്നൂർ സി.ഐ എം. കൃഷ്ണന്റെയും നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡിനാണ് രൂപം നൽകിയത്.

കഴിഞ്ഞ ദിവസം ആകാശിന്റെ തില്ലങ്കേരി വഞ്ഞേരിയിലെ വീട്ടിൽ കഴിഞ്ഞ രാത്രി രണ്ട് തവണ ​പൊലീസ് പരിശോധനക്കെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Akash Tillankeri's two accomplices arrested
Next Story