Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അകലകുന്നത്ത് കോൺഗ്രസ് പിന്തുണച്ചു; കേരള കോൺഗ്രസിന് വൈസ് പ്രസിഡന്‍റ് സ്ഥാനം

text_fields
bookmark_border
അകലകുന്നത്ത് കോൺഗ്രസ് പിന്തുണച്ചു; കേരള കോൺഗ്രസിന് വൈസ് പ്രസിഡന്‍റ് സ്ഥാനം
cancel

കോട്ടയം: പു​തു​പ്പ​ള്ളി നി​യോ​ജ​ക​ മ​ണ്ഡ​ല​ത്തി​ലെ അകലകുന്നം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വൈസ് പ്രസിഡന്‍റ് സ്ഥാനം. മാണി വിഭാഗം അംഗം അജിത ജോമോൻ 10 വോട്ടുകൾ നേടി വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസ് എം സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് കോട്ടയം ഡി.സി.സി ബുധനാഴ്ച വിപ്പ് നൽകിയിരുന്നു. കേ​ര​ള കോ​ൺ​ഗ്ര​സി​നു​ള്ളി​ലെ മു​ൻ​തീ​രു​മാ​ന പ്ര​കാ​രം വൈ​സ്​ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന ഷാ​ലി ബെ​ന്നി രാ​ജി​െ​വ​ച്ച ഒ​ഴി​വി​ലേ​ക്കായിരുന്നു​ തെ​ര​​ഞ്ഞെ​ടു​പ്പ്​.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ച്ചൊ​ല്ലി ത​ർ​ക്കം തു​ട​രു​ന്ന​തി​നി​ടെയാണ് കേരള കോൺഗ്രസിനെ പിന്തുണക്കാൻ കോൺഗ്രസ് ഡി.സി.സി തീരുമാനിച്ചത്. കോ​ട്ട​യം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ സ്​​ഥാ​നാ​ർ​ഥി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സി.​പി.​എം പി​ന്തു​ണ​യോ​ടെ കേ​ര​ള കോ​ൺ​ഗ്ര​സ്​ എം അം​ഗം പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ കേ​ര​ള കോ​ൺ​ഗ്ര​സു​മാ​യി ബ​ന്ധ​മു​ണ്ടാ​കി​​ല്ലെ​ന്ന്​ ഡി.​സി.​സി പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, പ്രാ​ദേ​ശി​ക ​സ​ഖ്യ​ങ്ങ​ൾ തു​ട​രാ​നു​ള്ള കെ.​പി.​സി.​സി തീ​രു​മാ​ന​ പ്ര​കാ​ര​മാ​ണ്​ കേ​ര​ള കോ​ൺ​ഗ്ര​സി​ന്​ പി​ന്തു​ണ ന​ൽ​കു​ന്ന​തെ​ന്ന്​ കോ​ൺ​ഗ്ര​സ്​ പ​ഞ്ചാ​യ​ത്ത്​ നേ​തൃ​ത്വം അ​റി​യി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ്​ -എം -​ആ​റ്, കോ​ൺ​ഗ്ര​സ്​ നാ​ല്, സി.​പി.​എം -അ​ഞ്ച്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ക്ഷി​നി​ല. സ്വ​ത​ന്ത്ര​രാ​യി വി​ജ​യി​ച്ച ര​ണ്ടു​​​േ​പ​ർ പി​ന്നീ​ട്​ കേ​ര​ള കോ​ൺ​ഗ്ര​സി​നൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ സ​ണ്ണി എ​ബ്ര​ഹാ​മാ​ണ്​ നി​ല​വി​ൽ പ്ര​സി​ഡ​ൻ​റ്്. മു​ൻ ധാ​ര​ണ പ്ര​കാ​രം ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ ശേ​ഷം പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നം കേ​ര​ള കോ​ൺ​ഗ്ര​സി​ന്​ ന​ൽ​ക​ണം. ര​ണ്ട​ര വ​ർ​ഷ​ത്തി​നു ​ശേ​ഷം കോ​ൺ​ഗ്ര​സി​ന്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നം ന​ൽ​കാ​നു​മാ​ണ്​ ധാ​ര​ണ.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - akalakunnam grama panchayath vice president election
Next Story