Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിയാവുന്നത്​...

മന്ത്രിയാവുന്നത്​ പാർട്ടി നേതൃത്വം തീരുമാനിക്കും -എ.കെ. ശശീന്ദ്രൻ

text_fields
bookmark_border
മന്ത്രിയാവുന്നത്​ പാർട്ടി നേതൃത്വം തീരുമാനിക്കും -എ.കെ. ശശീന്ദ്രൻ
cancel

കണ്ണൂർ: കുറ്റമുക്​തനായതിൽ സന്തോഷമുണ്ടെന്നും മന്ത്രിയാകുന്നത്​ സംബന്ധിച്ച്​ എൻ.സി.പി സംസ്​ഥാന നേതൃത്വവും ദേശീയ നേതൃത്വവുമാണ്​ നടപടി സ്വീകരിക്കേണ്ടതെന്നും എ.കെ. ശശീന്ദ്രൻ എം.എൽ.എ. എൻ.സി.പി ജില്ല കമ്മിറ്റി ഒാഫിസിൽ ‘മാധ്യമ’ത്തോട്​  സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രി വിളിച്ചിരുന്നു. കേസിൽനിന്ന്​ ഒഴിവായതിലുള്ള അദ്ദേഹത്തി​​​െൻറ സന്തോഷം പങ്കുവെച്ചു. സഹപ്രവർത്തകർക്കെതിരെ  ഗൂഢപ്രവർത്തനം നടത്തുന്നവർ  ത​​​െൻറ പാർട്ടിയിലുണ്ടെന്ന്​ കരുതാൻ വയ്യ. വിശ്വാസത്തിന്​ മങ്ങലേൽക്കുന്ന ഒന്നും നടന്നിട്ടില്ലെന്നാണ്​ കരുതുന്നത്​. മറ്റന്നാൾ  ​ഡൽഹിയിൽ പാർട്ടി യോഗമുണ്ട്​​. ദേശീയ നേതാക്കളുമായി  ഇക്കാര്യം സംസാരിക്കും. 

കുറ്റമുക്​തനാക്കിയതിൽ ഏറെ നന്ദിയുള്ളത്​ മാധ്യമപ്രവർത്തകരോടാണെന്നും എ.കെ. ശശീ​ന്ദ്രൻ പറഞ്ഞു.  മാധ്യമമേഖലയിലെ ധാർമികതയുമായി ബന്ധപ്പെട്ട്​ മുഴുവൻ മാധ്യമപ്രവർത്തകരും തമ്മിൽ  വലിയ ചർച്ചകൾ നടന്നു. മാധ്യമമേഖലയിൽ നടന്ന ആശാവഹമായ കാര്യമാണിത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshoney trapMinister AK Saseendranmalayalam news
News Summary - AK Saseendran Response on Verdict-Kerala News
Next Story