Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.കെ ശശീന്ദ്രനും തോമസ് കെ. തോമസും രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കിടും

text_fields
bookmark_border
AK Saseendran, thomas k thomas
cancel

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ എ​ൻ​.സി.​പി മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ടും. ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും മന്ത്രിമാരാകും. എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

എ.​കെ ശ​ശീ​ന്ദ്ര​ൻ പ​ക്ഷ​വും തോ​മ​സ് കെ. ​തോ​മ​സ് വി​ഭാ​ഗ​വും മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി നേ​ര​ത്തേ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളി​ൽ ഭൂ​രി​ഭാ​ഗം ത​ങ്ങ​ളോ​ടൊ​പ്പ​മാ​ണെ​ന്ന് ഇ​രു​വി​ഭാ​ഗ​വും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​ത്.

എലത്തൂരിൽനിന്നാണ് എ.കെ. ശശീന്ദ്രൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2016-ലെ പിണറായി സർക്കാരിൽ അദ്ദേഹം മന്ത്രിയായിരുന്നെങ്കിലും ഫോൺവിളി വിവാദത്തിൽ 2017-ൽ രാജിവെച്ചു. പിന്നീട് കേസിൽ കുറ്റവിമുക്തനായതോടെ മന്ത്രിസഭയിൽ തിരിച്ചെത്തുകയായിരുന്നു. കുട്ടനാട്ടിൽനിന്നുള്ള എം.എൽ.എയാണ് തോമസ് കെ. തോമസ്. അന്തരിച്ച മുൻ എൻ.സി.പി. മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AK Sasindran and Thomas K. Thomas will share the ministry for two and a half years
Next Story