Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അശ്ലീല ഫോൺ സംഭാഷണം:അസ്വാഭാവികതയുണ്ടെന്ന്​ എ.കെ ശശീന്ദ്രൻ

text_fields
bookmark_border
അശ്ലീല ഫോൺ സംഭാഷണം:അസ്വാഭാവികതയുണ്ടെന്ന്​ എ.കെ ശശീന്ദ്രൻ
cancel

തിരുവനന്തപുരം: അശ്ലീല ഫോൺ സംഭാഷണം പുറത്തുവന്ന  വാർത്തക്ക് പിന്നിൽ അസ്വാഭാവികതയുണ്ടെന്ന് എ.കെ. ശശീന്ദ്രൻ. വാർത്തക്ക് പിന്നിലെ അസ്വാഭാവികത അന്വേഷിക്കണമെന്നും ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കണ്ടതെന്ന് ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഗൂഢാലോചന എന്ന വാക്കല്ല ഉപയോഗിക്കാനാഗ്രഹിക്കുന്നത്, വാർത്തക്ക് പിന്നിൽ അസ്വാഭാവികതയാണുള്ളത്. അത് അന്വേഷിക്കണം. മന്ത്രിസ്ഥാനത്തേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. തത്കാലം അന്വേഷണം നടക്കെട്ട. അന്വേഷണം നടക്കുേമ്പാൾ മന്ത്രിസ്ഥാനത്തിരിക്കുന്നത് നല്ലതല്ലെന്ന ചിന്തയാണ് രാജിക്കിടയാക്കിയത്. പാർട്ടിക്ക് മറ്റൊരു മന്ത്രിസ്ഥാനം എന്നത് ചർച്ച ചെയത്ത് തീരുമാനിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞു. എന്നാൽ വാർത്തക്ക് പിന്നിൽ ഗൂഢാലോചനയാണെന്ന നിലപാടിലാണ് എൻ.സി.പി.

ശശീന്ദ്രൻ കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. ഒരു മന്ത്രിസ്ഥാനം എൻ.സി.പിക്ക് അവകാശപ്പെട്ടതാണെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ak saseendran meets CM
Next Story