മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമം: ശശീന്ദ്രൻ പവാറുമായി കൂടിക്കാഴ്ച നടത്തി
text_fieldsമുംബൈ: മന്ത്രി എ.കെ ശശീന്ദ്രൻ എൻ.സി.പി ദേശീയാധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയെ മാറ്റാനുള്ള നീക്കങ്ങൾ എൻ.സി.പി കേരളഘടകത്തിൽ ശക്തമാകുന്ന സാഹചര്യത്തിലാണ് ശശീന്ദ്രൻ മുംബൈയിലെത്തി പവാറുമായി ചർച്ച നടത്തിയത്.
എ.കെ ശശീരന്ദന് പകരം പാലാ ഉപതെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മാണി സി.കാപ്പന് മന്ത്രി സ്ഥാനം നൽകണമെന്നാണ് പാർട്ടി ഒരു വിഭാഗം ആവശ്യപ്പെടുന്നത്. തുടർന്ന് മാണി സി. കാപ്പൻ മുംബൈയിലെത്തി പവാറിനെ സന്ദർശിച്ചിരുന്നു. ഫെബ്രുവരിയോടെ മന്ത്രിയെ മാറ്റണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്.
എന്നാൽ മന്ത്രി സ്ഥാനം സംബന്ധിച്ചുള്ള ചർച്ചക്കല്ല പവാറിനെ കണ്ടതെന്നും മകെൻറ വിവാഹം ക്ഷണിക്കുന്നതിനായാണ് പോയതെന്നും ശശീന്ദ്രൻ പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
