Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുപ്രവർത്തകർക്ക്​...

പൊതുപ്രവർത്തകർക്ക്​ ധാർമികത അനിവാര്യമെന്ന്​ എ.കെ ശശീന്ദ്രൻ

text_fields
bookmark_border
പൊതുപ്രവർത്തകർക്ക്​ ധാർമികത അനിവാര്യമെന്ന്​ എ.കെ ശശീന്ദ്രൻ
cancel

തിരുവനന്തപുരം: പൊതുപ്രവർത്തകർക്ക്​ ധാർമികത അനിവാര്യമെന്ന്​ മുൻ മന്ത്രി എ.കെ ശശീന്ദ്രൻ. ധാർമികത ത​​​​െൻറ കാര്യത്തിൽ മാത്രം ഒതുങ്ങരുതെന്നും ശശീന്ദ്രൻ പറഞ്ഞു. പാർട്ടി ആവശ്യപ്പെട്ടാൽമന്ത്രിസ്ഥാനം ഏറ്റെടുക്കും. മന്ത്രിയാകുന്നതിൽ സന്തോഷമുണ്ട്​. വകുപ്പ്​ സംബന്ധിച്ച്​ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന്​ അദ്ദേഹം വ്യക്​തമാക്കി.

തനിക്കെതിരെ ഗൂഢാലോചന നടന്നോയെന്നത്​ മാധ്യമങ്ങൾക്ക്​ വിടുന്നു. എൻ.സി.പിയിൽ തനിക്കെതിരെ ഗുഢാലോചന നടന്നിട്ടില്ല. ചാനലിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടില്ല. എൻ.സി.പി കേന്ദ്രനേതൃത്വവുമായി ചർച്ചകൾ നടത്താൻ തിങ്കളാഴ്​ച​ ഡൽഹിക്ക്​ പോകുമെന്നും ശശീന്ദ്രൻ അറിയിച്ചു.

കഴിഞ്ഞ ദിവസ ഫോൺവിളി കേസിൽ എ.കെ ശശീന്ദ്രനെ ഹൈകോടതി കുറ്റവിമുക്​തനാക്കിയിരുന്നു. പരാതിക്കാരി മൊഴി മാറ്റിയതിനെ തുടർന്നായിരുന്നു ശശീ​ന്ദ്രനെതിരായ കേസ്​ പിൻവലിച്ചത്​. ഇതോടെ ശശീന്ദ്രൻ വീണ്ടും മ​ന്ത്രിസ്ഥാനത്ത്​ തിരിച്ചെത്തുന്നതിനുള്ള സാധ്യതയേറി. ഇതിനിടെയാണ്​ പ്രതികരണവുമായി ശശീന്ദ്രൻ രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsncpphone tappingMinister AK Saseendranmalayalam news
News Summary - A.K Sasindran on phone tapping case-Kerala news
Next Story