Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആകാശ് തില്ലങ്കേരിയെയും ജിജോയെയും വിയ്യൂർ ജയിലിലേക്ക് മാറ്റി

text_fields
bookmark_border
ആകാശ് തില്ലങ്കേരിയെയും ജിജോയെയും വിയ്യൂർ ജയിലിലേക്ക് മാറ്റി
cancel

കണ്ണൂർ: കാപ്പ കേസിൽ ജയിലിലടച്ച ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിയ്യൂർ ജയിലിലേക്ക് മാറ്റി. കാപ്പ തടവുകാരെ സ്വന്തം ജില്ലയിലെ ജയിലിൽ പാർപ്പിക്കരുതെന്ന ചട്ടം നിലനിൽക്കുന്നതിനാലാണ് മാറ്റം.

ഇവർക്കൊപ്പം മറ്റു മൂന്ന് കാപ്പ തടവുകാരെയും വിയ്യൂരിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ അപേക്ഷ നൽകിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്. കാപ്പ ചുമത്തിയതിനാൽ ആറ് മാസം ഇരുവരും തടവിൽ കഴിയേണ്ടി വരും

ഇവരെ ശനിയാഴ്ച മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് സുരക്ഷ ലഭിക്കാത്തതിനാലാണ് ജയിൽമാറ്റം ഞായറാഴ്ചത്തേക്ക് നീട്ടിയത്. ഫെബ്രുവരി 27ന് രാത്രിയാണ് ആകാശിനെയും ജിജോയെയും പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് ദിവസത്തിന് ശേഷമാണ് ജയിൽ മാറ്റുന്നത്.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Akash Tillankeri and Jijo were shifted to Viyur Jail
Next Story